Image

ആൺസുഹൃത്ത് വാട്‌സ്ആപ്പ് കോൾ എടുക്കാത്തതിന് 18കാരി ആത്മഹത്യക്ക് ശ്രമിച്ചു; സംഭവം തൃശ്ശൂരിൽ

രഞ്ജിനി രാമചന്ദ്രൻ Published on 30 July, 2025
ആൺസുഹൃത്ത്  വാട്‌സ്ആപ്പ് കോൾ എടുക്കാത്തതിന് 18കാരി ആത്മഹത്യക്ക് ശ്രമിച്ചു; സംഭവം തൃശ്ശൂരിൽ

കൈപ്പമംഗലത്ത് ആൺസുഹൃത്ത് വാട്‌സ്ആപ്പ് കോൾ എടുക്കാത്തതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച 18 വയസ്സുകാരി മരിച്ചു. കഴിഞ്ഞ ജൂലൈ 25-നാണ് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്.

ആൺസുഹൃത്ത് ഫോൺ എടുക്കാതിരുന്നത് പെൺകുട്ടിയെ പ്രകോപിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ച വിവരം സുഹൃത്ത് വീട്ടിലെത്തി അറിയിക്കുകയും, തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കൈപ്പമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

 

 

English summary:

18-year-old girl attempts suicide after boyfriend doesn't answer WhatsApp call; incident in Thrissur.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക