Image

ഷാർജയിൽ മരിച്ച അതുല്യയുടെ റീ-പോസ്റ്റ്‌മോർട്ടം പൂർത്തിയായി; മൃതദേഹം ബന്ധുക്കൾക്ക് കൈമാറി, സംസ്കാരം വൈകിട്ട് വീട്ടുവളപ്പിൽ

രഞ്ജിനി രാമചന്ദ്രൻ Published on 30 July, 2025
ഷാർജയിൽ മരിച്ച അതുല്യയുടെ റീ-പോസ്റ്റ്‌മോർട്ടം പൂർത്തിയായി; മൃതദേഹം ബന്ധുക്കൾക്ക് കൈമാറി, സംസ്കാരം വൈകിട്ട് വീട്ടുവളപ്പിൽ

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ റീ-പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം കുടുംബത്തിന് വിട്ടുനൽകി. വൈകുന്നേരത്തോടെ വീട്ടുവളപ്പിൽ സംസ്കാരചടങ്ങുകൾ നടത്തും. ഭർത്താവ് സതീഷിന്റെ മാനസികവും ശാരീരികവുമായ പീഡനമാണ് അതുല്യയുടെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.

അതുല്യയുടെ മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി എ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഷാർജയിൽ വെച്ച് അതുല്യയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ നടന്നിരുന്നെങ്കിലും, ഭർത്താവ് സതീഷിന്റെ നിരന്തരമായ ഉപദ്രവമാണ് മകളുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആവർത്തിച്ച് ആരോപിക്കുന്ന സാഹചര്യത്തിലാണ് നാട്ടിൽ റീ-പോസ്റ്റ്‌മോർട്ടം നടത്താൻ തീരുമാനിച്ചത്.

ഇന്ന് രാവിലെയാണ് ഷാർജയിൽ നിന്ന് അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചത്. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും തൂങ്ങിമരണമാണെന്നും ഷാർജയിലെ ഫോറൻസിക് പരിശോധനാ ഫലത്തിൽ പറയുന്നു. എന്നാൽ, കുടുംബം ദുരൂഹത ആരോപിക്കുന്ന പശ്ചാത്തലത്തിലാണ് കൂടുതൽ പരിശോധനകൾ നടത്തിയത്. അതുല്യയുടെ ഭർത്താവ് സതീഷിനെ നാട്ടിലെത്തിക്കാൻ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ടെന്ന് എ.എസ്.പി. അറിയിച്ചു. കഴിഞ്ഞ ജൂലൈ 19-ന് പുലർച്ചെയാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

 

 

 

English summary:

Re-postmortem of Athulya, who died in Sharjah, has been completed; the body was handed over to the family, and the funeral will be held in the evening at her residence premises.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക