Image

കൊല്ലം ആയൂരിൽ ആൺസുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Published on 30 July, 2025
കൊല്ലം ആയൂരിൽ ആൺസുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതിയെ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലം ആയൂരിൽ ആൺസുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാരാളികോണം കൊമൺപ്ലോട്ടിൽ അഞ്ജന (21) ആണ് മരിച്ചത്. യുവതിയെ ബുധനാഴ്ച രാവിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഏഴ് മാസം മുൻപാണ് യുവതി ആൺ സുഹൃത്ത് നിഹാസിനൊപ്പം താമസം ആരംഭിച്ചത്.

പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ ഇവരെ വിളിച്ചുവരുത്തിയിരുന്നു. കോടതിയിൽ വച്ച് യുവാവിന് ഒപ്പം പോകാനാണ് താത്പര്യമെന്ന് പെൺകുട്ടി പറഞ്ഞു. നിഹാസ് സ്വകാര്യ ബസിലെ കണ്ടക്ടറാണ്. 

 കുറച്ച് ദിവസങ്ങളായി ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക