കേരളം ഇപ്പോള്‍ എവിടേക്കാണ് എന്ന ചോദ്യത്തിന് ഉത്തരമാണ് നെടുമ്പാശേരി
വിമാനത്താവളത്തില്‍ വെച്ചു നടന്ന രഞ്‌ജിനി- ബിനോയിമാരുടെ
വാക്കുതര്‍ക്കത്തിലുള്ളത്.
കേരള ജനത സിനിമ-ടിവി താരങ്ങളെ മാതൃകയാക്കി
ജീവിക്കുന്ന ഒരു കാലഘട്ടത്തിലേക്കു കൂപ്പുകുത്തിയിരിക്കുന്നു. ശ്രീനാരായണ ഗുരുവും,
സ്വാമി വിവേകാനന്ദനും, മഹാത്മാഗാന്ധിയും വഴികാട്ടികളായിരുന്നിടത്ത് രഞ്‌ജിനി
ഹരിദാസിനെ പോലെയുള്ളവരുടെ വഴികാട്ടലിലേക്കാണ് പലരും അധ:പതിച്ചുപോയിരിക്കുന്നത്.
അമേരിക്കന്‍ മലയാളി രാപകലില്ലാതെ അധ്വാനിച്ചുണ്ടാക്കുന്ന പണമാണ്
ഇത്തരക്കാരെ ഇവിടേക്കു വിളിച്ചുവരുത്താന്‍ ഉപയോഗിക്കുന്നത്. അവര്‍
കാട്ടുന്നതെന്തും കലയാണെന്ന് തെറ്റിദ്ധരിക്കാന്‍ മാത്രം നമ്മള്‍ പാവങ്ങളായോ?
ഇവിടെയും കലാകാരന്മാരും കലാകാരികളും ഉണ്ട്. അവരെ പ്രോത്സാഹിപ്പിക്കാനോ ഇതുപോലുള്ള
സ്റ്റേജ്‌ഷോകള്‍ സംഘടിപ്പിക്കാനോ നമുക്ക് കഴിയാതെപോകുന്നതെന്തുകൊണ്ടാണ്?
യേശുപോലും സ്വന്തം നാട്ടില്‍ ആദരിക്കപ്പെട്ടില്ലല്ലോ. അങ്ങനെയൊരു മനോഭാവമാകാം
കാരണം.
ഒരു അവതാരകയായാല്‍ പോലും അവര്‍ പിന്നെ സെലിബ്രിറ്റിയായി. അവരുടെ
കൂടെ ഫോട്ടോ എടുത്ത് അഭിമാനിക്കാന്‍ തിരക്കുകൂട്ടുന്നവരായി. അവരെയൊക്കെ ഓര്‍ത്ത്
നമുക്ക് സഹതപിക്കാം. ക്രിസ്‌തുമസും ഓണവും വിഷുവും വന്നാല്‍ ഇന്നലെ കുരുത്ത ഈ
തകരകളെയല്ലോ മാധ്യമങ്ങള്‍ക്കും വേണ്ടത്. അവരുടെ രണ്ടുംകെട്ട ഭാഷയല്ലേ ചാനലുകള്‍
പരിശീലിപ്പിക്കുന്നത്.
പൈതൃകവും സംസ്‌കാരവും നഷ്‌ടപ്പെടുന്ന അവസ്ഥയാണ്
അസഭ്യവാക്ക് പ്രയോഗത്തിലൂടെ പ്രകടമമായത്. ഏതായാലും കുടുംബസമേതം പോയവരില്‍ നിന്നും
അത്തരത്തില്‍ ഉണ്ടാവാന്‍ ഇടയില്ല. തന്നെ പോലെയുള്ളവര്‍ എന്തുകാട്ടിയാലും ആരും
തടയുകയില്ല എന്ന തരംതാണ അഹന്തയുണ്ടല്ലോ അതാണ് രഞ്‌ജിനിയെക്കൊണ്ട് ക്യൂ
പാലിക്കാതിരിക്കാന്‍ പ്രേരിപ്പിച്ചത്. തന്റേടം സ്‌ത്രീക്കും പുരുഷനും നല്ലതാണ്.
പക്ഷെ സംസ്‌കാരം കളഞ്ഞുകുളിച്ചുകൊണ്ടാകരുത്. ഏതുദ്യോഗസ്ഥനേയും തന്റെ വരുതിയില്‍
വരുത്താന്‍ സാധിക്കും എന്നു നാലുപേരെ അറിയിക്കാന്‍ സാധിക്കുന്നതിലും അവള്‍
സന്തോഷിക്കുകയായിരിക്കും. ഒരു പഴഞ്ചൊല്ലുണ്ടല്ലോ. അറിയാവുന്നവര്‍ ഇതോടൊപ്പം
ചേര്‍ത്തു വായിക്കുക.
ഇവരെപ്പോലെയുള്ളവരെ തലയിലേറ്റി നടക്കുന്നവര്‍
തങ്ങളോടുതന്നെ സഹതപിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
Great article from this writer - Theresa. This shows that all women don't support Ranjini Haridas anchor show at Nedumbassery airport. Good women who stick to real social and family values will not support Ranjini's Parade Show which happened at this airport. Forget about the police who have no idea who is right or wrong? They don’t care. It took this many years to figure out who Ranjini Haridas is? But i figured out right away many years back at the 1st show of idea star singer that Ranjini is a BIG BIG mistake and malayalees will regret sooner or later. Now, it just happened to find out who the REAL Ranjini Haridas is? US Malayallees did you all learn a lesson that you should not have gone or support the stage shows of Ranjini? She got fame, name and your money already in her pocket. Too late pravaasis… !
http://www.youtube.com/watch?feature=player_embedded&v=tvyDXJw77TU#!
Ranjini haridas theri vili from Kannur