ഓണത്തിനെത്തി
ഒരുങ്ങി നാരിമാർ!
കസവിന്റെ കരയുള്ള
കോടിയുടുത്ത്
മേദസു വാരിക്കെട്ടി
മധ്യ പ്രായം കടന്ന
മഹിളകൾ എത്തി
മാവേലി മന്നനെ
എതിരേൽക്കാൻ !
ഓണത്തിനെത്തി
ഒരുങ്ങി നാരിമാർ
കുംഭകൾ തടവി
കൽഭരണികൾ പോലെ
പിന്നാലെ നടന്നു
ആനക്കാരൻ എന്ന പോൽ
അവരുടെ പെൺകോന്തന്മാർ!
ഓണത്തിനെത്തി
ഒരുങ്ങി നാരിമാർ!
പെൺപട പോലെ വന്നു
പെൺകുട്ടികൾ
പട്ടുപാവാട ഉടുത്ത്
ചന്ദനം തൊട്ട് കുറിയിട്ട്
മന്ദഹാസം തൂകി എത്തി
ഓണത്തിനെത്തി
ഒരുങ്ങി നാരിമാർ!
ചന്തത്തിൽ അവർ
ചാറ്റി നടന്നു
കോമള യുവാക്കളെ
കടക്കണ്ണുകൾ എറിഞ്ഞ് ചൂണ്ടയിട്ടു !
കടന്തൽ കൂട് പൊട്ടിയപോലേ
കാമുകർ അവർക്കൊപ്പം
കാമകേളിയാടി!
ഓണത്തിനെത്തി
ഒരുങ്ങി നാരിമാർ!
മാവേലി വന്നു
ഒരു കുടവയറൻ!
കപ്പടാ മീശ വച്ച
കണ്ണുകൾ കലങ്ങിയ ഒരു കുള്ളൻ!
ഇവനാരു മാവേലിയോ ?
വാമനനോ!
ഓണത്തിനെത്തി
ഒരുങ്ങി നാരിമാർ!
മദാലസകലാം നാരിമാർ
മാവേലിക്കു ചുറ്റുംനടന്നു
താലപ്പൊലിയെടുത്ത്
താളത്തിൽ നടന്നു!
ചെണ്ടമേളം മുറുകി
പഞ്ചവാദ്യത്തിൽ മുഴുകി
പാത്തു നടന്നു മദ്യം വിഴുങ്ങിയ
മണ്ടന്മാർ ആർത്തു വിളിച്ചു
മാവേലി വരട്ടെ,
മാസത്തിലൊരിക്കൽ!
ഓണത്തിനെത്തി
ഒരുങ്ങി നാരിമാർ!