Image

പ്രതിദിനം ബലാത്സംഗത്തിന് ഇരയാകുന്നത് ഏഴ് പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ ; മധ്യപ്രദേശിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Published on 30 July, 2025
പ്രതിദിനം ബലാത്സംഗത്തിന് ഇരയാകുന്നത് ഏഴ് പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ ; മധ്യപ്രദേശിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഭോപ്പാല്‍: പ്രതിദിനം പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഏഴ് സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നുവെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. പ്രതിപക്ഷ എംഎല്‍എ ആരീഫ് മസൂദിന്റെ ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.

2022നും 2024നും ഇടയില്‍ എസ് സി/ എസ്ടി വിഭാഗങ്ങളിലെ 7418 സ്ത്രീകള്‍ക്ക് നേരെ ലൈംഗികാക്രമണം നടന്നതായും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. ഇതുപ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് പ്രതിദിനം ഏഴ് പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ ബലാത്സംഗത്തിനിരയാകുന്നു. ആക്രമണത്തില്‍ 558 സ്ത്രീകള്‍ കൊല്ലപ്പെട്ടതായും 338 പേര്‍ കൂട്ടബലാത്സംഗത്തിന് ഇരയായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

മൂന്ന് വര്‍ഷത്തിനിടെ 1,906 പട്ടികജാതി/പട്ടികവര്‍ഗ സ്ത്രീകള്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായതായും കണക്കകള്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പട്ടികജാതി/പട്ടികവര്‍ഗ സ്ത്രീകള്‍ക്കെതിരെ നടത്തിയ ആക്രമണങ്ങളില്‍ 44,978 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മധ്യപ്രദേശിലെ ജനസംഖ്യയുടെ ഏകദേശം 38 ശതമാനം പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണ് - 16 ശതമാനം പട്ടികജാതിയില്‍പ്പെട്ടവരും 22 ശതമാനം പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക