Image

കെ എം അഭിജിത്തിനെ യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹി പട്ടികയിൽ നിന്ന് ഒഴിവാക്കി; സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം

Published on 30 July, 2025
കെ എം അഭിജിത്തിനെ യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹി പട്ടികയിൽ നിന്ന് ഒഴിവാക്കി; സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം

കൊച്ചി: യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹി പട്ടികയിൽ നിന്ന് കെഎസ്‌യു നേതാവ് കെ എം അഭിജിത്തിനെ ഒഴിവാക്കിയതിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തുവന്നിട്ടുള്ളത്.

അർഹതയെ അവഗണിക്കുന്നുവെന്നും മാറ്റിനിർത്തിയവർ അയോഗ്യത പറയണമെന്നും യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജംഷെ ഫേസ്ബുക്കിൽ കുറിച്ചു. സംഘടനയെ പ്രതിപക്ഷ ശബ്ദമാക്കി മാറ്റിയയാളാണ് അഭിജിത്ത് എന്നും അഭിജിത്ത് അഭിമാനമാണ് എന്നുമാണ് യൂത്ത് കോൺഗ്രസ് പയ്യാനക്കൽ മണ്ഡലം അധ്യക്ഷൻ സാദിഖ് പയ്യാനക്കൽ പ്രതികരിച്ചത്.

അതേസമയം നിരവധി കോൺഗ്രസ് സൈബർ പേജുകളും അഭിജിത്തിന് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. കേരളത്തിലെ തെരുവോരങ്ങളിൽ അഭിജിത്ത് നയിച്ച രക്തരൂക്ഷിതമായ സമര പോരാട്ടങ്ങൾ എത്രയെന്നും അയാൾ കെഎസ്‌യുവിന് നൽകിയ സംഭാവനകൾ എത്രയെന്നും ഓർമിച്ചപ്പിച്ചുകൊണ്ടായിരുന്നു കോൺഗ്രസ് എഡിറ്റർസ് എന്ന പേജിലെ പോസ്റ്റ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക