Image

ആറന്മുള എയര്‍പോര്‍ട്ട്‌ ചില യാഥാര്‍ത്ഥ്യങ്ങള്‍

ഏബ്രഹാം തെക്കേമുറി (ഇ-മലയാളി എക്‌സ്‌ക്ലൂസീവ്‌) Published on 15 July, 2013
ആറന്മുള എയര്‍പോര്‍ട്ട്‌ ചില യാഥാര്‍ത്ഥ്യങ്ങള്‍
`സേവ്‌ ആറന്മുള ഫ്രെം ലാന്‍ഡ്‌ മാഫിയാ'ഫെയ്‌സ്‌ ബുക്കില്‍ ചിലര്‍ മാസങ്ങളായി പോരടിക്കുന്നു. അന്തരീക്‌ഷത്തോടെ മുഷ്‌ടി യുദ്‌ധം നടത്തുന്നു. കലമണ്ണില്‍ ഏബ്രഹാം സ്വപ്‌നം കണ്ട ഏവിയേഷന്‍ സ്‌കൂള്‍, വളര്‍ന്ന്‌ ഒരു ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടായി രൂപപ്പെടാനുള്ള സാദ്‌ധ്യത തെളിഞ്ഞപ്പോള്‍ പതിവുപോലെ പാരകള്‍ പലവിധം.

ഇന്ന്‌ വരട്ടുവാദത്തില്‍ കുരുങ്ങി അന്യദേശക്കാര്‍ അഭിപ്രായം പറഞ്ഞ്‌, കേരളത്തിലെ തലമൂത്തതും തല നരച്ചതുമായ മാന്യവ്യക്‌തികള്‍ ഇനിയും അവിടെ കൃഷിക്കിറങ്ങുന്ന വാര്‍ത്തയാണ്‌ ഇപ്പോള്‍ കേള്‍ക്കുന്നത്‌. ലാന്‍ഡ്‌മാഫിയയും എയര്‍പോര്‍ട്ടും തമ്മിലെന്തു ബന്‌ധം? പട്ടയം പിടിച്ചതിലെ ക്രമക്കേടുകളോ, ആരുടെയെങ്കിലും ഇടപെടലുകളോ പണംതട്ടിപ്പോ, വര്‍ഗ്ഗീയ ബാലിശചിന്താഗതികളോ ഉണ്ടെങ്കില്‍ അതിനു പരിഹാരം കാണുകയാണ്‌ വേണ്ടത്‌, അല്ലാതെ ലാന്‍ഡ്‌മാഫിയ യെന്ന്‌മുദ്രകുത്തി `എയര്‍പോര്‍ട്ടി'നെതിരേ പൊരുതുകയല്ല. `എലിയെതോല്‍പ്പിച്ച്‌ ഇല്ലം ചുടരുത്‌'.

ഇടതു സര്‍ക്കാരുടെ കാലത്ത്‌ അനുവാദം നല്‍കി തരിശായി കിടന്ന വയല്‍ നികത്തി വലതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അവര്‍ അതിന്റെ 10 ശതമാനം ഓഹരികളും വാങ്ങാന്‍ തീരുമാനിച്ചു.
കെ.ജി.എസ്‌ ഗ്രൂപ്പ്‌ പണി ആരംഭിക്കവേ ഇതാ ഈക്വിലാബ്‌ സിന്താബാദ്‌.

ആറന്മുളയുടെ പൈതൃകം പറഞ്ഞ്‌ കുമ്മനം രാജശേഖരനു പിന്നാലെ ഇപ്പോള്‍ അണിനിരക്കുന്ന നാട്ടുകാരെ! ന്യൂനപക്‌ഷമേ!`കലമണ്ണില്‍ ഏബ്രഹാം വസ്‌തുക്കള്‍ വാങ്ങിയപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു.? ആദ്യ ലോറി മണ്ണ്‌ കൊണ്ടിട്ടപ്പോള്‍, ഇടതു പക്‌ഷ എം.എല്‍.എ രാജു ഏബ്രഹാം അതിന്‌ പച്ചക്കൊടി കാട്ടിയപ്പോള്‍ നിങ്ങളെവിടെയായിരുന്നു?

കഴിഞ്ഞ 5 വര്‍ഷമായി എല്ലാം എല്ലായിടത്തും ശരിയായിരുന്നു. പിന്നിപ്പോള്‍ എന്തു പറ്റി?
പത്തനംതിട്ട ജില്ലാ നിവാസികള്‍ ഒന്നറിയുക! കേരളത്തിന്റെ സമ്പദ്‌ വ്യവസ്‌ഥയില്‍ കാര്യമായ ഭാഗംതേടുന്ന പ്രവാസികളുള്ള മദ്‌ധ്യ തിരുവിതാംകൂറില്‍ ഒരുഎയര്‍പോര്‍ട്ട്‌ വന്നാല്‍ തിരുവനന്തപുരത്തിന്റെയും എറണാകുളത്തിന്റെയും വളര്‍ച്ച മുരടിക്കും. ഇതുതന്നെയാണ്‌ ഈ പാരകള്‍ക്ക്‌ കാരണം. കോഴിക്കോട്‌, കണ്ണൂര്‍ എന്നീ സിറ്റികളുമായി പത്തനംതിട്ടയെ താരതമ്യം ചെയ്‌താല്‍ എത്ര ഖേദകരമാണ്‌ ഇവിടുത്തെ യാത്രാസൗകര്യങ്ങള്‍. (എയര്‍പോര്‍ട്ട്‌ വന്നാല്‍ സമീപ റോഡുകള്‍ നന്നാവും) കേരളത്തിലെ പൊതുഗതാഗതം ഒരിക്കലും നന്നാകാനാവാത്ത വിധം മാറപ്പെട്ടിരിക്കുന്നു. തീരദേശ റെയില്‍വേ, ശബരിമല തീവണ്ടിപ്പാത, സൂപ്പര്‍ഹൈവേ, ജലഗതാഗതം എല്ലാം എവിടെ? ഇന്നിപ്പോള്‍ എല്ലാവനും ഓരോ  വണ്ടിയുമായി ഇടുങ്ങിയ റോഡില്‍ കിടന്ന്‌ തള്ളുകയാണ്‌. റോഡ്‌ വികസനം ആവാത്ത വിധത്തില്‍ കെട്ടിടം പണിതും, മാത്രമല്ല മലകളും താഴ്‌വരകളുമായി കിടക്കുന്ന കേരളത്തില്‍ ഇതൊക്കെ ഉണ്ടാവുമെന്ന്‌ സ്വപ്‌നം കാണുന്ന വിഡ്ഡികളുടെ സ്വര്‍ഗ്ഗമാണ്‌ ദൈവത്തിന്റെസ്വന്തനാട്‌.

കേരളം ഒരുടൂറിസ്റ്റ്‌ കേന്ദ്രമാക്കാന്‍ ആണ്‌ ഇരു സര്‍ക്കാരും കൂട്ടുനിന്നത്‌. യാത്രാ സൗകര്യമില്ലാതെ എന്തുടൂറിസം? എന്താണ്‌ ടൂറിസം? ഇതറിയാത്തതാണോ, അതോ അറിഞ്ഞില്ലെന്നു നടിക്കുന്നതാണോ നിവേദനത്തില്‍ ഒപ്പിട്ട സാംസ്‌കാരിക നായകര്‍?

ഞങ്ങളവിടെ കൃഷിയിറക്കുമെന്ന്‌ പറഞ്ഞത്‌ പഴയകാല ഓര്‍മ്മയായിരിക്കാം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൂലിയുള്ള കേരളത്തില്‍ ഇനി വരുംകാലം കൃഷിയുമില്ല, കൃഷി പാഠവുമില്ല, തൊഴിലറിയാവുന്ന ഒരു തൊഴിലാളിയുമിപ്പോള്‍ ഇല്ലയെന്നതല്ലേ സത്യം?

പിന്നെന്താ? 700 ഏക്കര്‍ സഥലം നികത്തിയാല്‍ ആവാസ  വ്യവസ്‌ഥ തെറ്റുമെന്നോ? കടലുകടന്നാല്‍ ശാപംകിട്ടുമെന്ന്‌ ഇപ്പോഴും വിശ്വസിക്കുന്നുവോ? നിവേദനത്തില്‍ ഒപ്പിട്ട 72 ഹരിത, സരിത എം. എല്‍. എമാരേ! സാംസ്‌കാരിക നായകരേ! സ്വകാര്യവ്യക്‌തികള്‍ ഇടിച്ചു നികത്തിയ ആയിരക്കണക്കിനേക്കര്‍ മൂന്നാറില്‍. മണല്‍ മാഫിയകള്‍ വെട്ടിയിടിച്ചും കുഴിച്ചവാരിയും ഇല്ലാതാക്കിയ 44 നദികള്‍, വന്യ മൃഗങ്ങളെപ്പോലും ഭയപ്പെടുത്തി ഉതിര്‍ക്കുന്ന കൂറ്റന്‍ വെടികളാല്‍ തകര്‍ക്കപ്പെടുന്ന ക്വാറികള്‍, എക്‌സ്‌ട്രാ നടികളെന്നും, സിനിമയെന്നും പറഞ്ഞ്‌ അന്യസംസ്‌ഥാനങ്ങളില്‍ നിന്നിറക്കിയും കേരളത്തില്‍ ഉടനീളം നടക്കുന്ന പെണ്‍വാണിഭം ഇതൊന്നും നിങ്ങള്‍ കാണുന്നില്ലേ? കേള്‍ക്കുന്നില്ലേ?

ആറന്മുള കേരളത്തിന്റെ ഹൃദയമാണ്‌. മതങ്ങളുടെ ആസ്‌ഥാനമാണ്‌, പുണ്യനദിയുടെ തീരമാണ്‌. സാംസ്‌കാരികതയുടെ ഉറവിടമാണ്‌. പട്ടിണി പാവങ്ങളുള്ള നാടാണ്‌. തെക്കനും വടക്കനും ഏതു വഴിപോക്കനും കൊട്ടാവുന്ന ചെണ്ടയായി ഈ ജില്ലയിലെ ജനങ്ങള്‍ വിഘടിക്കരുത്‌. എയര്‍പോര്‍ട്ട്‌ ഒരുവികസനം തന്നെയാണ്‌. നാല്‌ അവശജില്ലകളുടെ ഉന്നമനത്തിന്‌ ഇതുകാരണമാവും. ഈ വികസനത്തിലൂടെ ലോകഭൂപടത്തില്‍ `ആറന്മുള' രേഖപ്പെടുത്തപ്പെടും.

