ചിക്കാഗോ : ചിക്കാഗോ മലയാളീ അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി 2025-27 വർഷത്തെ പ്രവർത്തനമികവിന് ചാരിറ്റി ചെയർമാൻ ശ്രീ ജോൺസൻ കണ്ണൂക്കാടന് പ്രത്യേക പുരസ്കാരം സമ്മാനിച്ചു .
ഇവിടെയും കേരളത്തിലുമായി നടത്തിയ വിവിധ ചാരിറ്റി പ്രവർത്തനങ്ങളെ മാനിച്ചാണ് ഈ പുരസ്കാരം സമ്മാനിച്ചത് . ചിക്കാഗോ മലയാളി അസോസിയേഷന്റെ 2025 ഓണാഘോഷ സമ്മേളന വേദിയിൽ വെച്ച് മുഖ്യാതിഥി സിനിമ/സീരിയൽ താരം ശ്രീമതി അർച്ചന സുശീലൻ പുരസ്കാരം സമ്മാനിച്ചു.
ചിക്കാഗോ മലയാളീ അസോസിയേഷൻ മുൻ പ്രസിഡന്റ് ആയ ജോൺസൻ നിരവധി സാമൂഹിക പ്രവർത്തനങ്ങളിലൂടെ ചിക്കാഗോ മലയാളികൾക്ക് സുപരിചിതനും നിലവിൽ ഫോമാ സെൻട്രൽ റീജിയൻ പ്രസിഡന്റും ആണ് .
2025-27 കാലയളവിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞതായി പുരസ്കാരം ഏറ്റു വാങ്ങിക്കൊണ്ട് ശ്രീ ജോൺസൻ പറഞ്ഞു . വയനാട് ദുരന്ത ബാധിതർക്ക് സ്വപ്ന വീട് നിർമ്മാണം ,തൃശൂർ ഓൾഡ് ഏജ് ഹോമിന് സഹായം ,പഠനോപകരണ വിതരണം ,സ്വയം തൊഴിൽ സഹായം,ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ പ്രോഗ്രാം ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ ഈ കാലയളവിൽ ചെയ്യാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു .
തുടർന്നും ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിന് ചിക്കാഗോ മലയാളി സമൂഹത്തിന്റെ സഹകരണം ശ്രീ ജോൺസൻ അഭ്യർത്ഥിച്ചു .