‘ ഭൂമിയിൽ ഒന്നും ചെയ്യാൻ കഴിയാത്ത ദൈവത്തിന് സ്വർഗ്ഗത്തിൽ എന്ത് വാഴയ്ക്കയാണ് ചെയ്യാൻകഴിയുക? ‘ എന്ന സന്തോഷ് ജോർജ് കുളങ്ങരയുടെ ഒരു ചോദ്യം കുറേക്കാലമായി എയറിലുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വാഴയ്ക്ക നിലവാരത്തിലുള്ള ആ ചോദ്യത്തിന് ചുരുങ്ങിയത്ഒരു ഏത്തയ്ക്കാ നിലവാരത്തിലുള്ള ഒരുത്തരം നൽകണമെന്ന് അന്നേ തോന്നിയിരുന്നു. ഇപ്പോൾഅതിനുള്ള ഒരെളിയ പരിശ്രമം എന്ന നിലയിൽ ഈ വാക്കുകൾ അദ്ദേഹവും കൂടി ശ്രദ്ധിക്കണമേഎന്നപേക്ഷിക്കുന്നു.
ദൈവത്തെക്കുറിച്ചുള്ള മനുഷ്യന്റെ അന്വേഷണങ്ങൾക്ക് മനുഷ്യ വർഗ്ഗത്തോളം തന്നെപഴക്കമുണ്ടായിരിക്കണം. നഗ്നമായ ശരീരവും മനസ്സുമായി കാട്ടിൽ ഇരതേടി നടന്ന കാലത്തെന്നോനിശ്ചല സ്പടികമായ തടാക ജലത്തിൽ പ്രതിഫലിച്ചു കണ്ട സ്വന്തം നിഴൽചിത്രമായിരിക്കണം എന്ത്എന്ന ചോദ്യത്തിന്റെ ഒരു പരമ്പര തന്നെ അവന്റെ മനസ്സിൽ നീറ്റലുകളായി അവനെഅസ്വസ്ഥനാക്കിയത് എന്ന് കരുതാവുന്നതാണ്..
കണ്ണുകൾ കൊണ്ട് കാണാനാവാതെയും കാതുകൾ കൊണ്ട് കേൾക്കാനാവാതെയും സ്പര്ശനംകൊണ്ട് അനുഭവിക്കാനാവാതെയുമായി എന്തൊക്കെയോ തനിക്ക് പിന്നിൽ ഉണ്ട് എന്ന സത്യസന്ധമായ ഒരവബോധം അവനിൽ സൃഷ്ടിക്കുവാൻ ആദ്യ കാരണമായി ഭവിച്ചത്. ആ നിഴൽചിത്രംആയിരിക്കണം. ആദിമ മനുഷ്യനെ അസ്വസ്ഥനാക്കിയ അതെ നിലവാരത്തിൽ ആധുനിക മനുഷ്യനെ അസ്വസ്ഥനാക്കിക്കൊണ്ട് ഇന്നും സമാന സംഗതികൾ നില നിൽക്കുന്നു. !
അത് കൊണ്ട് തന്നെ അവന്റെ അന്വേഷണങ്ങളുടെ ആദിമ പരമ്പരകൾ അവനോടൊപ്പം സഞ്ചരിച്ച്പ്രപഞ്ച കരണമായിത്തീർന്നു എന്നവകാശപ്പെടുന്ന ബിഗ്ബാംഗിൽ വരെയെത്തി ഒരിക്കൽ ഒന്ന്വിശ്രമിച്ചുവെങ്കിലും അവിടെയും സ്വസ്ഥത കിട്ടാതെ ഊർജതന്ത്ര നിഗമനങ്ങളുടെ വൈരുദ്ധ്യമേഖലകളും താണ്ടി റിലേറ്റിവിറ്റിയുടെയും ക്വാണ്ടം ഫിസിക്സിന്റെയും വലിയവാതായനങ്ങൾക്കിപ്പുറം വരെയെത്തിയെങ്കിലും പരസ്പ്പരം പൊരുത്തപ്പെടാനാവാതെ കുറേക്കൂടിമെച്ചപ്പെട്ട ഒരു മൂന്നാം തീയറിക്കായിയുള്ള അന്വേഷണങ്ങൾ തുടർന്ന് കൊണ്ട് ജിജ്ഞാസുവായ ഒരുകുട്ടിയെപ്പോലെ ആശ്ചര്യത്തോടെ ഇന്നും നോക്കി നിൽക്കുന്നു. !
എന്നിട്ടും ആകെ പ്രപഞ്ചത്തിന്റെ അഞ്ചു ശതമാനം പോലും തങ്ങൾക്ക് കണ്ടെത്താനായിട്ടില്ല എന്ന്ആധുനിക ശാസ്ത്രം അന്തം വിട്ടു നിൽക്കുമ്പോളും ആധുനിക ജനാധിപത്യ ബോധത്തിന്റെവാക്താക്കൾ എന്നും ശാസ്ത്രാധിഷ്ഠിത സ്വതന്ത്ര ചിന്തയുടെ പ്രമോട്ടർമാർ എന്നുംഅവകാശപ്പെട്ടുകൊണ്ട് ശ്രീ സന്തോഷ് ജോർജ് കുളങ്ങരയെപ്പോലുള്ളവർ പ്രപഞ്ചാത്മാവായിവർത്തിക്കുന്ന പരമ സത്യത്തെ ഒരു വാഴയ്ക്കയുടെ നിലവാരത്തിലേക്ക് തരം താഴ്ത്തിരസിക്കുകയാണ് ?
മനുഷ്യ വർഗ്ഗത്തിന്റെ ദൈവാന്വേഷണ ചരിത്രത്തിന്റെ ഇടനാഴികളിൽ അവൻ രൂപം കൊടുത്തകഥാപാത്രങ്ങളും ആ കഥാ പാത്രങ്ങളെ നായകന്മാരാക്കി രൂപപ്പെടുത്തിയ മതങ്ങളും വരച്ചിട്ട ദൈവപ്രതീകങ്ങളിൽ സ്വാഭാവികമായും പോരായ്മകൾ ഉണ്ടാവാം. ആ പോരായ്മകൾ കണ്ടെത്തിയസത്യാന്വേഷികളായ മനുഷ്യർക്കും അവരുടെ ധാർമ്മിക അവബോധങ്ങൾക്കുംപൊരുത്തപ്പെടാനാവാത്ത കളറുകൾ അതിൽ ഉൾപ്പെട്ടു പോയതിനാലാവാം യുക്തി വാദികളായുംനിരീശ്വരന്മാരായും സ്വതന്ത്ര ചിന്തകരായും ഒരു വിഭാഗത്തെ മാറ്റിത്തീർത്തത് എന്ന്വസ്തുനിഷ്ഠമായി വിലയിരുത്താവുന്നതാണ്.
ദൈവത്തിന്റെ പേരിൽ പ്രചരിപ്പിക്കപ്പെടുകയും ആചാരങ്ങളായി അത് സാധാരണ മനുഷ്യന്റെജീവിതത്തിൽ അടിച്ചേല്പിക്കപ്പെടുകയും ചെയ്ത കടങ്കഥകൾ അവന്റെ അദ്ധ്വാനഫലംകവർന്നെടുക്കുകയും ആജ്ഞകളായി അടിമത്വത്തിന്റെ ഉഴവുനുകം ചുമലിൽ വച്ചുകൊടുക്കുകയും ചെയ്തപ്പോൾ അത് തിരിച്ചറിഞ്ഞ സന്തോഷ് ജോർജിനെപ്പോലുള്ളവർ പുറത്തുകടന്നു രക്ഷപ്പെട്ടതാവാം.
