ഈ ചാണ്ടിക്കുഞ്ഞും, സരിതക്കൊച്ചും
കണ്ടുമുട്ടി-പണ്ടേ,
അധികാരത്തില്‍
എത്തുമുമ്പേ
ഉള്ളറിഞ്ഞേ തമ്മില്‍
കണ്ണുകൊണ്ടും ഉള്ളുകൊണ്ടും
മിണ്ടാതെ
മിണ്ടി പണ്ടേ
പാതിരാനേരം ഫോണ്‍വിളി വന്നാല്‍
നിശ്ചമായും
സരിതയാവും
സരിതയല്ലാതെ മറ്റാരുമല്ല.
കേരള ദേശം
മുഴുവനായി
സരിതോര്‍ജ്ജദീപം തെളിച്ചീടുവാന്‍
പാട്ടക്കരാറിനു
ധാരണയായ്
തട്ടിപ്പും ഒപ്പം നടന്നുപോന്നു
തെളിവുകള്‍ പലതും
ലഭിച്ചവാറേ
കളിയും തുടങ്ങിയീ മാധ്യമങ്ങള്‍
വാര്‍ത്താസരണിയിലോളം
വെട്ടി
പ്രതിപക്ഷ നേതാവതേറ്റുപാടി
കള്ളംപറഞ്ഞു
പിടിച്ചുനില്‍ക്കാന്‍
ഉള്ളിചില്‍ ചിരിയുമായ് `കുഞ്ഞും' നോക്കി
രാജിയല്ലാതൊരു
മാര്‍ഗ്ഗമില്ല.....
`വിപ്പും' വിഴുപ്പുമൊഴിയുന്നല്ലോ
കപ്പലുമുങ്ങുമ്പോള്‍
നോക്കിനില്‍ക്കാന്‍
കപ്പിത്താനെത്രനാള്‍
സാധ്യമാകും?
പത്മവ്യൂഹത്തിലകപ്പെട്ടപോല്‍
ആത്മാവുനീറിപ്പുകയുന്നല്ലോ!
്‌നെറികേടു കാട്ടും
നൃപന്മാര്‍ക്കെന്നും
നീറും നെരിപ്പോടാണന്ത്യത്തിങ്കല്‍
ഓര്‍ക്കൂ നൃപരേ
നിങ്ങളെന്നും
കാക്കണം സത്യവും,നീതി, നിഷ്‌ഠം.