ഇ-മലയാളിയുടെ 2025 കഥാമത്സരത്തിലേക്ക് കഥകൾ ക്ഷണിക്കുന്നു. ലോകമെമ്പാടുമുള്ള എല്ലാ എഴുത്തുകാർക്കും പങ്കെടുക്കാം. ഒന്നാം സമ്മാനം അമ്പതിനായിരം രൂപ; രണ്ടാം സമ്മാനം 25000 രൂപ; മൂന്നാം സമ്മാനം 10000 രൂപ
കൂടാതെ പ്രത്യേക അംഗീകാരങ്ങളും ജൂറി പ്രൈസും ഉണ്ടാകും (അംഗീകാര പത്രം മാത്രം).
1. കഥകൾക്ക് പ്രത്യേക വിഷയങ്ങൾ ഇല്ല. എങ്കിലും അശ്ളീല ചുവയുള്ളതോ, പ്രകോപനപരമായ വിഷയങ്ങൾ ഉൾക്കൊള്ളുന്നതോ, ജാതി-മത-രാഷ്ട്രീയ സ്വഭാവമുള്ളതോ ആയ രചനകൾ തിരസ്കരിക്കപ്പെടും.
2. കഥകൾ ആറു പേജിൽ (8.5 x 11) കവിയാതിരുന്നാൽ നന്ന്. ഗൂഗിൾ എഴുത്തുപകരണങ്ങളിലെ ഫോണ്ട് ഉപയോഗിക്കുക (Unicode, ML TT കാർത്തിക എന്നിവയും ആകാം)
3. പതിനെട്ടു വയസ്സ് പൂർത്തിയായവർ തൊട്ട് ഏതു പ്രായക്കാർക്കും കഥകൾ അയക്കാം.
4. മുമ്പ് പ്രസിദ്ധീകരിച്ച കഥകൾ സ്വീകാര്യമല്ല. അയച്ചുതരുന്ന കഥകൾ കിട്ടുന്ന മുറക്ക് ഇ മലയാളി പ്രസിദ്ധീകരിക്കും.
5. ഇ-മലയാളി നിശ്ചയിക്കുന്ന ജൂറി കഥകൾ വിലയിരുത്തി വിജയികളെ കണ്ടെത്തും.
6. രചനകൾ mag@emalayalee.com എന്ന വിലാസത്തിൽ അയക്കുക.
8. കഥകൾ ലഭിക്കേണ്ട അവസാന തിയ്യതി ഒക്ടോബർ 31, 2025
9. ഇ-മലയാളി മുമ്പ് സംഘടിപ്പിച്ച മത്സരങ്ങളിൽ ഒന്നാം സമ്മാനം ലഭിച്ചവരെ വീണ്ടും ഒന്നാം സമ്മാനത്തിന് പരിഗണിക്കുന്നതല്ല. മറ്റു വിജയികൾക്ക് ഇത് ബാധകമല്ല.
സമ്മാനാർഹരുടെ പേരുവിവരങ്ങൾ 2025 കൃസ്തുമസിനു പ്രഖ്യാപിക്കും. ഇതേക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ mag@emalayalee.com എന്ന ഇമെയിലിൽ എഴുതി ചോദിക്കാം. കൂടുതൽ വിവരങ്ങൾക്ക് സുധീർ പണിക്കവീട്ടിലുമായി വാട്സാപ്പിൽ ബന്ധപ്പെടാം. 1 718 570 4020