കണ്ണൂർ ചെറുതാഴത്ത് അമ്മ രണ്ട് കുട്ടികളുമായി കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചെറുതാഴത്ത് സ്വദേശി ധനഞ്ജയയാണ് (30) മക്കളുമായി കിണറ്റിൽ ചാടിയത്. മൂവരെയും ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പരിയാരം ശ്രീസ്ഥയിൽ ഇന്ന് രാവിലെ 12 മണിയോടെയാണ് സംഭവം നടന്നത്. ധനഞ്ജയയും മക്കളും താമസിക്കുന്ന വീടിൻ്റെ തൊട്ടു പിന്നിലുള്ള പഴയ വീടിൻ്റെ കിണറിലേക്കാണ് യുവതി കുട്ടികളെയും കൊണ്ട് ചാടിയത്.
അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് മൂവരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തത്. നിലവിൽ ഇവരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English summary:
In Kannur, a mother jumped into a well with her two children; all three are in critical condition.