Image

അല്‍-ഖ്വയ്‌ദയുടെ ഇന്ത്യയിലെ മുഖ്യ ആസൂത്രക സമ പര്‍വീണ്‍ ബംഗളൂരുവിൽ പിടിയിൽ

Published on 30 July, 2025
 അല്‍-ഖ്വയ്‌ദയുടെ ഇന്ത്യയിലെ മുഖ്യ ആസൂത്രക സമ പര്‍വീണ്‍ ബംഗളൂരുവിൽ പിടിയിൽ

ബംഗളൂരു: അല്‍ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബംഗളൂരുവില്‍ 30 കാരിയെ ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. സമ പര്‍വീണ്‍ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ഇവർ ഇന്ത്യയിലെ അല്‍-ഖ്വയ്ദയുടെ മുഖ്യ ആസൂത്രകയാണെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ദിവസം അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള നാലു പേരെ എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സമ അറസ്റ്റിലാകുന്നത്.

ഭീകരസംഘത്തിന് നേതൃത്വം നല്‍കിയിരുന്നത് സമ ആയിരുന്നെന്നും കര്‍ണാടകയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് ഇവരായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ജൂൺ 10 ന്, ഗുജറാത്ത് ആന്‍റി-ടെററിസം സ്ക്വാഡ് (എടിഎസ്) ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഹർഷ് ഉപാധ്യായയ്ക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉപയോഗിച്ച് ദേശവിരുദ്ധവും പ്രകോപനപരവുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നുണ്ടെന്ന് രഹസ്യാവിവരം. ലഭിച്ചിരുന്നു. ഇതിനു പിന്നിൽ‌ നിരോധിത ഭീകര സംഘടനയായ അൽ-ഖ്വയ്ദയാണെന്നായിരുന്നു വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക