മിനിയാപോലീസിലെ കാത്തലിക്ക് സ്‌കൂളില്‍ ഒരു ഇസ്‌ളാമിക് ഭീകരന്‍നടത്തിയ നരനായാട്ടില്‍ രണ്ട്കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും പതിനേഴോളംപേര്‍ക്ക് പരുക്കേല്‍കുകയും ചെയ്തു. ഈ കൊലയാളിയുടെ ഐഡറ്റിറ്റി ഇവിടുത്തെയും കേരളത്തിലെയും മാധ്യമങ്ങള്‍ മൂടിവെയ്ക്കുകയും അവന്റെ 'വീരോചിതമായ' ചെറുജീവിതചരിത്രം പ്രസിദ്ധീകരിക്കയും ചെയ്തു. കേരളത്തിലെ എ ബി സി ചാനലിലൂടെയാണ് ഇവനൊരു മുസ്‌ളീം അനുഭാവിയാണന്ന് ഞാനറിഞ്ഞത്. ഇവന്‍ കുഞ്ഞുങ്ങളെ കൊല്ലാനുപയോഗിച്ച തോക്കിന്റെ പാത്തിയില്‍ -മാഷാ അള്ളാ-എന്ന് എഴുതിയിരുന്നു. ന്യൂക്ക് ഇന്‍ഡ്യ, ന്യൂക്ക് ഇസ്രായേല്‍ എന്നും രേഖപ്പെടുത്തിയിരുന്നു. ന്യൂക്ക് എന്നുദ്ദേശിച്ചത് ആറ്റമിക് ബോംബ് പ്രയോഗിക്കുക എന്നാണ്.
ഇവനൊരു ക്രിസ്ത്യാനിയായിട്ടാണ് ജനിച്ചതെങ്കിലും ഏതോ ഇസ്‌ളാമിക് മതഭ്രാന്തന്റെ സ്വാധീനത്തില്‍ അകപ്പെട്ട് മറ്റുമതങ്ങളെ ശത്രുക്കളായി കണക്കാക്കുകയും ആവിഭാഗത്തില്‍പെട്ട പിഞ്ചുകുഞ്ഞുങ്ങളെ പിച്ചിച്ചീന്താന്‍ മനസിനെ പ്രാപ്തമാക്കുകയുമാണ് ചെയ്തത്. ഇവനെ വെള്ളപൂശാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളെയും കപടമതേതരവാദികളെയും എത്ര അധിക്ഷേപിച്ചാലും കുറഞ്ഞുപോകില്ല. സെക്കുലര്‍ എന്ന് അഭിമാനിച്ചുനടക്കുന്ന പരിഷകളെ തൊലിയുരിച്ച് ഉപ്പുതേച്ചുവിടേണ്ടതാണ്.
ഞാനിത് പറയുമ്പോള്‍ ചിലമനുഷ്യസ്‌നേഹികള്‍ ചോദിക്കും നിങ്ങള്‍ക്ക് ഗാസയിലെ കുഞ്ഞുങ്ങളെപറ്റി ചിന്തയില്ലേയെന്ന്. ഇല്ല എന്നാണ് എന്റെ ഉത്തരം. ഗാസയിലെ കുട്ടികളെ അവിടുത്തെ മതതീവ്രവാദികള്‍ തോക്കിന്‍നുമ്പിലേക്ക് എറിഞ്ഞുകൊടുക്കയാണ്. അവരെ ഇരയാക്കി മീന്‍പിടിക്കാണ് ശ്രമിക്കുന്നത്. കുട്ടികളും സ്ത്രീകളും മരിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള വിഷയമാണ്. മരിച്ചുകിടക്കുന്ന കുട്ടികളുടെ ഫോട്ടോ പ്രദര്‍ശ്ശിപ്പിച്ചുവേണം അവര്‍ക്ക് അറബിദേശത്തുനിന്നും യൂറോപ്പിലെയും അമേരിക്കയിലെയും മനുഷ്യസ്‌നേഹികളെന്ന് വിളിക്കുന്ന ശുംഭന്മാരില്‍നിന്ന് പണം പിടുംങ്ങാന്‍. മിനിയാപോലീസിലെ നിഷ്‌കളങ്കരായ പൈതങ്ങള്‍ ജിഹാദികളുടെ വീട്ടില്‍ കല്ലെറിയാന്‍ പോയിട്ടില്ല. അവരുടെ കൃഷിയിടങ്ങള്‍ക്ക് തീയിടാന്‍ പോയിട്ടില്ല. ഈ നിഷ്ട്ടൂരനായ കൊലയാളിയുടെ മനസിലെ വിഷം അവരുടെഹൃദയങ്ങളില്‍ സ്പര്‍ശ്ശിച്ചിട്ടില്ല.
