മുംബൈ നഗരത്തില്‍ കോണ്ക്രീറ്റ് വനത്തില്‍ കഴിയുന്ന ഞാന്‍ അനുഭവിക്കുന്ന
പുലിപ്പേടിയെപ്പറ്റി മുന്‍പ് ഞാന്‍ എഴുതിയിരുന്നല്ലോ . ആ പേടി
കുറേക്കൂടി വര്‍ധിപ്പിക്കുന്ന ഒരു വാര്‍ത്ത പത്രത്തിലെ മുന്‍പേജില്‍
വായിച്ചാണ് ഇന്ന് ഞാന്‍ ഓഫീസിലേക്ക് പുറപ്പെട്ടത് .
എന്റെ
ഫ്ലാറ്റ് സമുച്ചയത്തിനു അധികം ദൂരെയല്ലാതെ തന്നെ ഉള്ള അന്ധേരി ഓ എന്‍
ജീ സീ കോളനിയിലെ ബഹു നില ഫ്ലാറ്റിന്റെ സ്റെയര്‍ കേസിന് അടിയില്‍
ഇന്നലെ വെളുപ്പിനു അഞ്ചു മണിക്ക് ഒരു പുലി ഒളിച്ചിരിക്കുന്നത് കണ്ടു
ഞെട്ടിയ ഫ്ലാറ്റ് സെക്യൂരിറ്റി ജീവനക്കാരന്‍ മനസ്സിന്റെ സമനില
തെറ്റാതെ പോലീസിനെ വിളിച്ചു . രണ്ടു മണിക്കൂര് കൊണ്ട് വിവരം അറിഞ്ഞു
എത്തിയ രണ്ടായിരത്തോളം ആളുകളെ നിയന്ത്രിക്കുന്നതാണ് പോലീസിനു പുലിയെ
ജീവനോടെ പിടിക്കുന്നതിലും വലിയ പുലിവാലായി മാറിയത് . പേടിച്ചരണ്ട പുലി
പ്രാണഭയത്താല്‍ എന്തും ചെയ്യും , ചിലപ്പോള്‍ മൊബൈലില്‍ പടം
പിടിക്കാം എന്ന് കരുതി ഓടിക്കൂടുന്ന ആളുകളെ ആക്രമിചെക്കാം . സ്റെയര്‍
കേസ് പോലെ ഇടുങ്ങിയ ഒരു സ്ഥലത്തേക്ക് പോലീസിനു തോക്കുമായി പുലിയെ
നേരിടാന്‍ വലിയ പ്രായോഗിക വിഷമങ്ങളും ഉണ്ട് . പക്ഷെ വലിയ
തീവ്രവാദികളെ ഒക്കെ നേരിട്ട് ശീലമുള്ള മുംബൈ പോലീസ് സമചിത്തതയോടെ
കാര്യങ്ങള്‍ നേരിട്ടു. വനം വകുപ്പില്‍ നിന്നും എക്സ്പെര്‍ട്ട് ലുകളെ
വരുത്തി, ടാസ്ക് ഫോര്സില്‍ നിന്നും വിദഗധര്‍ എത്തി, പുലിയെ മയക്കു
വെടി വെക്കാന്‍ പര്ശീലനം ലഭിച്ച വിദഗ്ധരെ വരുത്തി . എന്തിനു പറയുന്നു ,
രണ്ടു മണിക്കൂര് കൊണ്ട് നമ്മുടെ പുപ്പുലിയെ മയക്കു വെടി വെച്ച്
ഫോറെസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ജീപ്പില്‍ ആക്കി നിബിഡ വനത്തില്‍
തുറന്നു വിടാന്‍ കൊണ്ട് പോയി.
ഞാന്‍ താമസിക്കുന്നതിനു അധികം
ദൂരെയല്ലാത്ത ആരെ കോളനിയില്‍ പുലി ഇറങ്ങുക ഇടയ്ക്കിടെ ഉണ്ടാവുന്ന
സംഭവം ആണ് . അതിനാല്‍ ഈ പുലി പിടുത്തവും മയക്കു വെടിയും നാട് കടത്തലും
ഒക്കെ ഇവിടുത്തെ പുലി പിടുത്തക്കാര്‍ക്ക് പുഷ്പം പോലെയുള്ളൂ . " വാ
മോനെ ദിനേശാ " എന്ന മട്ടില്‍ അവര്‍ ഈ നാട് വിറപ്പിക്കാന്‍ ഇറങ്ങുന്ന
കാട്ടിലെ രാജാക്കന്മാരെ പിടിക്കൂടി പഴയ സ്ഥലത്ത് തുറന്നു വിടുന്നു .
ഇന്ന് പേപ്പറില്‍ നിറഞ്ഞു നിന്ന ഈ സംഭവം വായിച്ചു , കാടുകള്‍ നിറഞ്ഞ
നമ്മുടെ വയനാട്ടില്‍ ഒരു കടുവയെ പിടിക്കാന്‍ കേരള പോലീസും വനം
വകുപ്പും പെട്ട പാടും അവസാനം അതിനെ വീരപ്പനെ വെടിവെച്ചു
പിടിച്ചതുപോലെ കൊന്നു ചാക്കിലാക്കിയതും അത് വലിയ ഒരു ആഘോഷമാക്കിയ
അവിടുത്തെ ജനങ്ങളെയും രാഷ്ട്രീയക്കാരെയും ഓര്‍ത്തു .
മദം
ഇളകിയ ആനെയേയോ പാഞ്ഞടുക്കുന്ന കടുവയെയോ ഒരു പാട്ട് പാടി മയക്കാനോ
മേരുക്കാനോ തീര്‍ച്ചയായും പറ്റില്ല . അക്രമാസക്തമായ ഒരു ജനക്കൂട്ടത്തെ
ദേശീയ ഗാനം കേള്‍പ്പിച്ചു അറ്റന്‍ഷന്‍ ആയി നിര്‍ത്താനും പറ്റില്ല .
ഞാന്‍ ഇവിടെ എന്തെല്ലാം എഴുതിയാലും ചത്തു പോയ കടുവ തിരിച്ചു
ജീവിക്കുകയും ഇല്ല . പക്ഷെ ഈ അനുഭവത്തില്‍ നിന്നും നമ്മള്‍ ചില
പാഠങ്ങള്‍ പഠിച്ചാല്‍ നന്നായിരുന്നു . ഇത്തരം സംഭവങ്ങള്‍
ഉണ്ടാകുമ്പോള്‍ നേരിടാന്‍ പറ്റിയ ഒരു ടാസ്ക് ഫോര്സും എക്സ്പെര്‍ട്ട്
കളെയും നമ്മുക്ക് ഇനിയെങ്കിലും ഉണ്ടാക്കിയെടുക്കണം . ഇലക്കും
മുള്ളിനും കേടില്ലാതെ ഇത്തരം ഭീഷണികള്‍ പരിഹരിക്കാന്‍ ടെക്നോലജിക്ക്
കഴിയും . നാട്ടില്‍ ഭീഷണിയാകുന്ന വന്യ മൃഗങ്ങളെ എല്ലാം വെടിവെച്ചു
കൊന്നാല്‍ പിന്നെ ഒന്നും ബാക്കി ഉണ്ടാവില്ല . കാണുന്ന വിഷ പാമ്പുകളെ
എല്ലാം കൊന്നുടുക്കിയാല്‍ പിന്നെ അവയുടെ വംശ നാശം വളരെ എളുപ്പമാകും .
നമ്മള്‍ രാഷ്ട്രീയനേതാക്കളും ജനങ്ങളും ഒക്കെ നാഷണല്‍ ജ്യോഗ്രാഫിക്കും
ആനിമല്‍ പ്ലാനെറ്റും ഒക്കെ കണ്ടു വലിയ ആക്രമനകാരികളായ വന്യമൃഗങ്ങളെ
എങ്ങിനെ പിടികൂടി റേഡിയോ കോളറും ഒക്കെ ഫിറ്റ് ചെയ്തു തിരികെ
വനത്തില്‍ കൊണ്ട് വിടുന്നത് നിത്യവും കാണുന്നവരാണ് . കാലം മാറുന്നത്
അനുസരിച്ച് വന്യമൃഗങ്ങളെ നേരിടുന്ന രീതിയും മാറ്റിയെടുക്കാം , അവയുടെ
ജീവന്‍ രക്ഷിച്ചു തന്നെ ഞങ്ങളുടെ ഭീതിയും ഭീഷണിയും അകറ്റാം .
പണ്ട് ബന്ദും സമരവും പ്രകടനവും ഒക്കെ അക്രമാസക്തം ആവുമ്പോള്‍ ആദ്യം
ലാത്തിച്ചാര്‍ജ് , പിന്നെ കണ്ണീര്‍വാതകം , പിന്നെ ആകാശത്തേക്ക് വെടി
വെപ്പ് , ഒടുവില്‍ നിരത്തി വെടിവെപ്പ് , ഇതായിരുന്നു രീതി . ആളുകള്‍
മരിക്കുന്നു , പിന്നെ അന്വേഷണം , കോടതി , പോലീസിനു സ്ഥലം മാറ്റം , പക്ഷെ
നഷ്ടപ്പെട്ട ജീവന്‍ തിരിച്ചു കിട്ടില്ലല്ലോ . കാലം പുരോഗമിച്ചപ്പോള്‍
ഇതേ അവസ്ഥ നേരിടാന്‍ പുതിയ മാര്‍ഗങ്ങള്‍ വന്നു , ജല പീരങ്കി ,
മയക്കുന്ന ഗ്യാസ് , റബര്‍ ബുല്ലെറ്റ് , കാരണം മനുഷ്യ ജീവന്‍
നഷ്ടപ്പെടരുത് , അത് തിരിച്ചെടുക്കാന്‍ ആവില്ല .
വംശനാശം
അഭിമുഖീകരിക്കുന്ന വന്യമൃഗങ്ങളുടെ കാര്യത്തിലും ഇതേ നയം തന്നെയാണ് .
ഭീഷണിയാകുന്ന വന്യമൃഗത്തെ കൊല്ലാതെ എങ്ങിനെ കൈകാര്യം ചെയ്യാം എന്നാണു
നമുക്ക് ആലോചിക്കേണ്ടത് . അതിനു നമ്മുടെ മനോഭാവവും നമ്മെ ഭരിക്കുന്ന
ആളുകളുടെ മനോഭാവവും മാറണം . പുതിയ മാര്‍ഗങ്ങള്‍ ഇന്ന് ലഭ്യമാണ് . അവ
നടപ്പിലാക്കണം എന്ന ദൃടനിശ്ചയം വേണം എന്ന് മാത്രം.
വയനാട്
പ്രശ്നത്തില്‍ സര്‍ക്കാരും രാഷ്ട്രീയക്കാരും അല്‍പ്പം കൂടി പാകത
കാണിച്ചിരുന്നു എങ്കില്‍ കടുവയെ ജീവനോടെ തന്നെ പിടികൂടാമായിരുന്നു .
അല്ലെങ്കില്‍ ഒരിക്കല്‍ ജീവനോടെ പിടികൂടിയ കടുവയെ മറ്റൊരു വനത്തില്‍
തുറന്നു വിട്ടിരുന്നു എങ്കിലും പ്രശ്നം പരിഹരിക്കാം ആയിരുന്നു . പോയ
ബുദ്ധി കടുവ പിടിച്ചാല്‍ കിട്ടില്ലല്ലോ !
അവിടെ കടുവയെ
പിടികൂടുന്നത് ജനങ്ങളുടെ ഭീഷണി അകറ്റുക എന്നതിനേക്കാള്‍ ഒരു അഭിമാന
പ്രശ്നമായോ രാഷ്ട്രീയ പ്രശ്നം ആയോ മാറ്റിയെടുത്തു എന്ന് തന്നെ പറയാം .
പോലീസും അങ്ങിനെ തന്നെ വിചാരിച്ചു കാണണം .
" ജനങ്ങളുടെ ഭീഷണി
ആയ കടുവയെ വേണ്ടി വന്നാല്‍ വെടി വെച്ച് കൊല്ലുക തന്നെ ചെയ്യും " എന്ന്
സ്ഥലം എം പീയും കലക്സ്ടരും ഒക്കെ ഉറപ്പു നല്‍കിയപ്പോള്‍ ആ ഉറപ്പു
പാലിക്കുക എന്നതില്‍ കവിഞ്ഞു കടുവാ സംരക്ഷണമോ വന്യജീവി സംരക്ഷണമോ
ഒന്നും ആരും കാര്യമാക്കിയില്ല എന്ന് പറയാം. ജനങ്ങളുടെ കൈയ്യടിയും
അടുത്ത തിരഞ്ഞെടുപ്പും പലരും മനസ്സില്‍ കാണുകയും ചെയ്തു .
ഒരു കടുവക്ക് വേണ്ടി ഇത്ര കരയാന്‍ എന്തിരിക്കുന്നൂ എന്ന്
ചോദിക്കുന്നവരാണ് നമ്മളില്‍ ഭൂരിപക്ഷവും . നല്ല ടെക്ക്നോളജി യും
പരിശീലനം കിട്ടിയ വിദഗ്ദ്ധരും ഉണ്ടെങ്കില്‍ ഭാവിയില്‍ എങ്കിലും
നമ്മുക്ക് കടുവകളെ ജനങ്ങളില്‍ നിന്നും ജനങ്ങളെ കടുവയില്‍ നിന്നും
രക്ഷിക്കാന്‍ കഴിയും എന്ന് ഞാന്‍ കരുതുന്നു .
വനം വന്യജീവികള്‍ക്കും നാട് ജനങ്ങള്‍ക്കും ആയി തുടരട്ടെ !