Image

1001 ശ്രീകൃഷ്ണ സ്തുതികൾ (രചന: രാജന്‍ കിണറ്റിങ്കര)

Published on 20 August, 2025
1001 ശ്രീകൃഷ്ണ സ്തുതികൾ  (രചന: രാജന്‍ കിണറ്റിങ്കര)

മുംബൈയിലെ ട്രെയിൻ യാത്രകളിൽ 1001 (ആയിരത്തിഒന്ന് )  ശ്രീകൃഷ്ണ സ്തുതികൾ രചിച്ച് വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് മുംബൈ എഴുത്തുകാരനായ രാജൻ കിണറ്റിങ്കര.  മുംബൈയിലെ ലോക്കൽ ട്രെയിൻ യാത്രകളിലാണ് മുംബൈ എഴുത്തുകാരനായ രാജൻ കിണറ്റിങ്കരയുടെ രചനകളെല്ലാം പിറവി എടുത്തിട്ടുള്ളത്.  രണ്ട് കവിതാ സമാഹാരങ്ങളും ഒരു ഓർമ്മക്കുറിപ്പും അവസാനമായി പുറത്തിറങ്ങിയ നഗരച്ചൂടിലെ അമ്മനിലാവ്  (2024) എന്ന നോവലും   പ്ലാറ്റുഫോമിലും  ലോക്കൽ ട്രെയിനുകളിലെ  ഒറ്റക്കാൽ യാത്രകളിലുമാണ് അക്ഷരപ്പൂക്കളായത് എന്ന് രാജൻ പറയുന്നു.

"അല്ല പിന്നെ" എന്ന സാമൂഹിക വിമർശനമുള്ള അഞ്ഞൂറോളം  ഹാസ്യപംക്തികൾ എഴുതി വായനക്കാരെ ചിരിപ്പിച്ച  രാജന്റെ യാത്രകളിൽ ചില നുറുങ്ങു രചനകളും പിറവിയെടുത്തു.     1001 ശ്രീകൃഷ്ണ സ്തോത്രങ്ങൾക്ക് പുറമെ രാജൻ യാത്രകളിൽ  വെറും കുറഞ്ഞ മണിക്കൂറുകളിൽഎഴുതിയ രചനകൾ ഇവയാണ്.

101 ഓണച്ചിത്രങ്ങൾ  (2025),
101  വിഡ്ഢി ചിന്തകൾ (ഏപ്രിൽ ഫൂൾ ദിനത്തിൽ),  
51 കവിതകൾ (അച്ഛൻ),  
101 ശരണ ഗീതങ്ങൾ (മണ്ഡല കാലത്തിൽ),  
101 കവിതകൾ (മുംബൈ ലൈഫ്),  
101 മഴ ചിത്രങ്ങൾ (കാലവർഷത്തിൽ) ,    
51 പ്രണയ കവിതകൾ (വലൈന്റൈൻ ദിനത്തിൽ),  
101 അമ്മക്കവിതകൾ (അമ്മയുടെ മരണത്തിൽ)

Email: kinattinkara.rajan@gmail.com

>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക

https://ccdn.emalayalee.com/pdf/1001krishnasongs_1755677640.pdf?_gl=1*1om9ya8*_ga*MzAxNzk0OTg1LjE3NTU2OTE2Njk.*_ga_ESXD36C7N4*czE3NTU2OTE2NjkkbzEkZzEkdDE3NTU2OTM1OTEkajExJGwwJGgw
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക