Image

വടംവലി മാമാങ്കത്തിനൊരുങ്ങി ന്യൂയോർക്ക്

Published on 08 August, 2025
വടംവലി മാമാങ്കത്തിനൊരുങ്ങി ന്യൂയോർക്ക്

ന്യൂയോർക്ക്: മലയാളി കൂട്ടായ്മയായ ന്യൂയോർക്ക് സോഷ്യൽസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന, അന്താരാഷ്ട്ര വടംവലി മെഗാ ഷോ 2025 Season 2 - powered by Jithin Varghese Century- 21, ഓഗസ്റ്റ് 23-ന് റോക്ക്‌ലാൻഡ് കൗണ്ടിയിലെ ക്നാനായ കമ്യൂണിറ്റി സെന്ററിൽ വെച്ച് നടക്കും. അമേരിക്ക, യുകെ ,കാനഡ എന്നിവിടങ്ങളിൽ നിന്നുമുള്ള 15-ലധികം ടീമുകൾ പങ്കെടുക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് റോബർട്ട് അരീച്ചിറ സ്പോൺസർ ചെയ്യുന്ന 5001 യുഎസ് ഡോളർ സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനം നേടുന്ന ടീമിന്  റോയി മറ്റപ്പിള്ളി നൽകുന്ന 3001 യുഎസ് ഡോളറും, മൂന്നാമത് എത്തുന്ന ടീമിന് മുപ്രാപ്പള്ളിൽ ബ്രദേഴ്സ് നൽകുന്ന 2001 യുഎസ് ഡോളറും, നാലാം സ്ഥാനം നേടുന്ന ടീമിന് തോമസ് നൈനാൻ നൽകുന്ന 1001 യുഎസ് ഡോളറും സമ്മാനമായി ലഭിക്കും.കൂടാതെ, അഞ്ച് മുതൽ എട്ട് വരെ സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് ബെർണി മുല്ലപ്പള്ളി ,ഫ്രണ്ട്സ് ഡിജെ, ഗ്ലോബൽ കൊളീഷൻസ്, ലക്സ് ഡിസൈൻസ് എന്നിവർ സ്പോൺസർ ചെയ്യുന്ന 500 യു എസ് ഡോളർ വീതവും ലഭിക്കും .

രണ്ടായിരത്തിലധികം കാണികൾ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മത്സരത്തോടനുബന്ധിച്ച് വിവിധ കലാസാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.ലോങ്ങ്ഐലൻഡ് താളലയം ടീമിൻറെ ശിങ്കാരിമേളം, ട്രൈ സ്റ്റേറ്റ് ഡാൻസ് അക്കാദമി ഒരുക്കുന്ന ബോളിവുഡ് ഡാൻസ്, ഡിജെ വല്ലടൻ നയിക്കുന്ന സംഗീത വിസ്മയം , വ്യത്യസ്തയിനം ഭക്ഷണ ഇനങ്ങൾ ഉൾപ്പെടുത്തിയുള്ള ഫുഡ് ഫെസ്റ്റ് (നാടൻ, ഇൻഡോ മിഡിൽ ഈസ്റ്റ് സ്പെഷ്യൽ)തുടങ്ങിയവ പരിപാടിയുടെ മുഖ്യ ആകർഷണങ്ങളാണ്. പ്രവേശനം സൗജന്യമാണ്. ഇതോടൊപ്പം വിശാലമായ പാർക്കിംഗ് സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
ന്യൂയോർക്ക് മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ കായിക മാമാങ്കത്തിന് ഏവരെയും സാദരം ക്ഷണിക്കുന്നു.

മലയാളികളുടെ നവ കൂട്ടായ്മ

2023-ൽ ന്യൂയോർക്കിലും ന്യൂജേഴ്സിയിലുമായി പ്രവർത്തിക്കുന്ന യുവസുഹൃത്തുക്കൾ ചേർന്ന് രൂപീകരിച്ച സൗഹൃദ കൂട്ടായ്മയാണ് ന്യൂയോർക്ക് സോഷ്യൽസ് ക്ലബ്. ക്ലബ് നടത്തിയ ആദ്യ അന്താരാഷ്ട്ര വടംവലി മത്സരം വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മലയാളി സമൂഹത്തെ ഒരുമിപ്പിച്ച് അവർക്കായി സാംസ്‌കാരികവും കായികവുമായ അവസരങ്ങൾ ഒരുക്കുക എന്നതാണ് സംഘടനയുടെ മുഖ്യ ലക്ഷ്യം. കൂടാതെ, മലയാളി സംരംഭകരെ പ്രോത്സാഹിപ്പിച്ച് അവരുടെ ബ്രാൻഡുകൾ സമൂഹത്തിൽ കൂടുതൽ പരിചിതമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും ക്ലബ്ബ് സജീവമാണ്.

റോയ് മറ്റപ്പിള്ളിൽ (പ്രസിഡൻറ്), സാജൻ കുഴിപ്പറമ്പിൽ (വൈസ് പ്രസിഡൻറ്), ജിമ്മി പൂഴിക്കുന്നേൽ (സെക്രട്ടറി) ,ഷിബു എബ്രഹാം (ജോയിന്റ് സെക്രട്ടറി), ജോസുകുട്ടി പൊട്ടൻകുഴിയിൽ (ട്രഷറർ ) എന്നിവരാണ് സംഘടനയുടെ സാരഥികൾ. ബോർഡ് മെമ്പർമാരായ ബിജു മുപ്പ്രാപള്ളി, ജോയൽ വിശാഖന്തറ, നിബു ജേക്കബ്, മനു അരയൻതാനത്ത്, സിജു ചെരുവകാല എന്നിവരും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക