കാമാത്തുക്കുട്ടി കട്ടപ്പനയിലെ കുട്ടപ്പൻ-രാജമ്മ ദമ്പതിമാരുടെ കുടുംബം മകൻ മാത്തുക്കുട്ടി പഠിച്ചു മിടുക്കനായി വിദേശത്തുപോയി ജോലി സമ്പാദിച്ചതോടെ സാമ്പത്തികമായി രക്ഷപെട്ടു. മാത്രമല്ല പുത്തൻപ ണക്കാരുടെ എല്ലാ അല്‌പത്തരങ്ങളും അവരുടെ പുതിയ ജീവിതച ര്യയിൽ കടന്നുകൂടുകയും ചെയ്തു.
അങ്ങനെയിരിക്കെ മാത്തുക്കുട്ടി യു.കെ.യിൽനിന്ന് അവധിക്കു നാട്ടിൽവന്നു. പെണ്ണുകാണലുകൾ നടന്നു. കല്യാണം ഉറപ്പിച്ചു.
"കല്യാണം അടിപൊളിയായി നടത്തണം. ഈ ഇടവകയിൽ ഇതു വരെ നടന്നിട്ടുള്ളതിൽ ഏറ്റവും നല്ല ചടങ്ങായിരിക്കണം നമ്മുടെ മോന്റേത്",
“ആയിക്കളയാം". കുട്ടപ്പൻ അപ്പോൾത്തന്നെ 'കലവറ'യിൽ വിളിച്ചു ബുക്കു ചെയ്തു. ചിക്കൻ - മട്ടൻ - കരിമീൻ - നെയ്മീൻ ഒട്ടു കുറ desme".
"ഡ്രസ്സെടുപ്പ് - ജയലക്ഷ്മിയിൽ".
"സ്വർണ്ണം - അതു ഭീമയിൽത്തന്നെ പോണം".
“പിന്നെ വീഡിയോ - അതു ഹെലികോപ്റ്ററിൽ പറന്നെടുക്കുന്ന ആ പുതിയ സൂത്രം വേണം".
"അതു ടെലികാമാണമ്മേ."
"ങാ, ടെലികാമെങ്കിൽ ടെലികാം".
“പിന്നെ രണ്ടു ബിഷപ്പുമാരെയും വിളിക്കണം. മനസ്സുചോദ്യം ഒരു പിതാവിനെക്കൊണ്ടും കല്യാണം മറ്റേ പിതാവിനെക്കൊണ്ടും നടത്തിക്കണം".
"കല്യാണത്തിനു ഉമ്മൻ ചാണ്ടിയേയും പിണറായി വിജയനെയും ക്ഷണിക്കണം, വന്നില്ലെങ്കിലും വിളിച്ചെന്നു പറയുന്നതും ഒരു ഗമയാ."
രാജമ്മ കല്യാണം അടിപൊളിയാക്കാൻ ഓരോരോ അഭിപ്രായങ്ങൾ തട്ടിവിടുകയാണ്. എന്നിട്ടും അവർക്ക് തൃപ്‌തിയാകുന്നില്ല. എന്തോ ഒരു അപൂർണ്ണത.
"ങാ പിടികിട്ടിപ്പോയി ഒരു സായിപ്പിനെക്കൂടി കൊണ്ടുവരണം". പെട്ടെന്ന് ബോധോദയം കിട്ടിയതുപോലെ രാജമ്മ പറഞ്ഞു.
"ങേ സായിപ്പോ?" കുട്ടപ്പനും മാത്തുക്കുട്ടിയും ഒന്നിച്ചു ചോദിച്ചു.
"നിനക്കേതായാലും ബ്രിട്ടനിലല്ലേ ജോലി, അവിടുന്നു നിന്റെ കൂട്ടുകാരനാണെന്നും പറഞ്ഞ് ഒരു സായിപ്പിനെക്കൂടി കൊണ്ടുവാ. അതാണിപ്പോഴത്തെ ഫാഷൻ".
മാത്തുക്കുട്ടിയും ആലോചിച്ചപ്പോൾ നല്ല ഐഡിയാ. ഒരു സായി പ്പുകൂടി ഉണ്ടെങ്കിൽ ചടങ്ങുകൾക്കെല്ലാം ഗ്ലാമർ കൂടും.
അവൻ അപ്പോൾത്തന്നെ ലണ്ടനിൽനിന്ന് നാട്ടിലേക്ക് അടുത്ത മാസം വരാനിരിക്കുന്ന സുഹൃത്ത് ജോസിയെ വിളിച്ചു പറഞ്ഞു-വാടകയ്ക്കാണെങ്കിലും ഏതെങ്കിലും ഒരു എരപ്പാളി സായിപ്പിനെക്കൂടി ഒരാഴ്ച നാട്ടിലേയ്ക്കു കൊണ്ടുവരണമെന്ന്.
കൂട്ടുകാരനുവേണ്ടി ജോസി ഉണർന്നു പ്രവർത്തിച്ചു. ലണ്ടൻ ബ്രിഡ്‌ജിനു സമീപം മയക്കുമരുന്നുമടിച്ചു പിച്ചതെണ്ടിക്കൊണ്ടിരുന്ന ഒരു ചെറുപ്പക്കാരനെ കഞ്ചാവും കള്ളും നൽകാമെന്ന വ്യവസ്ഥയിൽ ഒരാഴ്ച കേരളത്തിൽ വരാൻ ഇടപാടാക്കി വിസിറ്റിംഗ് വിസയിൽ മാത്തുക്കുട്ടിയുടെ കല്യാണത്തലേന്ന് ജോസിക്കൊപ്പം ആ പിച്ചക്കാരൻ സായിപ്പ് ഡിസൂസയും നാട്ടിലെത്തി.
“പണ്ട് ഇന്ത്യ ഭരിച്ച മൗണ്ട് ബാറ്റൻ പ്രഭുവിന്റെ കൊച്ചുമോനാണ്". രാജമ്മ അയൽക്കാരികളോട് വീമ്പിളക്കി.
ഓക്സഫോർഡ് യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലറാ ണെന്ന് മാത്തുക്കുട്ടിയും തട്ടിവിട്ടു.
“പക്ഷേ ആ സായ്‌പിൻ്റെ പ്രാഞ്ചി പ്രാഞ്ചിയുള്ള നടപ്പു കാണു മ്പോൾ അങ്ങനെയൊന്നും തോന്നത്തില്ലെന്ന" സത്യം കുട്ടപ്പൻ മാത്രം പറഞ്ഞു.
കല്യാണത്തലേന്നത്തെ ബാച്ചിലേഴ്‌സ് പാർട്ടിയിൽ ബിയറടിച്ചിട്ട് കുട്ടപ്പനും രാജമ്മയും കൂടി "കേട്ടില്ലേ കേട്ടില്ലേ നമ്മുടെ കള്ളച്ചെ റുക്കനു കല്യാണം" എന്ന പാട്ടുംപാടി നൃത്തം ചെയ്‌തു. അതോ ടൊപ്പം കഞ്ചാവടിച്ച ഡിസൂസ സായിപ്പും ചുവടുകൾ വയ്ക്കുകയും ഗോഷ്ഠി കാണിക്കുകയും ചെയ്‌തു. ചെറുപ്പക്കാരുടെ സംഘം ആരവം ഉയിർത്തുകയോ കൂക്കുവിളിക്കുകയോ ചെയ്തു.
പക്ഷെ കള്ളും കഞ്ചാവും മൂത്തതോടെ ഡിസൂസാ സായ്‌പ് അല മ്പായി തുടങ്ങി. അയാൾ തന്റെ തനിനിറം പുറത്തെടുത്തു. അയാൾ അതിഥികളെ തെറിവിളിച്ചു തുടങ്ങി പെണ്ണുങ്ങളെ തോണ്ടാൻ തുട ങ്ങി, പരസ്യമായി മൂത്രമൊഴിച്ചു. ഒരു കാരണവുമില്ലാതെ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി.
ബാച്ചിലേഴ്‌സ് പാർട്ടിക്കെത്തിയ ചെറുപ്പക്കാരിൽ ചിലർ സായി പ്പിനെ തല്ലാൻവരെ പരിപാടിയിട്ടു.
"അലമ്പാകുമോ? ഈ... മോനെ പിടിച്ച് നമ്മുടെ തോട്ടത്തിലെ പട്ടിക്കൂട്ടിൽകൊണ്ട് അടയ്ക്ക് നാളെ കല്യാണത്തിന്റെ സമയത്ത് തുറന്നുവിട്ടാൽ മതി". മാത്തുക്കുട്ടി ഒതുക്കത്തിൽ തന്റെ കസിൻസി നോടു പറഞ്ഞു.
"അത്രയ്ക്കു വേണോ?"
"വേണം. ഒരു കുഴപ്പവുമില്ല. അല്പം തീറ്റയും വെള്ളവും കൂടി വച്ചുകൊടുത്തേക്ക്".
അവർ അങ്ങനെ ചെയ്തു. ആ രാത്രി റബ്ബർതോട്ടത്തിലെ ഒറ്റപ്പെട്ട പട്ടിക്കൂട്ടിൽ സുബോധം നഷ്ടപ്പെട്ട സായിപ്പിനെ അടച്ചിട്ടു.
പിറ്റേന്ന് മാത്തുക്കുട്ടിയുടെ വിവാഹസുദിനം.
അവന്റെ കൂട്ടുകാർ നേരത്തെതന്നെ സായിപ്പിനെ കുളിപ്പിച്ചെടു ത്തു. പുതുവസ്ത്രങ്ങൾ ധരിപ്പിച്ചു. കഞ്ചാവില്ലാതെ സായ്പിനു നേരെ നിൽക്കാനാവില്ല. അതും നൽകി.
നവവധുവരന്മാരും അവരുടെ ബന്ധുമിത്രാദികളും പള്ളിയിൽ എത്തി. വിവാഹം ആശീർവ്വദിക്കാൻ ബിഷപ്പും എത്തി.
അപ്പോഴാണ് കൂട്ടുകാർ ഒരു കാറിൽ സായിപ്പിനെയും കൊണ്ട് എത്തിയത്. അയാൾ നല്ല മൂപ്പിലായിരുന്നു. മദ്യത്തിൻറെയും മയക്കു മരുന്നിന്റെയും ലഹരിയിൽ അയാൾക്ക് നേരെ നിൽക്കാൻപോലും കഴിയുമായിരുന്നില്ല. പക്ഷെ സായിപ്പിനെ നാലാളെ കാണിക്കണമല്ലോ!
അവർ സായിപ്പിനെ കാറിൽനിന്ന് തുറന്നുവിട്ടു. പക്ഷെ കാറിൽനിന്ന് തുറന്നുവിട്ടതും ഡിസൂസാ സായിപ്പ് കാറികുകിക്കൊണ്ട് വാണംവിട്ട തുപോലെ ഒരൊറ്റയോട്ടം! മാത്തുക്കുട്ടിയുടെ കൂട്ടുകാർ അയാൾക്കു പിന്നാലെയും
വിവാഹത്തിൽ സംബന്ധിക്കാനെത്തിയവർ ഒരു കൗതുകക്കാഴ്ച്ച യായി അതു നോക്കിനിൽക്കെ സായിപ്പ് ഓടിച്ചെന്ന് ഒരു ചെറിയ പൊട്ട ക്കിണറ്റിൽ ചാടി.
മാത്തുക്കുട്ടിയുടെ കൂട്ടുകാർ വിളിച്ചുകൂവി
"അടി കപ്യാരെ കൂട്ടമണി- സായിപ്പ് കിണറ്റിൽ ചാടി".
പള്ളിയിലെ വിവാഹവേദിയിൽനിന്ന് അപ്പോൾ മംഗളഗാനം ഉയർന്നു തുടങ്ങിയിരുന്നു.
"ആദിയിലഖിലേശൻ നരനെ സൃഷ്ടിച്ചു
അവനൊരു സഖിയുണ്ടായ്;
അവനൊരു തുണയുണ്ടായി...."
Read More: https://www.emalayalee.com/writers/304