ഭാഗ്യവാനേ , മാവേലിത്തമ്പുരാനേ,
ഒന്നിങ്ങു വന്നാൽ വിടില്ല ഞങ്ങൾ —
രാജ്യം ഭരിക്കാൻ പഠിക്കണം,
പാഠം പാടിക്കണം, വാദം പറഞ്ഞ് പറ്റിക്കണം!
വാമനൻ മേലിൽ വരില്ല നൂനം,
ഇന്നത്തെ കാലത്ത് വരാനാവില്ല.
കള്ളവും ചതിയും,
മനുഷ്യർ നേരിട്ട് പറയില്ല,
എ ഐ വഴിയാണ് എല്ലാം നടക്കുന്നത്.
പഴയ മന്ത്രവാദിയുടെ കള്ളം
ഇന്ന് കമ്പ്യൂട്ടർ വായിച്ചു പറയും;
ടെക്നോളജി മുഖം മിനുക്കും,
കള്ളം പറഞ്ഞാലും
“പാട്ടു പാടുന്ന രാജാവാകാം!”
രാഷ്ട്രീയം?
“ഓണസദ്യ എല്ലാവർക്കും”—
പറയും, വിളിക്കും, പ്രഖ്യാപിക്കും,
പക്ഷേ സ്വന്തം വീട്ടിൽ… ബരൂട്ട് പാത്രം കാണാതെ!
ബന്ധങ്ങൾ?
പ്രണയം പോലും
ലോഗിൻ–ലോഗൗട്ട് കളി,
ചിരിയും കണ്ണീറും
ഇമോജികളിൽ ഒതുങ്ങി പൊന്തും.
അതുകൊണ്ട് പറയുന്നു —
മാവേലി ഭാഗ്യവാൻ തീർച്ചയായും!
ഈ കാലം കാണാതെ പോയത്
അദ്ദേഹത്തിന്റെ മോക്ഷം തന്നെയാണ്.
വാമനൻ കൊണ്ടുപോയില്ലെങ്കിൽ?
ഇന്നത്തെ മനുഷ്യരെപ്പോലെ
നെഞ്ചുവേദന പിടിച്ച്
ഐ.സി.യുവിൽ കിടന്നേനെ!
ഓണം വന്നാലും,
പാട്ടു മാറും:
“ഐ.സി.യുവിലെ മാവേലി രാജാവേ…”
അതിനാൽ സഹോദരങ്ങളേ, സഹോദരിമാരേ,
ഇന്ന് പറയേണ്ട സത്യം ഒന്ന് മാത്രം:
മാവേലി ഭാഗ്യവാൻ തീർച്ചയായും!
കാരണം,
അദ്ദേഹം രക്ഷപ്പെട്ടു ഇന്നത്തെ
കള്ളത്തരം നിറഞ്ഞ എ ഐ - കാലത്തുനിന്നും,
ടെക്നോളജിയുടെ മുഖംമൂടികളിൽ നിന്നുമാണ്.