ഇന്നലെകളുടെ വളവുകളെ ഇന്നുകൾക്കു വേണ്ടി നിവർത്തിയ ചരിത്രമാണ് മനുഷ്യ പുരോഗതിക്കുവഴിമരുന്നിട്ടത് എന്നതിനാൽ മാറ്റങ്ങളെ ഉൾക്കൊള്ളുവാൻ മനുഷ്യ രാശി തയ്യാറാവേണ്ടതാണ്എന്നുള്ളത് വിനയ പൂർവം സമ്മതിച്ചു കൊള്ളുന്നു.
എന്നാൽ ആകെ പ്രപഞ്ചത്തിന്റെ അഞ്ചു ശതമാനം പോലും ഇതുവരെയും അപഗ്രഥിക്കാൻപോലുമാവാത്ത ശാസ്ത്ര ബലത്തിൽ പ്രപഞ്ച ചലന സമ്പ്രദായത്തിന്റെ സാക്ഷാൽ സംവിധാനങ്ങളെകേവലമായ വാഴയ്ക്കയോട് ഉപമിക്കുന്നത് അറിവില്ലായ്മ മാത്രമല്ലാ അഹങ്കാരവുമാണ് എന്ന്നിരീക്ഷിക്കേണ്ടി വന്നതിൽ ഖേദിക്കുന്നു.
എന്താണ് അഥവാ എന്തായിരിക്കും ഈ പ്രപഞ്ചം ? അതിൽ എവിടെ എന്താണ് നമ്മുടെ സ്ഥാനം ? അനന്ത വിസ്തൃതവും അഗമ്യ നിസ്തുലവുമായ ഈ പ്രപഞ്ച സാഗരത്തിൽ കോടാനുകോടി നക്ഷത്രരാശികളുടെ സർഗ്ഗ സമുച്ചയങ്ങൾക്കരികിൽ ക്ഷീരപഥം എന്ന് നമ്മുടെ ശാസ്ത്രംഅടയാളപ്പെടുത്തിയ നക്ഷത്രക്കൂട്ടങ്ങളുടെ പുറമ്പോക്കിൽ നമ്മുടെ സൂര്യൻ.
ആ സൂര്യന്റെ പൊടിയും പൊട്ടുമായി ചിതറിപ്പോയ നെബുലാ വിസ്മയങ്ങളിൽ നിന്ന് പരമാവധിപന്ത്രണ്ടു ഘനയടി മാത്രമായ നമ്മൾ എന്ന ഈ കഷ്ണം. നിതാന്തമായി സംഭവിക്കുന്ന ചലനസംവിധാനങ്ങളുടെ ആജ്ഞാനുവർത്തി മാത്രമായി
നാമറിയാതെ, നാമറിയാത്ത പ്രപഞ്ചത്തിൽ എവിടെയൊക്കെയോ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു.!
നമ്മുടേതായ യാതൊരു പങ്കുമില്ലാതെ നമുക്ക് ലഭ്യമായ ജീവിതം എന്ന ഈ അസുലഭാവസ്ഥ നമ്മൾആസ്വദിച്ചു കൊണ്ടിരിക്കുമ്പോൾ, മഴയും മഞ്ഞും കുളിരും കാറ്റുമായി നമ്മുടെ ചർമ്മത്തെതലോടുന്ന ഈ സുഖ സൗഭാഗ്യത്തിന്റെ കൃത്യമായ അളവുകളിൽ നാം നില നിർത്തപ്പെടുകയാണ്എന്നറിയാതെ എന്ത് വാഴയ്ക്കയാണു ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് സ്വയംചോദിക്കുമ്പോൾ എന്റെ ജിവിതം ഞാൻ സൃഷ്ടിച്ചതല്ലാ എന്നും അത് ഞാനറിയാതെ എനിക്ക് ലഭിച്ചദാനമാണ്. എന്നും ഞാനെങ്കിലും മനസ്സിലാക്കേണ്ടതാണ്.
ശ്രീ കുളങ്ങരയെപ്പോലെ പ്രപഞ്ചത്തിനു വെളിയിൽ വാഴയ്ക്കാ ദൈവത്തെ തപ്പി നടന്നവരെ ആദ്യംതിരുത്തിയത് ആദി ശങ്കരൻ ആയിരുന്നു. അത് കൊണ്ടാണ് പ്രപഞ്ചവും ദൈവവും രണ്ടല്ലാത്തഒന്നാണെന്ന് അദ്ദേഹം പറഞ്ഞത്. പ്രപഞ്ച ഭാഗമായ മനുഷ്യനിലേക്ക് വരുമ്പോൾ ഇതിവിടെമനുഷ്യനും ദൈവവും എന്നായി മാറുന്നു.
ഇത് പറയുമ്പോൾ നമ്മുടെ യുക്തിവാദി / സ്വതന്ത്ര ചിന്താ സുഹൃത്തുക്കൾ ഇടയുന്നു. തങ്ങൾക്ക്കാണുവാനും സ്പർശിക്കുവാനും കഴിയാത്ത ഒരു ദൈവത്തെ തങ്ങൾ എന്തിനു അംഗീകരിക്കണംഎന്നാണ് അവരുടെ ചോദ്യം. ദ്രവ്യവും ഊർജ്ജവും സമയവും ഒത്തു ചേരുന്ന ഒരിടത്ത്പ്രപഞ്ചമുണ്ടാവാൻ ഒരു ദൈവത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്ന സ്റ്റീഫൻ ഹോക്കിങ്സിന്റെവാക്കുകൾ അവർക്ക് പ്രചോദനം ആവുന്നുമുണ്ടാവാം.
ഈ ചോദ്യത്തിനുള്ള ഉത്തരം തേടി നമ്മൾ പരതുമ്പോൾ പ്രപഞ്ചത്തിൽ ഉൾച്ചേർന്നിട്ടുള്ള ചിലസത്യങ്ങൾ ഉത്തരങ്ങളായി നമ്മുടെ മുന്നിലെത്തുന്നു. പ്രപഞ്ചവും അതിലെ സകല വസ്തുക്കളുംരണ്ടു ഭാഗങ്ങൾ ഒന്നുചേർന്ന് പരസ്പ്പര പൂരകമായി ഉണ്ടായിട്ടുള്ളതാണെന്നും ഈ രണ്ടുഭാഗങ്ങളുടെയും ആസൂത്രിത സമന്വയങ്ങളിലൂടെയാണ് നാമനുഭവിക്കുന്ന വർത്തമാനാവസ്ഥക്രിയേറ്റ് ചെയ്യപ്പെടുന്നത് എന്നുള്ളതുമാണ് ആ സത്യങ്ങൾ
നാം കാണുകയും കേൾക്കുകയും സ്പർശിക്കുകയും ചെയ്യുന്ന ബാഹ്യവും ഭൗതികവും സ്ഥൂലവുമായ ഭാഗം ഒന്നാമതായി വരുന്നു. നാം അറിയുന്നതും അനുഭവിക്കുന്നതുമായ ആന്തരികവും അഗോചരവും സൂക്ഷ്മവുമായ ഭാഗം രണ്ടാമതായി വരുന്നു. ഈ രണ്ടുഭാഗങ്ങളുടെയും സമജ്ഞമായ സംയോജനത്തിൽ ഉരുത്തിരിയുന്ന ചിന്തയിലൂടെയാണ് നമ്മളുംനമ്മോടൊപ്പമുള്ള മരങ്ങളും ചെടികളും ജീവികളും ഉൾപ്പടെയുള്ള മറ്റ് സർവ്വ പ്രപഞ്ച വസ്തുക്കളുംഅതാതിന്റെ വർത്തമാനാവസ്ഥ അനുഭവിക്കുന്നത് എന്നത് വെറും സാമാന്യ ബോധം കൊണ്ട് മാത്രംആർക്കും മനസ്സിലാക്കാവുന്നതാണ്. നമ്മുടെ ലബോറട്ടറികളിൽ ഇത് തെളിയിക്കപ്പെട്ടിട്ടില്ല എന്നതിന്കാരണം ആ ലബോറട്ടറികൾ ആയതിനുള്ള ശാസ്ത്രീയ അവബോധം ആർജ്ജിച്ചിട്ടില്ലാ എന്നത്തന്നെയാവാം.
നിർജ്ജീവ വസ്തുക്കൾ എന്ന വിഭാഗത്തിൽ പെടുത്തി മാറ്റി നിർത്തപ്പെട്ടിട്ടുള്ള വസ്തുക്കൾക്കും ഇത്ബാധകമാണോ എന്ന ചോദ്യം ഉണ്ടാവാം. അല്ലെന്നു പറയുവാനുള്ള തെളിവുകളൊന്നും നമ്മുടെകയ്യിലില്ലല്ലോ ?
ആദ്യമായി നമുക്ക് നമ്മളെ എടുക്കാം. പന്ത്രണ്ട് ഘനയടി വലിപ്പത്തിലുള്ള ഒരു പ്രപഞ്ചകഷണമാണല്ലോ നമ്മൾ. ഇതിൽ ദൃശ്യവും സ്പർശ്യവുമായ സ്ഥൂല ഭാഗമാണ് നമ്മുടെ ശരീരം. ഈശരീരം അതിന്റെ സ്ഥൂല ഭാവത്തിൽ മാത്രം ആയിരിക്കുമ്പോൾ അത് യാതൊരു ഉപയോഗവുമില്ലാത്തഒരു നിർഗുണ പിണ്ഡം മാത്രമാണ്. അത് ഞാനാണെങ്കിൽ ജീവനില്ലാത്ത, ചിന്തയില്ലാത്ത ആ അവസ്ഥയിൽ എന്റെ പേര് പോലും ഞാൻ അറിയുന്നില്ല. ദൃശ്യാവസ്ഥയിലുള്ള ഈ പ്രപഞ്ചകഷണത്തിൽ - അതായത് എന്റെ ശരീരം എന്ന സ്ഥൂലാവസ്ഥയിൽ - ഉൾച്ചേർന്നു കൊണ്ട് അതിനെജീവിപ്പിക്കുകയും ചലിപ്പിക്കുകയും ചിന്തിപ്പിക്കുകയും പ്രവർത്തിപ്പിക്കയും ചെയ്യുന്ന സജീവവുംഅദൃശ്യവുമായ ഒരു സൂക്ഷ്മ ഭാവം കൂടി അദ്വൈതാവസ്ഥയിൽ നില നിൽക്കുന്നത് കൊണ്ടാണ്ഞാൻ എന്ന വർത്തമാനവസ്ഥ ഇപ്രകാരം ആയിരിക്കുന്നത് എന്നതല്ലേ സത്യം ?
ഈ സജീവത ജീവികളിലും ചെടികളിലും മാത്രമല്ലാ പുല്ലിലും പുഴുവിലും മാത്രമല്ലാ പാറകളിലുംപർവത ശിഖരങ്ങളിലും മാത്രമല്ല നക്ഷത്രങ്ങളിലും ഗാലക്സികളിലും മാത്രമല്ലാ സർവ്വപ്രപഞ്ചത്തിലുമായി തുടിച്ചു നിൽക്കുന്നത് കൊണ്ടായിരിക്കണമല്ലോ നമ്മൾസുരക്ഷിതരായിരിക്കുന്നതു പോലെ പ്രപഞ്ചവും സുരക്ഷിതമായിരിക്കുന്നത് ?
ഇവിടെ നമ്മളിൽ ഇത് ഇപ്രകാരമാണ് എന്നതിനാൽത്തന്നെ നമ്മളുടെ വലിയ രൂപമായപ്രപഞ്ചത്തിലും അത് അപ്രകാരം തന്നെ ആയിരിക്കും എന്ന സത്യം ശാസ്ത്ര ബുദ്ധ്യാ തന്നെ നമുക്ക്കണ്ടെത്താവുന്നതാകയാൽ ആ സത്യത്തെ വാഴയ്ക്കാ എന്ന് ഒരാൾ വിശേഷിപ്പിക്കുമ്പോൾമറ്റൊരാളുടെ വിശേഷണത്തിൽ അത് ദൈവം എന്നായിപ്പോയാൽ അയാളെ കുറ്റപ്പെടുത്താനാവുമോസർ ?
നിങ്ങളിൽ സ്ഥിതി ചെയ്യുമ്പോൾ നിങ്ങളുടെ ബോധാവസ്ഥയായി ഇത് നിങ്ങളെ നിയന്ത്രിക്കുന്നുഎന്നത് പോലെ പ്രപഞ്ചത്തിൽ സ്ഥിതി ചെയ്യുമ്പോൾ ആനുപാതികമായി പ്രപഞ്ച ബോധാവസ്ഥയായിഅത് പ്രപഞ്ചത്തെയും നിയന്ത്രിക്കുന്നുണ്ടാവണമല്ലോ ? ഇതാണ് ലോകസഞ്ചാരിക്ക് മനസ്സിലാകാതെപോകുന്ന വാഴയ്ക്ക എന്നും എനിക്ക് തോന്നുന്നു.
അതുകൊണ്ടു തന്നെ എന്നോ എവിടെയോ ജീവിച്ചിരുന്ന ഏതോ പാവം ദാർശനികൻ ആ ശാക്തികറിസോഴ്സിനെ സർവ്വശക്തൻ എന്ന് വിശേഷിപ്പിച്ചുവെങ്കിൽ ആ സാധുവിനോട് ശാസ്ത്ര ചിന്തകർക്ഷമിച്ചുകളയും എന്ന് തന്നെ പ്രത്യാശിക്കുന്നു.
ഇവിടെ സ്ഥാപിക്കാൻ ശ്രമിക്കുന്ന വസ്തുതകളിൽ ശാസ്ത്രമുഴക്കോലുകൾക്കു വഴങ്ങാത്തതായിചിലതുണ്ടാവാം എന്ന് സമ്മതിക്കുമ്പോളും അനന്ത വിസ്തൃതവും അഗമ്യ നിസ്തുലവുമായ ഈമഹാപ്രപഞ്ചത്തിലെ നൂറിൽ തൊണ്ണൂറ്റി അഞ്ചിനെക്കുറിച്ചും നീ ഒന്നുമറിയാതിരുന്നിട്ടും
നീയറിയാതെ നീ പറയാതെ നിന്നിൽ നിറഞ്ഞു നിന്ന് നിന്നെ പ്രവർത്തിപ്പിക്കുന്ന വർത്തമാനബോധാവസ്ഥ സ്വാഭാവികമായും ആനുപാതികാവസ്ഥയിൽ സർവ്വ പ്രപഞ്ചത്തിലുമായി നിറഞ്ഞുനിന്ന് അതിനെ പ്രവർത്തിപ്പിക്കുന്നുണ്ട് എന്ന് സമ്മതിക്കേണ്ടി വരുന്നുണ്ടല്ലോ?
ഇപ്രകാരം ചിന്തിക്കുമ്പോൾ ദൃശ്യമായ സ്ഥൂല പ്രപഞ്ചത്തിലെ അദൃശ്യമായ സൂഷ്മ പ്രപഞ്ചമാണ്മൊത്തം പ്രപഞ്ചത്തിന്റെയും നിയന്ത്രതാവ് എന്ന നിലയിൽ റിങ് മാസ്റ്ററായി പ്രവർത്തിക്കുന്നത് എന്ന്കാണാവുന്നതാണ്. പ്രപഞ്ചാത്മാവ് എന്നോ പ്രപഞ്ച ബോധാവസ്ഥ എന്നോ ഒക്കെ വിളിക്കാവുന്നവസ്തുനിഷ്ഠമായ ആ സത്യമാണ് ഞാനായി നീയായി നമ്മളായി ഭൂമിയായി സൂര്യനായിഗാലക്സിയായി സർവ വ്യാപിയായ മഹാപ്രപഞ്ചമായി നിറഞ്ഞു നിൽക്കുന്ന പ്രപഞ്ച ബോധാവസ്ഥഎന്ന വലിയ വാഴയ്ക്ക !