നമ്മുടെ കുട്ടികള്‍ സ്‌കൂളികളില്‍ സുരക്ഷിതരല്ല എന്നത് രക്ഷകര്‍ത്താക്കള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ്. എന്ത് വിശ്വാസത്തിലാണ് കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞുവിടുന്നത്. ഒരു യുദ്ധമുഖത്തേക്ക് പട്ടാളക്കാരെ തള്ളിവിടുന്നതുപോലെയല്ലേ. ഓട്ടോമാറ്റിക്ക് റൈഫിളുമായി കാത്തിരിക്കുന്ന ജിഹാദികളുടെയും തന്തയില്ലാതെവളര്‍ന്ന തെമ്മാടികളുടെയും മുന്‍പിലേക്ക് നിസ്സാഹയരായ കുട്ടികളെ വിടുകയല്ലേ ചെയ്യുന്നത്. എന്റെ വാക്കുകള്‍ പലരെയും സുഹിപ്പിക്കുന്നതല്ല എന്നറിയാം. അവരുടെയൊന്നും ഗുഡ്ഡ് സര്‍ട്ടിഫിക്കറ്റ് എനിക്കാവശ്യമില്ല.
ഒരുദുരന്തം ഉണ്ടായതിനുശേഷം നൂറുകണക്കിന് പോലീസുകാര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തുന്നതിനുപകരം ഒരു പോലീസുകാരനെ സ്‌കൂള്‍ കോബൗണ്ടില്‍ ട്യൂട്ടിക്കിട്ടാല്‍ ജിഹാദികളും ബാസ്റ്റാഡുകളും അങ്ങോട്ടെത്തിനോക്കാന്‍ ഭയപ്പെടും. ഒരുപോലീസ് ജീപ്പ് അവിടെ കിടക്കുന്നതുകണ്ടാല്‍തന്നെ ഇവന്മാരുടെ മുട്ടുവിറക്കും. അതിക്രമിച്ചുകയറുന്നവരെ വെടിവയ്ക്കാനുള്ള സ്വാതന്ത്ര്യം പോലീസിനുണ്ടായിരിക്കണം. അവിടെ മനുഷ്യാവകാശം പറഞ്ഞുവരുന്നവരെ ചാട്ടവാറിന് അടിച്ചോടിക്കേണ്ടതാണ്. തെറ്റുചെയ്യുന്നവന്‍ ശിക്ഷിക്കപ്പെടണം. അവരോട് അനുകമ്പ പ്രകടിപ്പിക്കുന്നവരും ശിക്ഷിക്കപ്പെടണം. എങ്കിലേ നമ്മുടെ കുട്ടികള്‍ സ്‌കൂളില്‍ സുരക്ഷിതരായിരിക്കു.
മിനിയാപോലീസിലെ ഘാതകന്‍ കറുത്തവസ്ത്രവും ധരിച്ച് കയ്യില്‍ ഓട്ടോമാറ്റിക്ക് ഗണ്ണുംപിടിച്ച് സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് നടന്നുപോകുന്നത് പലരും കണ്ടിരിക്കും. നിക്കടാ അവിടെ., ആരാടാ നീ ? എന്ന് ചോദിക്കാന്‍ ധൈര്യമുള്ള ആരും അവിടെ ഉണ്ടായിരുന്നില്ലേ. ആരെങ്കിലും ചോദിച്ചിരുന്നെങ്കില്‍ അവന്‍ ജീവനുംകൊണ്ട് ഓടിയേനെ. ഒരനുഭവംകൊണ്ടും നൂറെണ്ണംകൊണ്ടും പഠിക്കത്തില്ലന്ന് വന്നാല്‍ കഷ്ടംതന്നെ.
samnilampallil@gamil.com