Image

ചിക്കാഗോ സോഷ്യൽ ക്ലബ്ബിൻ്റെ 11-ാമത് ഇന്റർനാഷണൽ വടംവലി മത്സരത്തിൻ്റെ കിക്കോഫ് അവിസ്‌മരണീയമായി

മാത്യു തട്ടാമറ്റം Published on 08 August, 2025
ചിക്കാഗോ സോഷ്യൽ ക്ലബ്ബിൻ്റെ 11-ാമത് ഇന്റർനാഷണൽ വടംവലി മത്സരത്തിൻ്റെ കിക്കോഫ് അവിസ്‌മരണീയമായി

ചിക്കാഗോ : ചിക്കാഗോ സോഷ്യൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലുള്ള 11-ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ കിക്കോഫ് മോർട്ടൻഗ്രോവ് മേയർ Janine Witka നിർവ്വഹിച്ചതോടു കൂടി ചിക്കാഗോ അന്താരാഷ്ട്ര വടംവലി മത്സരത്തിന് ഔദ്യോഗികമായി കൊടി ഉയർന്നു. ചിക്കാഗോയിലെ സോഷ്യൽ ക്ലബ്ബിന്റെ ആസ്ഥാനത്ത് നടന്ന പ്രൗഡഗംഭീരമായ കിക്കോഫ് ചടങ്ങിൽ ചിക്കാഗോ സോഷ്യൽ ക്ലബ്ബിൻ്റെ പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ അദ്ധ്യക്ഷനായിരുന്നു.

തന്റെ ഉദ്ഘാടന പ്രസംഗത്തിൽ മോർട്ടൻ ഗ്രോവ് മേയർ ഈ കമ്മ്യൂണിറ്റിയുടെ നല്ല ഗുണങ്ങളെപ്പ റ്റിയും, ഇതുപോലുള്ള നല്ല പ്രോഗ്രാമുകൾ മോർട്ടൻ ഗ്രോവ് സിറ്റി സ്വാഗതം ചെയ്യുന്നുവെന്നും തുടർന്നും ഈ ഇവന്റിനു വേണ്ടിയുള്ള എല്ലാവിധ സഹായ സഹകരണങ്ങളും സിറ്റി വാഗ്‌ദാനം ചെയ്യുകയും ചിട്ടയോടും ഭംഗിയോടും കൂടി ഈ പ്രോഗ്രാം നടക്കട്ടെയെന്നും ആശംസിച്ചു.

വടംവലിയുടെ വേൾഡ് കപ്പ് എന്നറിയപ്പെടുന്ന ചിക്കാഗോ ഇൻ്റർനാഷണൽ വടംവലിക്ക് ഇനി കുറച്ച് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ചിക്കാഗോ മലയാളി സമൂഹത്തിൽ നിന്ന് വളരെയധികം സഹായ സഹകരണങ്ങൾ കിട്ടുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രസിഡൻ്റ് റൊണാൾഡ് പൂക്കുമ്പേൽ പറഞ്ഞു. ചിക്കാഗോയിലെ എല്ലാ ക്ലബ്ബുകളുടെയും എക്‌സിക്യൂട്ടിവ് അംഗങ്ങൾ ഈ കിക്കോഫിൽ പങ്കെടുക്കു കയും സോഷ്യൽ ക്ലബ്ബിന്റെ വടംവലി മത്സരത്തിന് എല്ലാവിധ ആശംസകളും അറിയിച്ചു.

2025 ആഗസ്റ്റ് 31-ാം തീയതി മോർട്ടൻഗ്രോവ് പാർക്ക് ഡിസ്ട്രിക്ട് സ്റ്റേഡിയത്തിൽ നടക്കുന്ന വടംവലി മത്സരം ഏറ്റവും മികച്ചതായിരിക്കുമെന്നും വൻ സർപ്രൈസുകൾ കാത്തിരിക്കുന്നുണ്ടെന്നും വടംവലി മത്സരത്തിന് ലോകത്തിൻ്റെ നാനാഭാഗത്തു നിന്നുമുള്ള ടീമുകൾ പങ്കെടുക്കുമെന്നും വടംവലിയുടെ വിജയത്തിനായി പ്രവർത്തിക്കുന്ന എല്ലാവരേയും അഭിവാദ്യം ചെയ്ത വടംവലി മത്സരത്തിന്റെ സംഘാ ടകസമിതി ചെയർമാൻ സിറിയക് കൂവക്കാട്ടിൽ പറഞ്ഞു. വടംവലി മാത്രമല്ല ഫുഡ് ഫെസ്റ്റിവൽ, കലാസന്ധ്യ തുടങ്ങി വമ്പിച്ച പരിപാടികളാണ് നടക്കുകയെന്ന് ഫുഡ് ഫെസ്റ്റിവൽ ചെയർമാൻ ജോസ് മണക്കാട്ട് വ്യക്തമാക്കി.

ഈ വടംവലി മത്സരത്തിൻ്റെ എല്ലാ കമ്മിറ്റികളും വളരെ സജീവമായിത്തന്നെ മുന്നോട്ട് പൊയ്കൊ ണ്ടിരിക്കുന്നു എന്ന് സംഘാടകസമിതി ജനറൽ കൺവീനർ സ്റ്റീഫൻ കിഴക്കേക്കുറ്റ് അവകാശപ്പെട്ടു. ഈ വടംവലി മത്സരത്തിൻ്റെ വിജയത്തിനായി എല്ലാവിധ സാമ്പത്തികസഹായവും നൽകിയ എല്ലാ സ്പോൺസർമാർക്കും നന്ദിയും കടപ്പാടും വടംവലിയുടെ ഫൈനാൻസ് കമ്മിറ്റി ചെയർമാൻ ബിനു കൈത ക്കത്തൊട്ടി പറഞ്ഞു. ഈ വടംവലി മത്സരത്തെക്കുറിച്ച് ലോകം മുഴുവൻ അറിയിക്കാനുള്ള എല്ലാ സജ്ജീക രണങ്ങളും സജ്ജമായതായി പബ്ലിസിറ്റി ചെയർമാൻ മാത്യു തട്ടാമറ്റം പറഞ്ഞു. 

ചിക്കാഗോ സോഷ്യൽ ക്ലബ്ബ് എക്സിക്യൂട്ടീവ് പ്രസിഡൻ്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡൻ്റ് സണ്ണി ഇണ്ടിക്കുഴി, സെകട്ടറി രാജു മാനുങ്കൽ, ജോയിൻ്റ് സെക്രട്ടറി തോമസ് പുത്തേത്ത്, ട്രഷറർ ബിജോയി കാപ്പൻ, വടംവലി സംഘാടകസമിതി ഭാരവാഹികളായ സിറിയക് കൂവക്കാട്ടിൽ (ചെയർമാൻ), സ്റ്റീഫൻ കിഴക്കേക്കുറ്റ് (ജനറൽ കൺവീനർ), ബിനു കൈതക്കത്തൊട്ടിയിൽ (ഫൈനാൻസ് കമ്മിറ്റി ചെയർമാൻ), മാത്യു തട്ടാമറ്റം (പബ്ലിസിറ്റി), ജോസ് മണക്കാട്ട് (ഫുഡ് ഫെസ്റ്റിവൽ ചെയർമാൻ) എന്നിവർ കിക്കോഫ് പരിപാടിക്ക് നേതൃത്വം കൊടുത്തു. എലൈറ്റ് ഗെയിമിംഗ് ടോണി കിഴക്കേക്കുറ്റ്, ചിക്കാഗോയിലെ എല്ലാ മീഡിയ പ്രവർത്തകരും ഈ പരിപാടിയിൽ സന്നിഹിതരായിരുന്നു.

ഒന്നാം സമ്മാനം ജോയി നെടിയകാലായിൽ സ്പോൺസർ ചെയ്യുന്ന 11111 ഡോളറും മാണി നെടിയ കാലായിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയുമാണ് രണ്ടാം സമ്മാനമായ 5555 ഡോളറും ജോയി മുണ്ടപ്ലാക്കൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും സ്പോൺസർ ചെയ്യുന്നത് ശ്രീ. ഫിലിപ്പ് മുണ്ടപ്ലാ ക്കലും, മൂന്നാം സമ്മാനമായ 3333 ഡോളറും ചാക്കോ & മറിയം കിഴക്കേക്കുറ്റ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും സ്പോൺസർ ചെയ്യുന്നത് എലൈറ്റ് ഗെയിമിംഗ് ടോണി ഫ്രാൻസിസ് കിഴക്കേക്കുറ്റും, നാലാം സമ്മാനമായ 1111 ഡോളർ സ്പോൺസർ ചെയ്യുന്നത് മംഗല്യ ജ്വല്ലറിയുമാണ്.
ഈ പ്രോഗ്രാമിൻ്റെ എം.സി. ആയി പ്രവർത്തിച്ചത് ജോസ് മണക്കാട്ട് ആണ്. തുടർന്ന് സ്നേഹവിരുന്നോടു കൂടി യോഗം പര്യവസാനിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക