നമ്മൾ എന്ത് എങ്ങനെ കാണുന്നു എന്നത് നമ്മൾ എവിടെ നിന്ന് നോക്കുന്നു എന്നത് അനുസരിച്ചും ഏത് ലെൻസ് നോക്കുന്നത് അനുസരിച്ചു മാറികൊണ്ടിരിക്കും. അയലത്തെ വീട്ടിലെ സൈക്കിൾ കണ്ടിട്ട് എന്റെ വീട്ടിലെ മോട്ടർ സൈക്കിൾ വച്ചു ഞാൻ നമ്പർ വൺ എന്നു തോന്നും. പക്ഷെ എന്റെ വീട്ടിലെ മോട്ടർ സൈക്കിൾ കണ്ടു കാറുള്ളവൻ നമ്പർ വൺ എന്ന് തോന്നും. അങ്ങനെ താരതമ്യ പ്രശ്നം, പലപ്പോഴും നമ്മൾ നമ്മൾക്ക് സൗകര്യമുള്ള മാനദണ്ഡം നോക്കി നമ്മൾ നമ്പർ വൺ എന്ന് തോന്നുന്നത് ഒരു ഡെലൂഷനാണ്.
യൂ പി യിലൂടെയൊക്കെ സഞ്ചരിച്ചു ആളുകളോടൊക്കെ സംസാരിച്ചു. അവിടെ കാണുന്നതും കേൾക്കുന്നതുമൊക്കെ ചിന്തിച്ചു നോക്കിയാൽ ആ സംസ്ഥാനവും സമൂഹവും എത്ര മാത്രം വ്യത്യസ്തമാണ് എന്നു ആലോചിച്ചു.
കേരളത്തിൽ തിരികെ വന്നപ്പോഴുള്ള ആശ്വാസം ചെറുതല്ല. പക്ഷെ അതിന് കാരണം ഞാൻ ശീലിച്ച കംഫർട്ട് സോൺ ഇവിടെയാണ് എന്നുള്ളത് കൊണ്ടു മാത്രമാണ്.
ഒരോ സംസ്ഥാനങ്ങളെയും സ്ഥലങ്ങളെയും മനുഷ്യരെയും രാഷ്ട്രീയത്തെയും അവിടുത്തെ സാഹചര്യങ്ങളിലാണ് മാനസിലാക്കേണ്ടത്.
കേരളം എന്ന് ഇന്ന് അറിയപ്പെടുന്ന ജ്യോഗ്രാഫിയുടെ ചരിത്രവും ഡെമോഗ്രേഫിയും പൊളിറ്റിക്കൽ ഇക്കോനമി അല്ല മറ്റുള്ള സംസ്ഥാനങ്ങളിൽ.
ലഡാക്കും ലക്ഷദ്വീപ് ഒഴിച്ച് ഇന്ത്യയിൽ എല്ലായിടത്തും ഗ്രാമങ്ങളിലും നഗരങ്ങളിൽ സഞ്ചരിക്കാൻ സാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ മുംബൈ, ഡൽഹി, ഹൈദരബാദ് എന്നി വൻ നഗരങ്ങളിലും നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലും താമസിക്കുവാനും സാധിച്ചു. ഇന്ത്യ കഴിഞ്ഞ മുപ്പത്തി അഞ്ചു വർഷങ്ങളിൽ കൈവരിച്ച പോസിറ്റീവ് നെഗറ്റീവ് മാറ്റങ്ങൾ യാത്രകളിൽ നോക്കി കണ്ടു.
അതൊക്കെ കണ്ടറിഞ്ഞശേഷം കേരളം നമ്പർ വൺ എന്ന വീരവാദമൊന്നും എനിക്ക് തോന്നിയില്ല. നമ്മൾ മറ്റുള്ളവരെക്കാൾ എന്തോ സംഭവമെന്നും സമൂഹത്തിനും മനുഷ്യർക്കമൊക്കെ തോന്നും. പക്ഷെ അതു അവരവരുടെ ലൊക്കേഷൻ അനുസരിച്ചുള്ള കാഴ്ച്ചയും കാഴ്ചപ്പാടുകളുമാണ്. തമിഴ് നാട്ടിൽ ജീവിക്കുന്ന ഒരാളോട് ചോദിച്ചാൽ ഒരുപാട് തമിഴ് മഹാത്മ്യവും ഏതൊക്കെ ഡേറ്റ ഉപയോഗിച്ച് തമിഴ് നാട് നമ്പർ വൺ എന്ന് പറയാൻ പ്രയാസമില്ല.
ആപ്പിളും ഓറഞ്ചും തമ്മിൽ താരതമ്യം ചെയ്തിട്ട് കാര്യം ഇല്ല.
ഓരോ സംസ്ഥാനങ്ങളും സ്ഥലങ്ങളും മനുഷ്യരും സമൂഹവും സാഹചര്യങ്ങളും വ്യത്യസ്തമാണ്. അതു കൊണ്ടു തന്നെ ഏതെങ്കിലും ഒരു മാനദണ്ഡമനുസരിച്ചു മാത്രം മനുഷ്യരെയോ സ്ഥലങ്ങളെയോ രാഷ്ട്രീയത്തയൊ ഇക്കൊണമയെ അളക്കരുത് എന്നാണ് എന്റെ കാഴ്ചപ്പാട്.
കേരളത്തിൽ ഗൾഫ് മൈഗ്രേഷന്റെ മുന്നിൽ ജനിച്ചു എനിക്ക് 1960 കളുടെ അവസാനമുള്ള 1970 കളിലെ കേരളത്തെ അറിയാം. മിക്കവാറും വീടുകളിൽ കറന്റ് ഇല്ലായിരുന്നു.പട്ടിണി ഉണ്ടായിരുന്നു. മൂന്നു നേരം ഭക്ഷണം കഴിക്കുന്നവർ അധികം ഇല്ലായിരുന്നു. റോഡുകൾ കുറവ്. ബസുകൾ കുറവ്. അന്ന് ആരും ടോയലെറ്റിൽ പോയില്ല. വെളിക്കു ഇറങ്ങാൻ പോകുകേ ഉള്ളായിരുന്നു.
കഴിഞ്ഞ മുപ്പത്തി അഞ്ചു വർഷത്തിൽ കേരളം മാറി. റെമിട്ടൻസ് കൂടിയത് അനുസരിച്ചു നികുതി കൂടി. സർക്കാർ ബജറ്റ് കൂടി. സാമ്പത്തിക വളർച്ച കൂടി.റോഡുകൾ കൂടി. കാറുകൾ കൂടി. ആശങ്കകൾ കൂടി. വലിയ പള്ളികൾ, അമ്പലങ്ങൾ വന്നു. പൊങ്കാല ഉത്സവങ്ങൾ കൂടി. ആശുപത്രികൾ കൂടി. രോഗങ്ങൾ കൂടി. കൃഷി കുറഞ്ഞു. ഉപ്പ് തൊട്ട് കർ പൂരം വരെ വേറെ ഇടങ്ങളിൽ നിന്ന് ഇറക്കു മതി ചെയ്തു ജീവിക്കുന്നു. ബാത്ത് അറ്റാച് ഡ് വീടുകൾ കൂടി. മതിലുകൾ കൂടി. പിള്ളേർ കുറഞ്ഞു. മരുന്ന് വാങ്ങി കഴിച്ചു ജീവിക്കുന്നവരുടെ എണ്ണം കൂടി.
1970 കളിൽ എണ്ണ വില കുതിച്ചു ഉയർന്നു ഗൾഫ് രാജ്യങ്ങളിൽ സാമ്പത്തിക വളർച്ചക്ക് അതിനു അടുത്തുള്ള കേരളത്തിൽ നിന്ന് ആളുകൾ പോയി ജോലി കിട്ടി റെമിട്ടൻസ് വന്നില്ല എങ്കിൽ കേരളത്തിന്റെ പൊളിറ്റിക്കൽ ഇക്കൊണമി അവസ്ഥ ഇതു പൊലെ ആയിരിക്കില്ല.
കേരളത്തിൽ പണത്തിന്റെ വരവ് കൂട്ടിയത് അനുസരിച്ചു സ്വകാര്യ ആശുപത്രകൾ കൂടി. അസുഖങ്ങളും കൂടി. വിദ്യാഭ്യാസം എല്ലായിടത്തുമുണ്ട്. ഡിഗ്രി ക്കാർ കൂടി.തൊഴിൽ ഇല്ലായ്മ കൂടി. പക്ഷെ ദേഹം അനങ്ങി പണി ചെയ്യാൻ മറ്റുള്ളടങ്ങളിൽ നിന്ന് വരുന്ന മുപ്പതു ലക്ഷം പേർക്ക് ഇഷ്ട്ടം പൊലെ തൊഴിൽ.
കേരളം ആരോഗ്യത്തിൽ നമ്പർ വൺ എന്ന് പറഞ്ഞു കോവിഡിനെ പിടിച്ചു കെട്ടി എന്ന് നമ്പർ വൺ പി ആർ. ഏറ്റവും കൂടുതൽ പെർ ക്യാപിറ്റ കോവിഡ് മരണം നടന്നത് ഇവിടെ. ഏതാണ്ട് എഴുപതിനായിരം പേരാണ് കോവിഡിൽ മരിച്ചത്.
ഇതൊക്കെ ആണെങ്കിലും കേരളത്തെ ആണ് എനിക്ക് ഏറെ ഇഷ്ട്ടം. പക്ഷെ ഞാൻ യു പി യിലൊ എം പി യിലൊ മിസോറാമിലോ മഹാരാഷ്ട്ര യിലൊ ജനിച്ചു വളർന്നു എങ്കിൽ എന്തെങ്കിലുമൊക്കെ മാനദണ്ഡം ഉപയോഗിച്ച് അവിടെ യെല്ലാം നമ്പർ വൺ എന്ന് പറയാൻ പ്രയാസം ഇല്ല.
എനിക്ക് എന്റെ അമ്മയാണ് നമ്പർ വൺ. അങ്ങനെ ഓരോരുത്തർക്കും തോന്നും
മോറൽ ഓഫ് ദി സ്റ്റോറി: നിങ്ങളുടെ/ നമ്മളുടെ അളവ് കോൽ കൊണ്ട് മറ്റുള്ളവരെ അളന്നു നമ്മൾ നമ്പർ വൺ എന്ന് പറയുന്നതിൽ കാര്യം ഇല്ല
എനിക്ക് കേരളത്തിൽ വരുമ്പോൾ ആശ്വാസം തോന്നുന്നത് ഓരോ മനുഷ്യരും അവരുട വീട്ടിൽ ചെല്ലുമ്പോൾ തോന്നുന് ആശ്വാസം. കാരണം we are used to it.
സത്യത്തിൽ മനുഷ്യൻ എവിടെ യെങ്കിലമൊക്കെ പോയി ജോലി ചെയ്യുന്നതും കല്യാണം കഴിച്ചു കുടുംബമായി ഇവിടെ യൊ എവിടെ യൊ എങ്കിലും ജീവിക്കുന്നതും രാഷ്ട്രീയവും സമൂഹവൂമായി പൊരുത്തപ്പെടുന്നത് we are used to it എന്ന സോഷ്യൽ adaptation കൊണ്ടു മാത്രമാണ് അല്ലാതെ മലയാളി മറ്റു ആരെക്കാട്ടിലും കേമന്മാരായ നമ്പർ വൺ പീപ്പിൾ ആയതു കൊണ്ടല്ല.
നമ്മൾ കേരളത്തിലെ അവസ്ഥയിൽ adapt ചെയ്തു ജീവിക്കുന്നു. കേരളത്തിനും ഇന്ത്യക്കും വെളിയിൽ ജോലി തേടി പോയവർ അവിടെ അവിടെങ്ങളിൽ അവിടെ ഉള്ളവരെപ്പോലെ adapt ചെയ്തുജീവിക്കുന്നു