അയ്യപ്പ സംഗമം നടത്താമെന്ന് സുപ്രീം കോടതി. ഹർജികളിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിഷയങ്ങൾ ഹൈക്കോടതി വിശദമായി കേൾക്കട്ടെയെന്ന് സുപ്രീം കോടതി പറഞ്ഞു. അയ്യപ്പ സംഗമം അനുവദിക്കരുതെന്നാവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് വിധി.
ശനിയാഴ്ചയാണ് അയ്യപ്പ സംഗമം നടക്കുന്നത്. വരവുചെലവ് കണക്കുകള്‍ സുതാര്യമാകണം, എല്ലാ വിശ്വാസികളെയും ഒരുപോലെ പരിഗണിക്കണം, തുടങ്ങിയ നിര്‍ദ്ദേശങ്ങളോടെ ഹൈക്കോടതി ദേവസ്വം ബെഞ്ച് അയ്യപ്പ സംഗമത്തിന് അനുമതി നല്‍കിയിരുന്നു.
അയ്യപ്പ സംഗമത്തിന് പിന്നില്‍ സര്‍ക്കാരിന്‍റെ രാഷ്ട്രീയ ലക്ഷ്യമാണെന്നും സംഗമത്തിന് ഹൈക്കോടതി നല്‍കിയ അനുമതി റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഹര്‍ജികളെത്തിയത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് വേഗത്തില്‍ പരിഗണിച്ചത്