Image

ഗസയില്‍ വെടിനിര്‍ത്തിയില്ലെങ്കിൽ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കും ; ഇസ്രായേലിന് മേല്‍ കടുത്ത സമ്മര്‍ദ്ദവുമായി ബ്രിട്ടന്‍

Published on 30 July, 2025
ഗസയില്‍ വെടിനിര്‍ത്തിയില്ലെങ്കിൽ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കും ; ഇസ്രായേലിന് മേല്‍ കടുത്ത സമ്മര്‍ദ്ദവുമായി ബ്രിട്ടന്‍

ലണ്ടന്‍: ഗസയില്‍ വെടിനിര്‍ത്താന്‍ ഇസ്രായേലിന് മേല്‍ കടുത്ത സമ്മര്‍ദ്ദവുമായി ബ്രിട്ടന്‍. യുദ്ധം നിര്‍ത്താന്‍ ഇസ്രായേല്‍ സമ്മതിച്ചില്ലെങ്കില്‍ സെപ്റ്റംബറോടെ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് യു.കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ മുന്നറിയിപ്പ് നല്‍കി. ഗസയിലെ ദുരന്തസാഹചര്യവും ദ്വിരാഷ്ട്ര പരിഹാരത്തിലെത്താനുള്ള സാധ്യത മങ്ങുന്നതും കണക്കിലെടുത്താണ് ഇതെന്ന് സ്റ്റാര്‍മര്‍ മന്ത്രിമാരോട് പറഞ്ഞു.

”ആത്യന്തികമായി, ഈ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗം ദീര്‍ഘകാല ഒത്തുതീര്‍പ്പാണ്. സുരക്ഷിതവും പരമാധികാരവുമുള്ള ഫലസ്തീന്‍ രാഷ്ട്രത്തോടൊപ്പം സുരക്ഷിതമായ ഒരു ഇസ്രായേലാണ് ഞങ്ങളുടെ ലക്ഷ്യം. ശരിയായ സമാധാനത്തിനുള്ള സംഭാവനയായി ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് മുമ്പും പറഞ്ഞിട്ടുണ്ട്. ദ്വിരാഷ്ട്ര പരിഹാരത്തിന്, പ്രവര്‍ത്തിക്കേണ്ട സമയമാണിത്”- കെയര്‍ സ്റ്റാര്‍മര്‍ കൂട്ടിച്ചേര്‍ത്തു.

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാന്‍സ് നേരത്തേ വ്യക്തമാക്കിയിരുന്നു. സപ്തംബറില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ഫ്രാന്‍സ് ഔദ്യോഗികമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക