Image

ഡോ. റോജർ പി. മാത്യു (കുഞ്ഞ് -72) ന്യു യോർക്കിൽ അന്തരിച്ചു

Published on 17 September, 2025
ഡോ. റോജർ പി. മാത്യു (കുഞ്ഞ് -72) ന്യു യോർക്കിൽ അന്തരിച്ചു

ന്യു യോർക്ക്: വളഞ്ഞവട്ടം ഇട്ടിയമ്പറമ്പിൽ പുത്തൻപുരയിൽ പരേതരായ പി.വി. മത്തായിയുടെയും  (പൊടി സാർ) അന്നമ്മയുടെയും മകൻ ഡോ. റോജർ പി. മാത്യു (കുഞ്ഞ് -72) ന്യു യോർക്കിൽ അന്തരിച്ചു. ക്വീൻസ് വില്ലേജിലെ ക്രീഡ്  മോർ   സൈക്കിയാട്രിക്ക് സെന്ററിൽ ഡോക്ടറായി വിരമിച്ചു. 
എടത്വ ഒലക്കപ്പാടിൽ കുടുംബാംഗം ഡോ. ത്രേസ്യാമ്മ  (റോസിലി) ആണ് ഭാര്യ. 
മക്കൾ: ഡോ.  ടെറി, രാജ്, ഡോ. വർക്കി. മരുമകൻ: ബിജോയി വർഗീസ് (നാനുവറ്റ് -റോക്ക്  ലാൻഡ്)    

സഹോദരർ: പരേതയായ കുഞ്ഞന്നാമ്മ അബി ചീരൻ, കുന്നംകുളം; പരേതനായ ഡോ. വി.പി. മാത്യു (ഒഹായോ); ഓമന ജേക്കബ് (മാവേലിൽ, റാന്നി) 
സെപ്റ്റംബർ 26 നു വെള്ളിയാഴ്ച ന്യു ഹൈഡ് പാർക്കിലുള്ള പാർക്ക് ഫ്യുണറൽ ഹോമിൽ പൊതുദര്ശനവും 27 നു ശനിയാഴ്ച ലോങ്ങ് ഐലൻഡിൽ സംസ്കാര ശുശ്രുഷയും നടത്തപ്പെടും.
വിവരങ്ങൾക്ക്: കോശി ജോർജ് 718 314 8171; ഡോ  ബഞ്ചമിൻ ജോർജ് (917 826 5983) 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക