ഛത്തീസ്ഗഡിലെ ദുർഗ് സെൻട്രൽ ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളെ സന്ദർശിച്ചതിന് ശേഷം ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ച് എ.എ. റഹീം എം.പി. സംഘപരിവാർ ക്രിമിനൽ സംഘത്തിൽ നിന്ന് കന്യാസ്ത്രീകളായ വന്ദനാ ഫ്രാൻസിസും പ്രീതി മേരിയും നേരിട്ട ക്രൂരമായ ചോദ്യം അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്.
"നീയൊക്കെ വിദേശത്ത് നിന്ന് വന്ന്, ഞങ്ങളുടെ ഭക്ഷണവും കഴിച്ച്, ഞങ്ങളുടെ ദയവ് കൊണ്ട് ഇവിടെ ജീവിച്ചിട്ട്, ഞങ്ങളുടെ രാജ്യത്തിനെതിരെയും ഞങ്ങളുടെ മതത്തിനെതിരെയും പ്രവർത്തിക്കുന്നോ?" എന്നായിരുന്നു കന്യാസ്ത്രീകളോട് അവർ ചോദിച്ചതെന്ന് റഹീം എം.പി. കുറിച്ചു. കന്യാസ്ത്രീകൾ തങ്ങളോട് ഇക്കാര്യം പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു, കണ്ഠമിടറി, വാക്കുകൾ ഇടയ്ക്ക് നിന്നുവെന്നും സഖാവ് ബൃന്ദാ കാരാട്ടിൻ്റെ ചുമലിലേക്ക് അവർ ചാഞ്ഞുവെന്നും റഹീം എം.പി.യുടെ പോസ്റ്റിൽ പറയുന്നു. ഇടതുപക്ഷ എം.പി.മാരുടെ സംഘത്തിലുണ്ടായിരുന്ന റഹീം, കന്യാസ്ത്രീകൾക്ക് നേരിടേണ്ടി വന്ന മാനസിക പീഡനങ്ങളുടെ ആഴം ഈ വാക്കുകളിലൂടെ വ്യക്തമാക്കുന്നു.
English summary:
You come from abroad, eat our food, live here because of our kindness, and then act against our country and our religion?