മലപ്പുറം: അരീക്കോട് കോഴി മാലിന്യ സംസ്‌കരണ ഫാക്ടറിയിലുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്.
മാലിന്യസംസ്‌കരണ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അസം സ്വദേശികളായ ബികാസ് കുമാര്‍, സമദ് അലി, ബിഹാര്‍ സ്വദേശി ഹിതേശ് ശരണ്യ എന്നിവരാണ് മരിച്ചത്.
രാവിലെ 11 മണിയോടെയായിരുന്നു അപകടമുണ്ടായത്. കോഴി വേസ്റ്റ് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ ഒരാളാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. അബോധാവസ്ഥയിലായ ഇയാളെ രക്ഷപ്പെടുത്താനാണ് മറ്റു രണ്ടുപേരും ടാങ്കിലിറങ്ങിയത്.