സര്‍ഗവേദിയില്‍ അവതരിപ്പിച്ച ഈ വിഷയം വളരെ
കാലീക പ്രാധാന്യം അര്‍ഹിക്കുന്നതിനാല്‍, ഒരുപാടാളുകളുടെ വിവിധോന്മുഖമായ
കാഴ്ചപ്പാടുകളുടെയും, വിലയിരുത്തലുകളുടെയും അരങ്ങായി മാറി. ബാല പീഢനങ്ങളും,
സ്ത്രീ പീഢനങ്ങളും കൂടി കൂടി വരുന്നതിന്റെ കാരണങ്ങള്‍ തേടുമ്പോള്‍
അന്വേഷകന്‍, യഥാര്‍ത്ഥ ഉത്തരം കണ്ടെത്താനാകാതെ വഴിമുട്ടി നില്‍ക്കുന്ന
അവസ്ഥയാണ് കാണുന്നത്. പണ്ടും പീഢനങ്ങള്‍ നടന്നിരുന്നു എന്നു വരികിലും
ദൃശ്യമാധ്യമങ്ങളുടെ കാര്യത്തിലും, പത്രമാസികളുടെ കാര്യത്തിലും
കാലീകമായുണ്ടായ വികാസ പരിണാമങ്ങള്‍, വാര്‍ത്തകള്‍ വേഗത്തിലും പരക്കെയും
അറിയാനുള്ള അവസരങ്ങള്‍ കൂടി.
ഇന്ത്യയിലെ നിയമങ്ങളുടെ പഴുതുകളാണ് കുറ്റവാളിയെ രക്ഷപ്പെടാന്‍
അനുവദിക്കുന്നതെന്ന് റെജീസ് നെടുങ്ങാടപ്പള്ളി വ്യക്തിമാക്കി. മാത്രമല്ല
കുറ്റവാളി 24 മണിക്കൂറിനുള്ളില്‍ പിടിക്കപ്പെടണം. അതിനു തക്ക നിയമങ്ങള്‍
ഇന്ത്യയില്‍ ഉണ്ടാകണം. പിടിക്കപ്പെടുന്ന കുറ്റവാളി, ഒരു കാരണവശാലും
രക്ഷപ്പെടാതെ ശിക്ഷിക്കപ്പെടുകതന്നെ വേണം അമേരിക്കയിലാണെങ്കില്‍ 911
വിളിച്ച്, ഉടനടി പോലീസ് സേന അത്രതന്നെ കാര്യക്ഷമത ഉള്ളവരല്ല. ഒരു Corrupted സൊസൈറ്റിയില്‍ വേട്ടക്കാരന്‍ പൈസ എറിയുമ്പോള്‍ നിയമം അയാള്‍ക്കുവേണ്ടി
വഴിമാറുന്നു.
ഒരു മന്ത്രിയായ ഗണേഷും ഭാര്യ യാമിനിയും തമ്മിലുണ്ടായ പ്രശ്‌നം പോലും,
മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ് ഉണ്ടാക്കിയതെന്ന് പ്രൊഫ.
എം.ടി. ആന്റണി പറഞ്ഞു. ഗര്‍ഭിണിയെ സോണോഗ്രാം ചെയ്ത്
പെണ്‍കുട്ടിയാണെന്നറിഞ്ഞആല്‍ ഭ്രൂണം നശിപ്പിക്കുന്ന പ്രക്രിയ ഇന്ത്യ
മുഴുവന്‍ ഒരു നിത്യസംഭവമായി മാറുന്നു. ദൈവം ആദ്യം ആണിനെ സൃഷ്ടിച്ചു.. ആണിന്
ബോറടിക്കുന്നു എന്നു മനസ്സിലായപ്പോള്‍ ഹവ്വയെ സൃഷ്ടിച്ചു. അന്നു
തുടങ്ങിയതാണ് പീഢന പരമ്പര എന്ന് ഹാസ്യരൂപത്തില്‍ ആന്റണി പറഞ്ഞു. സീതയെ
പീഢിപ്പിക്കാനുള്ള എല്ലാ സാഹചര്യവും രാവണന് ഉണ്ടായിട്ടും, ചെയ്യാതിരുന്നത്
രാവണന്‍ ഇന്ത്യക്കാരനല്ല എന്ന ഒറ്റക്കാരണം കൊണ്ടാണെന്ന് ആന്റണി ഹാസ്യരൂപേണ
അവതരിപ്പിച്ചു.
ബൈബിളിലെ പിതാവിനാല്‍ പീഢിപ്പിക്കപ്പെടുന്ന മകളുടെ കഥ പറഞ്ഞാണ് പി.ടി.
പൗലോസ് പുരാവൃത്തത്തിലേയ്ക്കും കടന്നത്. നമ്മളുടെ മുഖ്യമന്ത്രിയായിരുന്ന
നായനാര്‍ ഒരിക്കല്‍ പറഞ്ഞ വാചകം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സ്ത്രീകള്‍
ഉള്ളിടത്ത് സ്ത്രീ പീഢനം ഉണ്ടാകും. ആദിവാസി കുടിലുകളിലുണ്ടാകുന്ന
പീഢനങ്ങളുടെ ചിത്രം അദ്ദേഹം വരച്ചുകാട്ടി. ഏതു സ്ത്രീ പീഢനത്തിന്റേയും
ഇടനിലക്കാരി ഒരു സ്ത്രീതന്നെ ആയിരിക്കുമെന്ന യാഥാര്‍ത്ഥ്യം കിളിമാനൂരിലെ
ലതയുടെ സാന്നിധ്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
പ്രകൃതി വിരുദ്ധ പീഢനം എന്ന് മാദ്ധ്യമങ്ങളില്‍ തുടര്‍ച്ചയായി കാണുന്നു,
"പ്രകൃതി അനുകൂല പീഢനം" എന്നൊന്ന് ഉണ്ടോ എന്ന സംശയവുമായാണ് സി.എം.സി
തുടങ്ങിയത്. ഏതെങ്കിലും ഒരു സ്ത്രീ പീഢിപ്പിക്കപ്പെട്ടാല്‍ അതിന്റെ പേരില്‍
ഒരു ബന്തോ, ഹര്‍ത്താലോ സംഘടിപ്പിച്ച് കേരളത്തിലെ ജനങ്ങളെ മുഴുവന്‍
പീഢിപ്പിക്കാനാണ് രാഷ്ട്രീയക്കാര്‍ക്കു താല്‍പ്പര്യം അല്ലാതെ കുറ്റം
ചെയ്തയാളെ കണ്ടുപിടിച്ച് ശിക്ഷിക്കാനല്ല. ടൂറിസം എന്ന പേരില്‍ ഹൗസ്
ബോട്ടുകളും, മാസാജ് പാര്‍ലറുകളും തുടങ്ങി വേശ്യാവൃത്തി വ്യാപകമാക്കാനാണ്
സര്‍ക്കാര്‍ പോലും ശ്രമിക്കുന്നത്. ഒരു കാലത്ത് ലോക രാഷ്ട്രങ്ങളില്‍
ഏറ്റവും പ്രബലമായി നിന്ന റഷ്യയുടെ സ്ഥിതി ഇവിടെ പ്രസക്തമാണ്. ലോകത്തിന്റെ
എല്ലാ ഭാഗത്തും റഷ്യയില്‍ നിന്നുള്ള വേശ്യകളാണ് ദിവസേന എത്തുന്നത്. ആരോ
വ്യഗ്യഭംഗ്യേന ഒരു ലേഖനത്തില്‍ എഴുതി റഷ്യയുടെ നാഷണല്‍ ഇന്‍കം പോലും
നിയന്ത്രിക്കുന്നത് വേശ്യാവൃത്തിയാണെന്ന്.
അഫ്ഗാനിസ്ഥാനില്‍ നിയമം സംരക്ഷിക്കാനെത്തിയ പട്ടാളക്കാരാലാണ് കൂടുതല്‍
പേര്‍ ബലാല്‍സംഘം ചെയ്യപ്പെട്ടതെന്ന് ജെ.മാത്യസ. ഒരു പീഢന കേസ് കോടതിയില്‍ വരുമ്പോള്‍ പോലും, അയാള്‍ക്ക്
തക്കതായ ശിക്ഷ കൊടുക്കാന്‍ ജഡ്ജി മടിക്കുന്നു. ജഡ്ജിയുടെ മാനസികാവസ്ഥയും,
വളര്‍ന്നുവന്ന സാഹചര്യങ്ങളും അവിടെ പ്രസക്തമാകുന്നു.
പിടിക്കപ്പെടുന്നവര്‍ക്ക് എതിരെയുള്ള നിയമങ്ങള്‍ കര്‍ശനമാക്കിയാല്‍ മാത്രമേ
ഒരു ജാഗ്രത രാജ്യത്ത് നിലനിര്‍ത്താകൂ. സ്ത്രീ ശാക്തീകരണം എന്നൊക്കെ
പറയാമെങ്കിലും അതിന്റെ പ്രായോഗികത എത്രമാത്രം എന്ന്
തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു.
അമേരിക്കയില്‍ പോലും സ്‌ക്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം പൂര്‍ണ്ണമല്ല.
കേരളത്തിലെ മിക്‌സഡ് സ്‌ക്കൂളുകള്‍ കൂടുതലും അടച്ചു പൂട്ടുകയാണ്. അവര്‍
ഒന്നിച്ചാണ് വളരേണ്ടത്. അപ്പോള്‍ മാത്രമെ സമഭാവനയും, പരസ്പര ബഹുമാനവും
വളര്‍ത്തിയെടുക്കാനുകയുള്ളൂ.
മുസ്ലീം രാഷ്ട്രമായ ഇറാന്‍ പോലും വേശ്യാവൃത്തിയെ എതിര്‍ക്കുന്നില്ല.
ഇന്ത്യയിലെ പല പട്ടണങ്ങളിലും ലൈസെന്‍സ്ഡ് വേശ്യകള്‍ ഉണ്ട്. അത്
വ്യപകമാക്കേണ്ടിയിരിക്കുന്നു. മണിപ്പൂരിലെ പട്ടാളക്കാര്‍ നടത്തിയ
കൂട്ടബലാല്‍സംഗത്തിനെതിരായി സ്ത്രീകള്‍ നടത്തിയ നഗ്നഘോഷയാത്ര ലോക
മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. നിയമങ്ങള്‍ ശക്തമാക്കലിനും,
ശിക്ഷിക്കപ്പെടലിനും അപ്പുറത്തായി മറ്റെന്തോ മനുഷ്യ മനസ്സുകളില്‍
വളരേണ്ടിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഓരോ ദിവസത്തെ സംഭവങ്ങളും നമ്മോട്
വിളിച്ചു പറയുന്നു.
കേരളത്തിലാകുമ്പോള്‍ കുട്ടികള്‍ സന്ധ്യക്ക് വീട്ടിലെത്തിയില്ലെങ്കില്‍
മാതാപിതാക്കളുടെ മനസ്സില്‍ ആധിയാണെന്ന് പറഞ്ഞാണ് സി. ആന്‍ഡ്രൂസ് പ്രഭാഷണം
തുടങ്ങിയത്. ഇവിടെ അവര്‍ പകല്‍ മുഴുവന്‍ കിടന്നുറങ്ങിയശേഷം സന്ധ്യക്കാണ്
അവരുടെ ജീവിതം തുടങ്ങുന്നത്. മിക്ക വീടുകളിലും ഇതൊക്കെ നിത്യസംഭവമാണ്.
കേരളത്തില്‍ സ്ത്രീകള്‍ ലൈംഗിക ഭാഗങ്ങള്‍ കാണിച്ചു നടക്കുന്നതുകൊണ്ടാണ്
അവരെ കയറിപിടിക്കാന്‍ തോന്നുന്നത് എന്ന വാദമുഖം ശരിയല്ല. കാരണം വേനലായാല്‍
ഇവിടെ ഇനി എന്തെങ്കിലും കാണിക്കാനുണഅടോ എന്ന ഭാവേന വസ്ത്രധാരണം ചെയ്ത്
നടന്നിട്ടും യാതൊന്നും സംഭവിക്കുന്നില്ല. രാഷ്ട്രീയത്തിലും, മതപരമായ
മേഖലയിലും, സാമൂഹ്യവ്യവസ്ഥയിലും ഉണ്ടാകേണ്ട "ഒരു വ്യാപകമായ മാറ്റം" ആണ് ഈ
പീഢന പരമ്പരകള്‍ വിളിച്ചു പറയുന്നത്.
ബൈബിളിലെ പ്രസക്തമായ ദാവീദ് രാജാവിന്റെ കഥ പറഞ്ഞാണ് കെ.കെ. ജോണ്‍സണ്‍ പീഢന
പുരാവൃത്തത്തിലേയ്ക്കു കടന്നത്. സോണോഗ്രാമിലറിയുന്ന പെണ്‍കുഞ്ഞഇനെ
കൊല്ലുന്നതു മുതല്‍ തമിഴ്‌നാട്ടില്‍ വായില്‍ നെല്ലുവാരിയിട്ട്
പെണ്‍കുഞ്ഞിന്റെ കഥ കഴിയുന്നതുവരെ പീഢനത്തിന്റെ മുറകള്‍, നാടുകളില്‍ പല പല
ഭാവങ്ങളില്‍ വരുന്നു. ഒരു Male Dominating Society നിലനില്‍ക്കുന്ന ഇന്ത്യ പോലെയുള്ള നാടുകളില്‍
സ്ത്രീ എന്നും ഒരു പടി താഴെയാണ് എന്ന ചിന്ത ജന്മം മുതല്‍ പുരുഷനെ
ഭരിക്കുന്നു. അവിടെയാണ് പീഢനങ്ങളുടെ തുടക്കം. സാംസ്‌കാരികമായും,
വിദ്യാഭ്യാസപരമായും മുമ്പില്‍ നില്‍ക്കുന്ന കേരളത്തിലാണ്
അറബിക്കല്യാണങ്ങള്‍ ഒരു തുടര്‍ക്കഥയാകുന്നത് എന്നോര്‍ക്കണം. മദ്രസകളെ
കേന്ദ്രീകരിച്ച് ഒരു പാട് ബാല പീഢനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും,
കാര്യങ്ങള്‍ അവരൊളിക്കുന്നതുകൊണ്ടാണ്, ലോകം അതറിയാതെ പോകുന്നത്.
കവി സന്തോഷ് പാല സുഗതകുമാരിയുടെ "രാത്രിമഴ" ഉറക്കെ ചൊല്ലുമ്പോള്‍
കുഞ്ഞുങ്ങളുടെയും, ചവിട്ടിയരക്കപ്പെടുന്ന സ്ത്രീകളുടെയും, ദീനദീനമായ
നിലവിളിയാണ്, എന്നെ രക്ഷിക്കണെ എന്ന ആര്‍ത്തനാദമാണ്- ഹൃദയം കീറി
മുറിക്കുന്ന തേങ്ങലാണ്-മനസ്സില്‍ ഉയരുന്നത്.
ലൈംഗീകത ഒരു പാപമാണെന്ന കപട സദാചാര ബോധമാണ് ഈ പീഢനങ്ങളുടെയെല്ലാം ഉറവിടം
എന്ന് സിബി ഡേവിഡ് പറഞ്ഞു. ക്രിസ്തീയ വിശ്വാസങ്ങളാണ് യഥാര്‍ത്ഥത്തില്‍ അത്
കൊണ്ടുവന്നത് ഹിന്ദു ആചാരങ്ങള്‍ ലൈംഗീകതയെ മറ്റൊരു തുറന്ന
കാഴ്ചപ്പാടോടുകൂടിയാണ് വിലയിരുത്തിയിരുന്നത്. അവിടെ പാപബോധങ്ങളുടെ മാസ്മരിക
വലയങ്ങളില്ല.
ബൈബിളില്‍ ഉടനീളം കണ്ടിരുന്ന "പരിഗ്രഹം" എന്ന വാക്കിന്റെ അര്‍ത്ഥം തേടി നടന്ന
ബാല്യകാലത്തെ അയവിറക്കികൊണ്ടാണ് രാജു തോമസ്, തന്റെ പ്രസംഗം തുടങ്ങിയത്.
ക്ലിയോപാട്രയുടെ മൂക്കിന്റെ നീളം അര സെന്റീമീറ്റര്‍ കുറവായിരുന്നെങ്കില്‍
ലോകചരിത്രം തന്നെ മാറ്റി എഴുതപ്പെടുമായിരുന്നു എന്നൊരു പഴയ പ്രസ്താവന
നിലനിലനില്‍ക്കുന്നുണ്ട്. അത്രയ്ക്ക് സര്‍പ്പസുന്ദരിയായ ക്ലിയോപാട്രയെ ആരും
റെയ്പ് ചെയ്തിട്ടില്ല എന്ന കാര്യം നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. ഓരോ
വ്യക്തിയുടെയും "Up Bringing"ആണ് അയാളെ ആരാക്കി മാറ്റണം എന്ന് തീരുമാനിക്കുന്നത്.
ഒരുവന്‍ ഉപയോഗിക്കുന്ന ഭാഷ തന്നെയാണഅ അവന്റെ സംസ്‌കാരത്തിന്റെ പ്രതിഫലനം.
അമേരിക്കയിലായാലും, ഇന്ത്യയിലായാലും പുരുഷ പീഢനങ്ങളാണ് എപ്പോഴും അറിയാതെ
പോകുന്നതെന്നും, പലപ്പോഴും അതിന് യാതൊരു പ്രസക്തിയും സമൂഹം
കൊടുക്കാറില്ലെന്നും ഇ.എം. സ്റ്റീഫന്‍ അഭിപ്രായപ്പെട്ടു.
പീഢനങ്ങളുടെ പുരാവൃത്തങ്ങള്‍ ഇങ്ങനെ നീളുമ്പോള്‍ എന്താണ് ഇതിന് പരിഹാരം?
എന്ന ചോദ്യത്തിന് മാത്രം ഉത്തരം കിട്ടാനാകാതെ അനുവാചകന്‍ പതറുന്നു.
സമൂഹത്തില്‍ വരേണ്ട ഒരു വലിയ മാറ്റം ഒറ്റവാക്കില്‍ ഒതുക്കാവുന്ന
ഒരുത്തരമല്ലെന്നും വ്യക്തമാകുന്നു. എങ്കിലും ഒരു കാര്യം വ്യക്തമാണ്
മനുഷ്യന്റെ മനസ്സിലും, കാഴ്ചപ്പാടുകളിലുമാണ് വ്യതിയാനങ്ങള്‍ ഉണ്ടാകേണ്ടത്.
കവി കരിപ്പുഴ ശ്രീകുമാര്‍ എഴുതി:-
"ബാലികയെ ബലാല്‍സംഗം ചെയ്തവരില്‍
എട്ടു ഹിന്ദുക്കള്‍
ആറു മുസ്ലീങ്ങള്‍
നാല് ക്രിസ്ത്യാനികള്‍
യുറീക്ക യുറീക്ക
മതസൗഹാര്‍ദം, മതസൗഹാര്‍ദം"