5 മണിക്കൂര്‍ യാത്രയാണ്‌ മല്ലപ്പള്ളിയില്‍ നിന്നും തിരുവനന്തപുരത്തിനും കൊച്ചിക്കും. ഇതൊന്നുമറിയാതെയല്ലേ ഈ ബഹളങ്ങള്‍. കോഴിക്കോടിന്റെ അടുത്ത ജില്ലയാണ്‌ കണ്ണൂര്‍.അവിടെ എയര്‍പോര്‍ട്ട്‌ പണിയുന്നു. എന്തിനാണ്‌ കേരളത്തില്‍ ഇത്രയധികം എയര്‍പോര്‍ട്ടെന്ന്‌ അവിടെ ആരും ചോദിക്കുന്നില്ല. ഈ രണ്ടു ജില്ലയോടും ചേര്‍ന്ന്‌ കിടക്കുന്ന മലപ്പുറത്ത്‌ ഈ പതിറ്റാണ്ടില്‍ തന്നെ വലിയൊരു എയര്‍പോര്‍ട്ട്‌ പണിയും. അവിടെയെങ്ങും പത്തനംതിട്ടയിലെ കൃഷീവലന്മാരുടെയോ, പ്രകൃതിസ്‌നേഹികളുടെയോ അവശബ്‌ദങ്ങള്‍ഉണ്ടാകില്ല. `ആറന്മുള'യിലിതാ ഇവര്‍ വിഡ്ഡി ലോകത്ത്‌ വിത്തുവിതച്ച്‌ മൂഢസ്വര്‍ഗ്ഗത്തില്‍ കൊയ്‌ത്തു നടത്തുന്നു. `കോരന്‌ എന്നും കുമ്പിളില്‍ കഞ്ഞി!'.
ആറന്മുള എയര്‍പോര്‍ട്ട്‌ ചില യാഥാര്‍ത്ഥ്യങ്ങള്‍
Join WhatsApp News
tom 2013-07-18 06:22:54
great article. More people shouild come forward supporting these
ആറുമുള കൃഷ്ണൻ 2013-07-18 10:20:57
ആറുമുള എന്റെ നാടാണേ നാടാണേ അതെൻ നാടാണേ അവിടെ വരത്തൻമ്മാർ വന്നിട്ട് കുട്ടിച്ചോരാക്കാൻ പറ്റൂല പറ്റൂല പറ്റൂല ആ പണി അവിടെ പറ്റൂല അവിടെ ജനിച്ചു വളർന്നവർ ഞങ്ങൾ അവിടത്തെ കാറ്റ് ശ്വസിച്ചവർ ഞങ്ങൾ അവിടുത്തെ തോടുകൾ പാഠങ്ങൾ തെങ്ങുകൾ ഞങ്ങടെ ആതമാവിൻ ഭാഗമാണെ അവിടെ വരത്തൻമ്മാർ വന്നിട്ട് കുട്ടിച്ചോരാക്കാൻ പറ്റൂല പറ്റൂല പറ്റൂല ആ പണി അവിടെ പറ്റൂല വികസനം എന്ന പ്രകസനം കൊണ്ട് വേലയിറക്കാൻ വാന്നാൽ ഞങ്ങൾ പാര തിരിച്ചു പണിയും ഞങ്ങൾ എല്ലുമുറിയെ പണിചെയ്യും കയ്യിൻ ചൂടരിയെണ്ടേ പൊക്കൊ നിങ്ങൾ ആറുമുള എന്റെ നാടാണേ നാടാണേ അതെൻ നാടാണേ അവിടെ വരത്തൻമ്മാർ വന്നിട്ട് കുട്ടിച്ചോരാക്കാൻ പറ്റൂല
George Cherian 2013-07-18 12:21:24
കേരളം പോലൊരു കൊച്ചു സംസ്ഥാനത്ത് ഇപ്പോള്‍തന്നെ 3 എയര്‍പോര്‍ട്ട് ഉണ്ട്; കൂടാത് നാലാമത്തെ കണ്ണൂരില്‍ വരാന്‍പോകുന്നു. ഇതൊന്നും പോരാഞ്ഞ്‌ ആറന്മുളയില്‍ മറ്റൊന്ന് കൂടി വേണമെന്ന് ശടിക്കുന്നതില്‍ എന്താണ് കാര്യമെന്ന് മനസിലാകുന്നില്ല. എയര്‍പോര്‍ട്ട് വന്നാല്‍ സമീപത്തുള്ള റോഡ്കള്‍ നന്നാകുമെന്നും, നാല്‌ അവശ ജില്ലകള്‍ മുന്നോക്ക നിലവാരത്തില്‍ എത്തുമെന്നും ഒക്കയൂള്ള വാദങ്ങള്‍ തികച്ചും കാമ്പില്ലാത്തവയാണ്. റോഡ്കള്‍ നന്നാകുന്നതിനും, പിന്നോക്ക ജില്ലകളെ മുന്നോക്കം ആക്കുന്നതിനും ഒക്കെ മറ്റു പരിപാടികള്‍ ആവിഷ്കരികണം; എയര്‍പോര്‍ട്ട് സ്ഥാപിക്കുക എന്നതല്ല അതിനുള്ള പോംവഴി. 72 MLA മാര്‍ ഒപിട്ട മേമോറാണ്ടും അധികാരികള്‍ക്ക് കൊടുത്തു എന്നതു ജനഹിതം ഈ വികലമായ നയപരിപടിക്ക് അനുകൂലമല്ല എന്നാണ് സൂചിപ്പിക്കുന്നത്. കുറെ തല്പര കക്ഷികളും, ഭൂമി മാഫിയകളും മാത്രമാണ് ഇതിന്റെ പിന്നിലെന്ന് വളരെ വ്യക്തമാണ്‌. കേരളം ഉറ്റുനോക്കുന്ന അടിയന്തര പ്രാതാന്യം അര്‍ഹിക്കുന്ന ഒരു പദ്ദതിയാണ് “ആറന്മുളതാവളം” എന്ന് നെഞ്ചില്‍ കൈവച്ച്‌ ആര്കെങ്കിലും പറയാന്‍ സാധിക്കുമോ??
Jack Daniel 2013-07-18 16:10:08
With one 'spirit' we will be able to drive out these Mafias and the supporters out of Armula.
RAJAN MATHEW DALLAS 2013-07-18 17:21:53
Aranmula Airport is a big joke...Pure land mafia...
We need a Nedunbasserry style Airport somewhere in Pathanamthitta Dist. That will reduce the road traffic, accidents, injuries, death, stress...
John Varghese 2013-07-18 18:23:31
Let it be moved to the backyard of the author of this article.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക