Image

കല്ലുമ്മക്കായ് ഇറച്ചിയാണോ? (കണ്ടതും കേട്ടതും ഭാഗം-2: ജോണ്‍ ജെ. പുതുച്ചിറ)

Published on 11 August, 2025
കല്ലുമ്മക്കായ് ഇറച്ചിയാണോ? (കണ്ടതും കേട്ടതും ഭാഗം-2: ജോണ്‍ ജെ. പുതുച്ചിറ)

എട്ടുനോമ്പ് ആരംഭിച്ച സെപ്റ്റംബർ 1ന് രാത്രി എട്ടുമണി. ഇട വകയിലെ വികാരിയച്ചൻ്റെ ടെലഫോണിൻ്റെ ബെൽ മുഴങ്ങി. അച്ചൻ ഫോൺ ചെന്ന് എടുത്തപാടെ ഒരു സ്ത്രീശബ്ദം,
'അച്ചാ കല്ലുമ്മക്കായ് ഇറച്ചിയാണോ?'
ചോദ്യം ഇടവകയിലെ പരമഭക്തയും സകല ഭക്തസംഘടനക ളുടെയും സജീവ പ്രവർത്തകയുമൊക്കെയായ അന്നക്കുട്ടിയുടേത്.
അച്ഛൻ ഒന്നു ഞെട്ടി. ഈ അന്തിമയങ്ങിയ നേരത്ത് അന്നക്കുട്ടി ക്ക് ചോദിക്കാൻ കണ്ട ഒരു സംശയം! അച്ഛനാണെങ്കിൽ വർഷങ്ങൾ തിയോളജി പഠിച്ചിട്ടും ഇങ്ങനെ ഒരു കാര്യം ആരും പഠിപ്പിച്ചിട്ടുമില്ല!
“അല്ല- എന്താ അന്നക്കുട്ടി കാര്യം? ഈ പാതിരാക്ക് കല്ലുമ്മക്കാ...'
'പാതിരാത്രിയൊന്നും ആയില്ല അച്ചാ, ഞങ്ങളിവിടെ അത്താഴം കഴിക്കാൻ പോകുന്നതേയുള്ളൂ...' എന്നു പറഞ്ഞിട്ട് അന്നക്കുട്ടി കാ ര്യം വിവരിച്ചു.
ഭർത്താവ് അവറാച്ചനെ ചിലപ്പോഴൊക്കെ അന്നക്കുട്ടി നിർബന്ധിച്ച് ഇരുപത്തിയഞ്ചു നോമ്പും, അമ്പതു നോമ്പുമൊക്കെ നോക്കിച്ചിട്ടുണ്ടെ ങ്കിലും അതൊക്കെ പകുതിവഴിക്കുവച്ച് തന്നെ മുടങ്ങിയിട്ടേയുള്ളൂ. അതിനിടക്ക് പുറത്ത് എവിടെയെങ്കിലും പോയി ഇറച്ചിയോ മീനോ വെട്ടിവിഴുങ്ങും.
ഇപ്രാവശ്യം ഏതായാലും എട്ടുനോമ്പ് നോക്കാമെന്ന് അവറാച്ചൻ സമ്മതിച്ചു. ദിവസം കുറവായതിനാൽ ഒരാഴ്ച്‌ചത്തേക്ക് ഇറച്ചി, മുട്ട, മത്സ്യം, മദ്യം എല്ലാം മാറ്റിവയ്ക്കാം. എങ്കിലും നോൺവെജ് പതിവാ ക്കിപ്പോയതിനാൽ അതില്ലാതെ ഭക്ഷണം കഴിക്കുന്ന കാര്യം ചിന്തി ക്കാനേ വയ്യ.
വൈകിട്ട് കഞ്ഞിയും വെജിറ്റേറിയൻ കറികളും വിളമ്പി വച്ചപ്പോ ഴാണ് കഴിഞ്ഞയാഴ്ച്‌ച 'ലുലുമാളി'ൽ നിന്നും വാങ്ങിയ കല്ലുമ്മക്കായ്
അച്ചാർ അയാളുടെ ദൃഷ്ട്‌ടിയിൽപ്പെട്ടത്. കല്ലുമ്മക്കായ് ഇറച്ചിയല്ല-മീനുമല്ല- അപ്പോൾ നോമ്പുകാലത്ത് കഴിക്കുന്നതിൽ പ്രശ്ന‌മില്ല!
'ആരു പറഞ്ഞു പ്രശ്‌നമില്ലെന്ന്! കല്ലുമ്മക്കായ് എന്നു പറയുന്നത് കക്കാ ഇറച്ചിയുടെ ചേട്ടനാണ്. അപ്പോൾ ഇറച്ചി തന്നെ', അന്നക്കുട്ടി അയാളുടെ കയ്യിൽനിന്ന് അച്ചാറുകുപ്പി പിടിച്ചുവാങ്ങി.
അതോടെ അവറാച്ചൻ ചൂടായി, കല്ലുമ്മക്കായ് ഇറച്ചിയല്ല എന്ന വാദത്തിൽ അയാൾ ഉറച്ചുനിന്നു. കഞ്ഞിക്കൊപ്പം കറിയായി വിളമ്പി യില്ലെങ്കിൽ നാളെത്തന്നെ ഷാപ്പിൽ പോയി കള്ളും കപ്പയും പന്നിയും തിന്ന് നോമ്പ് ക്ലോസു ചെയ്യുമെന്ന് ഒരു ഭീഷണിയും.
അപ്പോഴാണ് അന്നക്കുട്ടി പള്ളീലച്ചൻ്റെ അഭിപ്രായം അറിയാൻ വിളിച്ചത്. കല്ലുമ്മക്കായ പ്രശ്‌നം അച്ചന്റെ മദ്ധ്യസ്ഥതയ്ക്കു വിടാനും അവർ തയ്യാറാണ്.
'അച്ചൻ ആ ബൈബിളൊക്കെ എടുത്തൊന്നു വായിച്ചിട്ട് ഉടനെ ഒരു തീരുമാനം അറിയിക്കണം. ഞാൻ അഞ്ചു മിനിറ്റ് കഴിഞ്ഞു വിളിക്കാം'. അവർ വികാരിയച്ചന് അല്പം സാവകാശം കൊടുത്തു.
എങ്കിലും ഉടനെ മറുപടി കൊടുത്തേ പറ്റൂ. കാരണം കല്ലുമ്മക്കായ പ്രശ്നത്തിൽ അവിടെ പിടിവലിയും ഗുസ്ത‌ിയുമൊക്കെ നടക്കുകയാ ണ്. അതു മൂർച്ഛിച്ചു കൂടാ. പ്രശ്നനം ഗുരുതരമാണ്.
അന്നക്കുട്ടിയാണെങ്കിൽ ഭക്തിമൂത്ത് ഹിസ്റ്റീരിയാ ബാധിച്ച സ്ത്രീ യാണ്. അവരെ മുഷിപ്പിച്ചു കൂടാ,
അവറാച്ചനാണെങ്കിൽ ഇന്ന് കല്ലുമ്മക്കായ് കിട്ടിയില്ലെങ്കിൽ നാളെ ഷാപ്പിൽ പോയി പന്നിയെത്തിന്ന് നോയമ്പിൻ്റെ കലമുടയ്ക്കും.
ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കണം.
അച്ഛൻ ബൈബിൾ തുറന്നു. കിട്ടിയ വാചകവും ബഹുകേമം.
'നീ ഉണ്ടില്ലെങ്കിലും അവനെ ഊട്ടുക...'
വീണ്ടും ഫോൺ ബെല്ലടിക്കുന്നു. അന്നക്കുട്ടിയുടെ വിളിയാണ്. ഒരു ഒത്തുതീർപ്പു ഫോർമുല അവതരിപ്പിച്ചേ പറ്റൂ.
'അച്ചാ, എന്തായി തീരുമാനം?' അന്നക്കുട്ടി ചോദിക്കുന്നു.
അച്ചൻ വളരെ സൗമ്യനായി അന്നക്കുട്ടിയോടു പറയുന്നു: 'കുഞ്ഞേ, കല്ലുമ്മക്കായുടെ കഷണം അവിടെ മാറ്റിവയ്ക്കുക. അത് നോമ്പ് കഴി ഞ്ഞിട്ട് കഴിക്കാം. തൽക്കാലം അവറാച്ചന് അച്ചാറിൻ്റെ ചാറും അരപ്പും മാത്രം കൊടുക്കുക! യേശുവേ സ്‌തോത്രം!'
വികാരിയച്ചൻ ഫോൺ ഡിസ്‌കണക്ടു ചെയ്തു.

Read More: https://www.emalayalee.com/writers/304

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക