Geetham 101
Even in my life have I sought thee with my songs. It was they who led me from doorto door, and with them have I felt about me, searching and touching my world.
It was my songs that taught me all the lessons I ever learnt; they showed me secret paths, they brought before my sight many a star on the horizon of my heart.
They guided me all the day long to my mysteries of the country of pleasure and pain, and at last, to what palace gate have they brought me in the evening at The end of my journey?
ഗീതം 101
ഗാനത്താലുലകത്തിലാകെയലയുന്നേനെത്ര കാലങ്ങളായ്
തേടിടുന്നു ഭവാനെ ഞാനുലകിലീ ജന്മത്തിലാദ്യന്തവും
ആ ഗാനങ്ങളനാരതം നിവസനം തോറും നയിക്കുന്നതാല്‍
ഈ ക്ഷോണീതല ജീവിതത്തില്‍ സതതം തേടുന്നു ഞാനങ്ങയെ !
ആ ഗാനാമൃതമെന്നെ യെത്രയസുലഭ്യാജ്ഞാത വിശ്രാവമാം
വിജ്ഞാനാദി യമൂല്യ പാഠവു മദൃഷ്ടാനാപ്യ മാര്‍ഗ്ഗങ്ങളും
ഹൃദ്വ്യോമത്തിലുദിച്ചുയര്ന്നിടുമനേകം താരവൃന്ദങ്ങളും
അശ്രാന്തം വിദിതങ്ങളാക്കി മമ ജീവിതാന്ത്യം വരെ സദ്രസം !
സന്തോഷത്തൊടു ദുഃഖവും നിറയുമീ വൈചിത്ര്യമാം ഭൂവിതില്‍
എങ്ങും ചുറ്റി നടന്നലഞ്ഞൊടുവിലീ സന്ധ്യാന്ധകാരത്തില് ഞാന്‍
തുംഗ ക്ഷേത്ര കവാടമാം തവപദം പ്രാപിച്ചു വീഴുന്നിതാ
കൈക്കൊള്കെന് പ്രിയനീ നിശ്ശബ്ദ പരിപൂതാലസ്യമാം തമ്പുരു !
……………………..
അദൃഷ്ടം = കാണപ്പെടാത്ത അശ്രാന്തം = വിശ്രമമില്ലാതെ
സദ്രസം = സന്തോഷത്തോടെ അനാപ്യം = പ്രാപ്യമല്ലാത്ത
(Yohannan.elcy@gmail.com
https://www.emalayalee.com/writers/22