Image

കെഎസ്ആര്‍ടിസി ബസില്‍ നഗ്നതാപ്രദർശനം ; പ്രതി പിടിയിൽ

Published on 30 July, 2025
കെഎസ്ആര്‍ടിസി ബസില്‍ നഗ്നതാപ്രദർശനം ; പ്രതി പിടിയിൽ

കൊല്ലം: കൊല്ലത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്‌നത പ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍. മൈലക്കാട് സ്വദേശി സുനില്‍ കുമാറാണ് (43) കൊല്ലം സിറ്റി പൊലീസിന്റെ പിടിയിലായത്.

ഇത്തിക്കര പാലത്തിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ചായിരുന്നു അന്വേഷണം നടന്നത്.

പ്രതിയെ തിരിച്ചറിഞ്ഞതായി കൊല്ലം സിറ്റി പൊലീസ് അറിയിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയാണ് കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന യുവതിക്ക് നേരെ പ്രതി നഗ്‌നതാ പ്രദര്‍ശനം നടത്തിയത്.

ഇയാളുടെ പ്രവര്‍ത്തികള്‍ യുവതി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങളുടെയും പരാതിക്കാരിയുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക