15 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് യുവതി ഇൻസ്റ്റഗ്രാം കാമുകനൊപ്പം ഒളിച്ചോടി. ഹൈദരാബാദ് സ്വദേശിനി നവീനയാണ് തെലങ്കാനയിലെ നൽഗൊണ്ട ആർടിസി ബസ് സ്റ്റാൻഡിൽ ദാരുണമായ ഈ പ്രവൃത്തി ചെയ്തത്. കാമുകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നതെന്നാണ് പ്രാഥമിക വിവരം.
കുഞ്ഞിൻ്റെ കരച്ചിൽ കേട്ടെത്തിയ തെലങ്കാന ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരാണ് സംഭവം പോലീസിൽ അറിയിച്ചത്. തുടർന്ന് പോലീസെത്തി കുട്ടിയുടെ ഭർത്താവിനെ വിളിച്ച് കുഞ്ഞിനെ കൈമാറുകയായിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഹൈദരാബാദ് സ്വദേശിയായ യുവതിയെയും നൽഗൊണ്ട ഓൾഡ് ടൗൺ സ്വദേശിയായ ഇവരുടെ കാമുകനെയും തിരിച്ചറിഞ്ഞതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
English summary:
15-month-old baby abandoned as woman elopes with Instagram boyfriend.