Image

മോദിക്കു നിരവധി ലോക നേതാക്കൾ 75ആം ജന്മദിന ആശംസ നേർന്നു (പിപിഎം)

Published on 17 September, 2025
മോദിക്കു നിരവധി ലോക നേതാക്കൾ 75ആം ജന്മദിന ആശംസ നേർന്നു (പിപിഎം)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ബുധനാഴ്ച്ച നിരവധി ലോക നേതാക്കൾ 75ആം ജന്മദിന ആശംസ നേർന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ഫോണിൽ വിളിച്ചു സംസാരിച്ചപ്പോൾ ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉൾപ്പെടെ പല നേതാക്കളും ആശംസകൾ അയച്ചു.  

ന്യൂ സിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലുക്‌സോൺ, ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി ഋഷി സുനക്, ഗയാന പ്രസിഡന്റ് ഇർഫാൻ അലി, ഡൊമിനിക്ക പ്രധാനമന്ത്രി റൂസ്‌വെൽറ്റ് സ്‌കെറിറ്റ്, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രംഗൂലം തുടങ്ങിയവർ മോദിയുടെ നേതൃത്വത്തെ വാഴ്ത്തി.

മോദി ഇന്ത്യയ്ക്കു ഉണ്ടാക്കിയ നേട്ടങ്ങളെ നെതന്യാഹു എടുത്തുകാട്ടി. മോദിയെ 'നല്ല സുഹൃത്ത്' എന്നു വിളിച്ച അദ്ദേഹം താമസിയാതെ നേരിൽ കാണാമെന്ന പ്രത്യാശ പ്രകടിപ്പിച്ചു.

ആഫ്രിക്കൻ അമേരിക്കൻ ഗായിക മേരി മിൽബെന്നും മോദിക്ക് ആശംസകൾ നേർന്നു.

World leaders extend birthday wishes to Modi

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക