ഒന്നിക്കുന്നു എന്നതിനേക്കാള്‍ ഒന്നിപ്പിക്കുന്നു എന്നാതാണ് വാസ്തവം. ആരാണ് ഈയൊരു മണ്ടത്തരം ചെയ്യുന്നതെന്നചോദ്യം ഉയരുന്നു. ഡൊണാള്‍ഡ് ട്രംപ്, അല്ലാണ്ടാര്. മേക്ക് അമേരിക്ക ഗ്രേറ്റ് എന്ന മുദ്രാവാക്യം മുഴക്കിയാണ് അദ്ദേഹം രണ്ടാതവണ അധികാരത്തിലെത്തിയത്.കമല ഹാരീസെന്ന ഒരുവിഢിയായ സ്ത്രീ അമേരിക്കന്‍ പ്രസിഡണ്ടാകുന്നത് ഒഴിവാകാകനാണ് നിങ്ങളും ഞാനും ട്രംപിന് വോട്ടുചെയ്തത്. അത് ഇങ്ങനെയൊരു മഹദുരന്തമായി തീരുമെന്ന് ആരെങ്കിലും കരുതിയോ?
( ട്രംപ് ആരാധകനായിരുന്ന ഞാനെങ്ങനെ ഇപ്പോള്‍ അദ്ദേഹത്തിന്റെ എതിരാളയായി മാറിയെന്ന് ചിലര്‍ ചോദിക്കുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ചട്ടുകമല്ലാത്ത എനിക്ക് സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്. ആര് തെറ്റുചെയ്താലും തെറ്റാണന്ന് ഞാന്‍ പറയും. നല്ലതുചെയ്യുന്നതിനെ അഭിനന്ദക്കാനും മടിക്കില്ല. ഞാന്‍ ട്രംപിന്റെയോ മോദിയുടെയോ അനുയായിയല്ല. ഒന്നാംടേമില്‍ ട്രംപ് പല നല്ലകാര്യങ്ങളും ചെയ്തതുകൊണ്ട് രണ്ടാംപ്രാവശ്യവും അദ്ദേഹത്തെ പിന്‍താങ്ങാന്‍ തീരുമാനിച്ചു. മോദി ഇതുവരെ നല്ലകാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ട് അദ്ദേഹത്തെ അഭിനന്ദിക്കുന്നു. നാളെ അദ്ദേഹം തെറ്റായിട്ട് എന്തെങ്കലും ചെയ്താല്‍ അത് തെറ്റാണന്നുതന്നെ പറയും. ഒരു ഹിന്ദുമത വിശ്വാസി ആയതുകൊണ്ട് അദ്ദേഹത്തെ വെറുക്കുന്ന മതതീവ്രവാദികള്‍ മുസ്‌ളീങ്ങളിലും ക്രിസ്ത്യാനികളിലുമുണ്ട്. എനിക്ക് മതമില്ലാത്തതുകൊണ്ട് ഞാന്‍ അവരുടെ കൂട്ടത്തിലില്ല.
രാഹുല്‍ ഗാന്ധിയെ ഞാന്‍ വിമര്‍ശ്ശിക്കുന്നത് എന്തിനാണന്ന് ചിലര്‍ ചോദിക്കുന്നു. കാരണമിതാണ്, അദ്ദേഹം മണ്ടനാണ്. ഒരു മരമണ്ടനെ ചുമന്നുകൊണ്ടുനടക്കാന്‍ എനിക്കാകില്ല. മണ്ടനെ മണ്ടനെന്നല്ലാതെ പിന്നന്താണ് വിളിക്കേണ്ടത്.'Call a spade, spade' മഹാന്മാര്‍ പറയുന്നത് അങ്ങനെയാണ്. ഇസ്‌പേഡിനെ ഇസ്‌പേഡെന്നുതന്നെ വിളിക്കുക. അല്ലാതെ ക്‌ളാവറെന്ന് വിളിക്കരുത്. രാഷ്ട്രീയത്തിലെന്നല്ല സ്വന്തംജീവിതത്തില്‍പോലും പരാജയപ്പെട്ടവനാണ് രാഹുല്‍. സ്വന്തം മതത്തില്‍ പെട്ടവനായതുകൊണ്ടാണ് കേരളത്തിലെ ക്രിസ്ത്യാനികള്‍ അദ്ദേഹത്തെ പിന്‍താങ്ങുന്നത്. അവരോട് സഹതപിക്കാനേ എനിക്ക് സാധിക്കു. )
ലോകരാജ്യങ്ങള്‍ക്കെല്ലാം പലതരത്തിലുള്ള താരീഫ് ചുമത്തി ട്രംപ് ലോകചക്രവര്‍ത്തിയുടെ വേഷംകെട്ടുകയാണ്. അങ്ങനെ അമേരിക്കയെ ഗ്രേറ്റ് ആക്കാമെന്ന് വിശ്വസിക്കുന്ന അദ്ദേഹം രാഹുല്‍ ഗാന്ധിയെപ്പോലെ വിഢിയാണ്. അമേരിക്കയുമായി വാണിജ്യം വേണ്ടന്ന് ലോകരാജ്യങ്ങള്‍ തീരുമാനിച്ചാല്‍ എന്തായിരിക്കും രാജ്യത്തിന്റെ അവസ്ഥ ? ലോകജനസംഘ്യയുടെ 96 ശതമാനവും അമേരിക്കക്ക് പുറത്താണ്. അതില്‍തന്നെ പകുതിയോളം ഇന്‍ഡ്യയിലും ചൈനയിലുമാണ്. വ്യാപാരം ഈ രണ്ടുരാജ്യങ്ങളും തമ്മിലായാലും അതിജീവിക്കാനാകും. അമേരിക്കന്‍ ഭൂഖണ്ഢത്തിലെ രാജ്യങ്ങളെല്ലാം ലോകത്തിനൊപ്പമാണ്. അമേരിക്കയുടെ വല്ല്യേട്ടന്‍നയം അവരെല്ലാം വെറുക്കുന്നു. ചൈനയും ഇന്‍ഡ്യയും ഈ രാജ്യങ്ങളിലെല്ലാം സ്വാധീനം വര്‍ദ്ധിപ്പിക്കയാണ്. ആശ്രയിക്കാന്‍ മറ്റൊരു രാജ്യമുണ്ടന്നുകണ്ടാല്‍ ആഫ്രക്കയിലേയും ഏഷ്യയിലേയും ചെറുരാജ്യങ്ങളെല്ലാം അമേരിക്കയെ കയ്യൊഴിയും. പാക്കിസ്ഥാനും ബംഗ്‌ളാദേശും മാത്രമായിരിക്കും അമേരിക്കയുടെ സുഹൃത്തുക്കള്‍. അവരും തരംപോലെ കാലുവാരുകയും ചെയ്യും. 9-11 ല്‍ കണ്ടതാണല്ലോ. കണ്ടാലും കൊണ്ടാലും പഠിക്കാത്ത രാജ്യമാണ് അമേരിക്ക.
സോവ്യറ്റ് യൂണിയന്‍ ചേരിയിലായിരുന്ന ഇന്‍ഡ്യ അമേരിക്കയോട് അടുത്തുതുടങ്ങിയത് ജിമ്മി കാര്‍ട്ടറുടെ കാലംമുതലാണ്. പിന്നീട് ബില്‍ ക്‌ളിന്റണും പിന്നീട്വവന്നവരും ഇന്‍ഡ്യുയുമായി സൗഹാര്‍ദം കാത്തുസൂക്ഷിച്ചു. ജോര്‍ജ്ജ് ബുഷ് പ്രസിഡണ്ടായിരുന്നപ്പാളാണ് സൗഹൃദം ദൃഢമായത്. ഒബാമയും ബൈഡനും അമേരിക്ക ഇന്‍ഡ്യ സൗഹൃദത്തിന് കോട്ടംതട്ടാതെ സൂക്ഷിച്ചു. ട്രംപിന്റെ ഒന്നാംടേമില്‍ ബന്ധം ഉച്ചകോടിയിലെത്തി. ഹൂസ്റ്റണ്‍ ഇന്‍ഡ്യാക്കാര്‍ നടത്തിയ ഹൗഡി മോദിയെന്ന പരിപാടിയില്‍ ട്രംപും പങ്കെടുത്തു. മോദിയെ മൈ ഫ്രണ്ട് എന്നുവിളിച്ചു. ഈ മൈ ഫ്രണ്ട്‌വിളി ഇന്‍ഡ്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍വരെ തുടര്‍ന്നു.
ഇന്‍ഡ്യാ - പാക്കിസ്ഥാന്‍യുദ്ധം അവസാനിപ്പിച്ചത് താനാണന്ന് ട്രംപ് അവകാശപ്പെട്ടു. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലന്ന് ഇന്‍ഡ്യയും പറഞ്ഞു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ച ഒരുകാര്യം. ഇന്‍ഡ്യയോട് പകവീട്ടാനാണ് പിക്കിസ്ഥാന്റെ സൈന്യാധിപനെ വൈറ്റ്ഹൗസില്‍ വിളിച്ചിരുത്തി സദ്യവിളമ്പിയത്.വൈറ്റഹൗസിന്റെ പടിക്കല്‍പോലും കാലുചവിട്ടാന്‍ യോഗ്യതയില്ലത്ത ഒരുവെറും മദ്രസപൊട്ടനായ മുനീറെന്ന് പട്ടാളക്കാരനെ അമേരിക്കന്‍ പ്രസിഡണ്ട് സ്വീകരിച്ചിരുത്തി ഒപ്പമിരുന്ന് സദ്യകഴിച്ചത് ഇന്‍ഡ്യയെ പ്രകോപിപ്പിക്കാനല്ലാതെ മറ്റെന്തിനാണ്. കൂട്ടത്തില്‍ ചോറുണ്ണാന്‍ അപ്പോള്‍ കാനഡയിലായിരുന്ന മോദിയെക്കൂടി ട്രംപ് ക്ഷണിച്ചു. തന്നെക്കാള്‍ ബുദ്ധിമാനും നയതന്ത്രജ്ഞനുമാണ് മോദിയെന്ന് മനസിലാക്കാന്‍ ട്രംപ് ഒരിക്കല്‍കൂടി ജനിക്കേണ്ടിയിരിക്കുന്നു.
ട്രംപിന്റെ ജീവിതത്തിലെ ഏറ്റവുംവലിയ വിജയമെന്ന് പറയാവുന്നത് ശത്രുരാജ്യങ്ങളായിരുന്ന ഇന്‍ഡ്യയെയും ചൈനയെയും മിത്രങ്ങളാക്കിയതായിരുന്നു. ഇന്‍ഡ്യുമായുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ തയ്യാറെന്നതുപോലെയാണ് ചൈനയുടെ പുതിയനീക്കം. നരേന്ദ്ര മോദി ഈമാസം അവസാനം ചൈനസന്ദര്‍ശ്ശിക്കുന്നു. അവരുടെ പ്രസിഡണടിന്റെ ക്ഷണക്കത്തുമായി വിദേശകാര്യമന്ത്രി ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇന്‍ഡ്യയും ചൈനയും ഒന്നിച്ചാല്‍ ലോകവ്യാപാരത്തിന്റെ നൂറുശതമാനവും നിയന്ത്രിക്കാന്‍ സാധിക്കും.. ലാറ്റിന്‍ അമേരിക്ക ആഫ്രിക്ക് ഏഷ്യ യൂറോപ്പ് ഇവിടെയൊന്നും മുട്ടുസൂചിപോലും വില്‍കാന്‍ അമേരിക്കക്ക് ആകില്ല. ട്രംപിന് ഇക്കാര്യം മനസിലായാല്‍ നന്ന്.
അമേരിക്കയില്‍ ബുദ്ധിയുള്ളവര്‍ ഇക്കാര്യം മനസിലാക്കിയിട്ടുണ്ട്. രാഷ്ട്രീയ ഭേദമെന്യെ അവരത് പറയുന്നു. ഇന്‍ഡ്യ അമേരിക്ക ബന്ധം വഷളാക്കരുതെന്ന് റിപ്പബ്‌ളിക്കകാരിയായ നിക്കി ഹെയ്‌ലി പറയുന്നു. ഒബാമയും ഹിലാരി ക്‌ളിന്റണും അതുതന്നെ പറഞ്ഞു. ട്രംപ് അഡ്മിനിസ്‌ടേറ്റിലുള്ള വൈസ് പ്രസിഡണ്ട് ജെ ഡി വാന്‍സിനും സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബയോയ്ക്കും ഇക്കാര്യങ്ങളറിയാം. അവര്‍ ബുദ്ധിയുള്ളവരാണ്. മര്‍ക്കടമുഷ്ടിയായ പ്രസിഡണ്ട് അവരെ കേള്‍ക്കാതിരുന്നാല്‍ ദോഷം അമേരിക്കക്കു തന്നെയാണ്.
samnilampallil@gmail.com.