അത്ര സമ്പന്നനൊന്നുമായിരുന്നില്ല. പൈലിച്ചേട്ടൻ കൂലി വേല ചെയ്‌താണ് അയാൾ കുടുംബം പുലർത്തിയിരുന്നത്. സാമാന്യം നന്നായി പഠിക്കുന്ന ഒരു മകളുണ്ട് - മോളിക്കുട്ടി ബാങ്കുകൾ വിദ്യാഭ്യാസവായ്‌പയുടെ കാര്യത്തിൽ ഉദാരസമീപനം പുലർത്തിയി രുന്ന കാലഘട്ടമായിരുന്നതിനാൽ അയാൾ മകളെ കഴിവിനേക്കാളേറെ പഠിപ്പിച്ചു. ആദ്യം ബിടെക്കിന്, പിന്നെ എംടെക്കിനും.
നാടൊട്ടുക്കും അതു തന്നെയായിരുന്നു അവസ്ഥ. വിദ്യാഭ്യാസ ലോണിന്റെ പ്രവാഹത്തിൽ മാതാപിതാക്കളൊക്കെ മക്കളെ നന്നായി പഠിപ്പിച്ചു. അവരൊക്കെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. എം.ടെക്കുകാരും എംബിഎക്കാരും എഞ്ചിനീയർമാരുമായ പെൺകു ട്ടികളെ തട്ടിയിട്ടു വഴിയിൽകൂടി നടക്കാൻ പറ്റാത്ത അവസ്ഥ, അവ രൊക്കെ വലിയ ഡിഗ്രിയും വച്ചുകൊണ്ട് ഏതെങ്കിലും ചെറിയ ജോലിക്ക് ചെറിയ ശമ്പളത്തിൽ കയറി.
അതേ സമയം ആൺകുട്ടികളുടെ പ്രയാണം മറ്റൊരു രീതിയിലായി രുന്നു. അവരൊക്കെ പ്ലസ് ടു കഴിഞ്ഞിട്ട് ഏതെങ്കിലും പ്രഫഷണൽ കോഴ്‌സുകളിലേയ്ക്കു തിരിഞ്ഞു.
അങ്ങനെ വന്നപ്പോൾ, നാടുനിറഞ്ഞു നിൽക്കുന്ന ബിടെക്കുകാരും എംടെക്കുകാരുമായ പെൺകുട്ടികൾ വിവാഹച്ചന്തയിലേക്കു നീങ്ങി യപ്പോൾ സ്വാഭാവികമായും അവർക്ക് അനുയോജ്യമായ വിദ്യാഭ്യാസ മുള്ള യുവാക്കളെ കണ്ടെത്താനായില്ല..
പൈലിച്ചേട്ടന്റെ വീട്ടിലെ സ്ഥിതിയും വ്യത്യസ്‌തമായിരുന്നില്ല. മോളിക്കുട്ടിക്ക് 25 വയസ് ആയപ്പോൾ മുതൽ വിവാഹാലോചനകൾ ആരംഭിച്ചതാണ്. അന്നവൾ സുന്ദരിയായിരുന്നു.
“ഫയർ ആൻഡ് സേഫ്ട്‌ടി പഠിച്ച് ഖത്തറിൽ സേഫ്റ്റി ഓഫീസ റായി ജോലി നോക്കുന്ന ഒരു പയ്യനുണ്ട്", കല്യാണ ബ്രോക്കർ ഒരു കേസുമായി എത്തി അതു കേട്ടപാടെ പൈലിച്ചേട്ടൻ നിരസിച്ചു. "അതുവേണ്ട. എന്റെ മോൾ എം.ടെക്കാ. കേട്ടിട്ടുണ്ടോ എംടെക്ക്!"
അതിനടുത്ത വർഷം ഹോട്ടൽ മാനേജ്‌മെന്റു കഴിഞ്ഞ് കാനഡ യിൽ ജോലി നോക്കുന്ന ഒരു പയ്യനുവേണ്ടിയും ആലോചന വന്നു.
പൈലിച്ചേട്ടൻ അപ്പോഴും പറഞ്ഞു: "നമുക്കതു വേണ്ട എന്റെ മോൾ എംടെക്കാ!"
പിന്നീട് ബിഎക്കാരുടെയും ബിസിനസ്സുകാരുടെയും കൃഷിക്കാരു ടെയുമൊക്കെ വിവാഹാലോചനകൾ മോളിക്കുട്ടിക്ക് എത്തി. ഡിഗ്രി പോരാ എന്ന കാരണം പറഞ്ഞ് പെണ്ണും പെണ്ണിൻച്ചനും കൂടി അതും
പിന്നെ എം.എക്കാരുടെയും എം.ബി.എക്കാരുടെയും എം.ടെക്കുകാ രുടെയുമൊക്കെ വിവാഹാലോചനകൾ മോളിക്കുട്ടിക്ക് എത്തുമ്പോൾ അവളുടെ പ്രായം മുപ്പതുകളിലേയ്ക്കു കടന്നിരുന്നു. സൗന്ദര്യവും യൗവനവുമൊക്കെ കുറേശ്ശേ ചോർന്നു തുടങ്ങിയിരുന്നു. വരുന്നവർക്ക് പെൺകുട്ടിയെ ഇഷ്ടപ്പെടാതായി.
മോളിക്കുട്ടിയുടെ അമ്മ മറിയാമ്മച്ചേടത്തിക്ക് അതോടെ പരിഭ്രാ ന്തിയായി. അവർ മകളുടെ വിവാഹം ഉടനെ നടക്കാനുള്ള പ്രാർത്ഥ നയുമായി പള്ളികൾ തോറും കയറിയിറങ്ങി, പുണ്യവാളന്മാരുടെയും വൈദികരുടേയുമൊക്കെ പ്രാർത്ഥനാസഹായം തേടി.
പ്രായം മുപ്പത്തിരണ്ടിൽ നിന്ന് മുപ്പത്തിമൂന്നിലേക്കു കടക്കുമ്പോൾ മോളിക്കുട്ടിയുടെ എം.ടെക്കിന്റെയും സൗന്ദര്യത്തിന്റെയുമൊക്കെ അഹ ങ്കാരം ശമിച്ചു തുടങ്ങിയിരുന്നു.
മുപ്പത്തിനാലാം പിറന്നാൾ അവൾ ആഘോഷിച്ചതേയില്ല. കാരണം പ്രായം അത്രയും ആയി എന്ന് ഓർമ്മിക്കുന്നതു തന്നെ അവൾക്ക് ഒരു പേടിസ്വപ്നം ആയിരുന്നു.
എങ്ങനെയെങ്കിലും മോളെ ആരുടെയെങ്കിലും തലയിൽ കെട്ടി വച്ചാൽ മതി എന്ന സ്റ്റേജിൽ പൈലിച്ചേട്ടനും എത്തിച്ചേർന്നിരുന്നു. പിടിവാശികളെല്ലാം കളഞ്ഞ് ആരെക്കൊണ്ടെങ്കിലും ഒന്നു കെട്ടിച്ചു വിട്ടാൽ മതി എന്ന പരുവത്തിൽ എത്തിയിരുന്നു മോളിക്കുട്ടിയും,
പക്ഷെ അവളുടെ ശരീരവും സൗന്ദര്യവും അപ്പോഴേയ്ക്കും ശോഷിച്ചു തുടങ്ങിയിരുന്നു. കണ്ണുകളുടെ തിളക്കവും ചുണ്ടുകളുടെ തുടിപ്പും മുഖത്തിൻ്റെ ചൈതന്യവുമൊക്കെ നഷ്ടമായി, സുന്ദരിയായി രുന്ന അവൾ ഈ മുപ്പത്തിയഞ്ചാം വയസ്സിൽ വെറുമൊരു പേക്കോലം.
ഒടുവിൽ ഒരു എംടെക്കുകാരൻ പെണ്ണുകാണാൻ വന്നപ്പോൾ എന്തൊക്കെയോ പൊടിപ്പും തൊങ്ങലുമൊക്കെ വച്ചുകെട്ടിയാണ് അവൾ ചെറുക്കന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആ മാത്തുക്കുട്ടിയുമായുള്ള വിവാഹം നടക്കുകയും ചെയ്‌തു.
പ്രഥമരാത്രി മണിയറയിൽ രണ്ടു കിടക്കകൾ. അതിനു രണ്ടിനും ഇടയിൽനിന്ന് മോളിക്കുട്ടി തന്റെ മേയ്ക്കപ് സാമഗ്രികൾ ഒക്കെ അഴിച്ചുവയ്ക്കുക യാണ്. നീണ്ട് കാർകുന്തലായി കാണപ്പെട്ടിരുന്ന മുടിയിലേക്ക് അവൾ കൈവച്ചു. വിഗ് അഴിഞ്ഞുവീണു. അത് രണ്ടാമത്തെ കട്ടിലിലേക്ക് വച്ചു. പിന്നീട് ദേഹപ്പെരുമയ്ക്കുവേണ്ടിയും സൗന്ദര്യവർദ്ധനവിനുവേ ണ്ടിയും ഉപയോഗിച്ച വസ്‌തുക്കളോരോന്നും രണ്ടാമത്തെ കട്ടിലിലേക്ക്
സൗന്ദര്യസംവർദ്ധക വസ്‌തുക്കളൊക്കെ അഴിച്ചുവച്ച മോളി ക്കുട്ടിയെ മാത്തുക്കുട്ടി അമ്പരപ്പോടെ നോക്കിനിന്നു. പേക്കോലം പോലൊരു ശരീരവും എം.ടെക്ക് ഡിഗ്രിയും മാത്രം മിച്ചം!
മോളിക്കുട്ടി ഒരു മന്ദഹാസത്തോടെ ഒന്നാമത്തെ കട്ടിലിൽ ഇരുന്നു.
മാത്തുക്കുട്ടി ആ കിടക്കയിലേക്കും അഴകാഭരണങ്ങൾ അഴിച്ചുവച്ച രണ്ടാമത്തെ കിടക്കയിലേയ്ക്കും മാറിമാറി നോക്കി. താൻ പെണ്ണു കാണാൻ ചെന്നപ്പോൾ കണ്ട സുന്ദരിയായ മോളിക്കുട്ടിയുടെ പകു തിഭാഗം രണ്ടാമത്തെ കിടക്കയിലാണ്. അവിടെ കിടക്കണോ ഇവിടെ കിടക്കണോ എന്ന മട്ടിൽ അവൻ നിന്നു.
മാത്തുക്കുട്ടിയും വിട്ടുകൊടുത്തില്ല. അവൻ തന്റെ ശിരസ്സിലേക്ക് കയ്യുയർത്തി. അവിടെ അണിഞ്ഞിരുന്ന വിഗ്ഗ് അഴിച്ച് അവൻ മേശപ്പു റത്ത് ഇട്ടു.
ഒരു മുഴുവൻ കഷണ്ടി!
'എന്റമ്മോ!' മാത്തുക്കുട്ടിയുടെ കഷണ്ടിത്തല കണ്ട് മോളിക്കുട്ടി യുടെ കണ്ഠത്തിൽനിന്നും ഒരു നിലവിളി ഉയർന്നു.
Read More: https://www.emalayalee.com/writers/304