വലതുപക്ഷ പ്രചാരകൻ ചാർളി കെർക്കിന്റെ മരണം ആഘോഷിച്ചവരെ നാടുകടത്തുമെന്നു യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ പറയുന്നു. അവരിൽ വിദേശിയവരായവരുടെ വിസകൾ റദ്ദാക്കാൻ നടപടി തുടങ്ങിയെന്നു അദ്ദേഹം വെളിപ്പെടുത്തി.
"ഞങ്ങളുടെ സഹ പൗരന്മാർ വധിക്കപ്പെടുമ്പോൾ അത് ആഘോഷമാക്കുന്ന വിദേശിയരെ അമേരിക്ക വച്ചുപൊറുപ്പിക്കില്ല," റുബിയോ ഫോക്സ് ന്യൂസിൽ പറഞ്ഞു.
ഒരു രാഷ്ട്രീയ നേതാവ് വധിക്കപ്പെടുമ്പോൾ ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്കു യുഎസിലേക്കു വരാൻ വിസ നൽകുകയുമില്ല. അത്തരക്കാർ രാജ്യത്തുണ്ടെങ്കിൽ നാടുകടത്തും.
Those celebrating Kirk murder face deportation: Rubio