പെൺകുഞ്ഞിന് ജന്മം നൽകിയതിൻ്റെ പേരിൽ ഭർത്താവും ഭർതൃമാതാവും ചേർന്ന് യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഈ ക്രൂരകൃത്യം നടന്നത്. പ്രസവിച്ച് 14-ാം ദിവസമാണ് 25 വയസ്സുകാരിയായ റൂബി ചൗഹാൻ കൊല്ലപ്പെട്ടത്.
റൂബി പെൺകുഞ്ഞിനെ പ്രസവിച്ചതിൽ ഭർത്താവും ഭർതൃവീട്ടുകാരും കടുത്ത അസ്വസ്ഥരായിരുന്നു. ഇതേത്തുടർന്ന് കുഞ്ഞിനെയും അമ്മയെയും വകവരുത്താൻ ഇവർ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് റൂബി കൊല്ലപ്പെട്ടത്. റൂബിയുടെ കുടുംബാംഗങ്ങൾ എത്തുന്നതിന് മുൻപ് തന്നെ തിങ്കളാഴ്ച പുലർച്ചെ മൃതദേഹം തിടുക്കത്തിൽ മറവ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ പ്രതികളായ റൂബിയുടെ ഭർത്താവിനെയും ഭർതൃമാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം നടന്നുവരികയാണ്.
English summary:
Gave birth to a baby girl; woman strangled to death by husband and mother-in-law.