കേരളം കണ്ട ഏറ്റവും മെയ്‌വാഴക്കമുള്ള ജനകീയ രാഷ്ട്രീയ നേതാവ് അന്തരിച്ച ഉമ്മൻ ചാണ്ടി ആയിരുന്നു. പുതിയ തലമുറയിൽ വളർന്നു വരുന്ന മൂന്നു മുന്നണികളിലെയും ഉമ്മൻ ചാണ്ടിയുടെ പകുതി മെയ്‌വാഴക്കം ആർക്കെങ്കിലും കിട്ടിയിട്ടുണ്ടോ എന്നു ചോദിച്ചാൽ ഒരു സംശയവും കൂടാതെ പറയാം അതു വടകര എം പി യും കോൺഗ്രസ് നേതാവുമായ ഷാഫി പറമ്പിൽ ആണ് എന്നു
നാൽപത്തി രണ്ടു കാരനായ ഷാഫി അടുത്ത പതിനഞ്ചു വർഷത്തിനുള്ളിൽ ക്ലിഫ് ഹൗസിന്റെ നാഥൻ ആകും എന്ന കാര്യത്തിൽ കേരളത്തിലെ രാഷ്ട്രീയം പഠിക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും സംശയം ഇല്ലാത്ത കാര്യമാണ്
ഉമ്മൻ ചാണ്ടിയുടെ കളരിയിൽ രാഷ്ട്രീയ അഭ്യാസം പഠിച്ച ഷാഫി രണ്ടായിരത്തി പതിനൊന്നു മുതൽ പാലക്കാട് എം എൽ എ ആയിരുന്നെങ്കിലും കേരള രാഷ്ട്രീയത്തിൽ കൂടുതൽ ശ്രെദ്ധിക്കപ്പെടുവാൻ തുടങ്ങിയത് രണ്ടായിരത്തി പതിനാറിൽ നടന്ന നിയമസഭ തെരെഞ്ഞെടുപ്പോടു കൂടിയാണ്
ശോഭ സുരേന്ദ്രൻ പാലക്കാട് മുപ്പത്തിആറായിരം വോട്ടു പിടിച്ചു രണ്ടായിരത്തി പതിനാറിൽ ബി ജെ പി യുടെ എ ക്ലാസ് മണ്ഡലം ആക്കിയപ്പോൾ വൻ വിജയം നേടിയ ഷാഫി ശോഭയോടൊപ്പം കേരള രാഷ്ട്രീയത്തിൽ അറിയപ്പെടുന്ന കോൺഗ്രസ് നേതാവായി
രണ്ടായിരത്തി ഇരുപത്തി ഒന്നിൽ ബി ജെ പി വിജയിച്ചേ അടങ്ങൂ എന്ന വാശിയിൽ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രതിച്ചയാ ഉള്ള ഉദ്യോഗസ്‌ഥൻ മെട്രോമൻ ഇ ശ്രീധരനെ കളത്തിൽ ഇറക്കിയപ്പോൾ വോട്ടെന്നലിൽ ആദ്യ റൌണ്ട് കളിൽ പിന്നിൽ നിന്ന ഷാഫി അവസാന റൗണ്ടിൽ ലീഡു വർധിപ്പിച്ചു മെട്രോമാനെ മൂവായിരത്തിൽ അധികം വോട്ടിനു മലർത്തി അടിച്ചു വീണ്ടും മൂന്നാം പ്രാവശ്യവും പാലക്കാടിന്റെ എം എൽ എ ആയി ചരിത്രം കുറിച്ചു
കഴിഞ്ഞ വർഷം നടന്ന ലോകസഭ തെരഞ്ഞെടുപ്പിൽ സി പി എം കൈവിട്ടു പോയ വടകര പിടിച്ചെടുത്തെ മതിയാകൂ എന്ന വാശിയിൽ അവരുടെ ഏറ്റവും വലിയ തുറുപ്പു ചീട്ടു കെ കെ ഷൈലജ ടീച്ചറെ സ്‌ഥാനാർത്തിയാക്കിയപ്പോൾ വടകര വിട്ടുകൊടുക്കാൻ തയ്യാറാകാതെ രാഹുൽ ഗാന്ധി നേരിട്ട് വിളിച്ചു പറഞ്ഞാണ് ഷാഫി പാലക്കാട് നിന്നും വടകരയിൽ മത്സരിക്കാൻ വണ്ടി കയറിയത്
രാഹുൽ ഗാന്ധിയുടെ തീരുമാനം അക്ഷരർത്ഥത്തിൽ ശരി വയ്ക്കുന്നതായിരുന്നു ഷാഫിയുടെ വടകരയിലെ പ്രകടനം
സി പി എം ന്റെ സ്റ്റാർ കാൻഡിഡേറ്റ് ടീച്ചറെ ഒരു ലക്ഷത്തിൽ അധികം വോട്ടിനു കശക്കി എറിഞ്ഞാണ് ഷാഫി കടത്താനാടിന്റെ രാജകുമാരൻ ആയതും ഒപ്പം കേരളത്തിലെ കോൺഗ്രസിന്റെ അനിഷേദ്യ നേതാവ് ആയതും
ഷാഫി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആയിരുന്ന കാലം മുതൽ ഷാഫിക്ക ഷാഫിക്ക എന്നു വിളിച്ചു അടുത്തു കൂടിയ രാഹുൽ മാൻകൂട്ടത്തിൽ നെ കണ്ണും പൂട്ടി വിശ്വസിച്ചു സ്വന്തം അനുജനെ പോലെ നോക്കിയിരുന്ന ഷാഫി താൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പദം ഒഴിഞ്ഞ ശേഷം തന്റെ പിൻഗാമി ആക്കുവാൻ കഠിനാ പ്രയത്നം ചെയ്തു
താൻ വടകര എം പി ആയപ്പോൾ ഒഴിവു വന്ന പാലക്കാട് സീറ്റിൽ മറ്റു പല സ്‌ഥാനാർഥികൾക്കുമായും വലിയ സമ്മർദ്ദം ഉണ്ടായിട്ടും ഉമ്മൻ ചാണ്ടിയെ പോലെ വിശ്വസിക്കുന്നവനെ സംരക്ഷിക്കുന്ന സ്വഭാവം ഉള്ളത് കൊണ്ടു രാഹുലിനെ തന്നെ അവിടെ സ്‌ഥാനാർഥി ആക്കിയെന്നു മാത്രം അല്ല ഒരു മാസം എങ്ങും പോകാതെ പാലക്കാട് തമ്പടിച്ചു രാഹുലിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചെടുത്ത ശേഷം മാത്രം ആണ് വിശ്രെമിച്ചത്
ചെറിയ ഊശം താടിയും വച്ചു ജൂബയും ധരിച്ചു നടന്ന രാഹുലിന്റെ ഉള്ളിലെ ധൗർബാല്യങ്ങൾ തിരിച്ചറിയുവാൻ ഷാഫിക് ആയില്ലെങ്കിലും ഇതിന്റെ പേരിൽ ഇപ്പോൾ ഷാഫിക്കെതിരെ സി പി എം നടത്തുന്ന വേട്ട വളരെ ബുദ്ധിപരമായി ആണ് ഷാഫി കൈകാര്യം ചെയ്യുന്നത്
കഴിഞ്ഞ ദിവസം വടകരയിൽ വച്ചു പോലീസ് ന്റെ സാന്നിധ്യത്തിൽ സി പി എം പ്രവർത്തകർ ഷാഫിയെ തടഞ്ഞപ്പോൾ കാർ ഓടിച്ചു സുരക്ഷിതമായി അവിടെ നിന്നും പോകുന്നതിനു പകരം വണ്ടിയിൽ നിന്നും പുറത്തിറങ്ങി ചാനലുകാരോട് സമരക്കാർ തന്നെ തെറി വിളിക്കുകയാണെന്നു പറഞ്ഞത് ലോകം മുഴുവൻ കണ്ട് കൊണ്ടിരിക്കുകയായിരുന്നു
രണ്ടായിരത്തി പതിനൊന്നു മുതൽ പതിനാറു വരെ അഞ്ചു വർഷം രണ്ടു എം എൽ എ മാരുടെ മാത്രം ഭൂരിപക്ഷത്തിൽ കേരളത്തിലെ സമുദായിക സമവാക്യങ്ങളിൽ ഒരു മാറ്റവും വരുത്താതെ കേരളം ഭരിച്ച ഉമ്മൻ ചാണ്ടിയുടെ അരുമ ശിഷ്യൻ ഷാഫി ഇനി കാണിക്കുവാൻ പോകുന്നത് അത്ഭുതങ്ങൾ ആയിരിക്കും