പഴയകാലത്ത് പ പറിക്കാന്‍ കുന്നുംമലയും താണ്ടിപ്പോകുന്ന കുട്ടികള്‍ പൂവട്ടിയും
കഴുത്തിലിട്ട് നീട്ടിപ്പാടും. കൂടുതല്‍ പൂ നിറയാന്‍ പൂവട്ടി കൈകൊണ്ടൊന്നു
ചുഴറ്റിവീശി പൂനിറയ്ക്കുക പതിവായിരുന്നു. ഇന്നതൊക്കെ മണ്‍മറഞ്ഞുവെങ്കിലും
പൂര്‍ണചന്ദ്രന്‍ ശ്രാവണനക്ഷത്രത്തില്‍ സഞ്ചരിക്കുന്ന സുദിനം കേരളീയരുടെ
ദേശീയാഘോഷമായിത്തന്നെ നാമിന്നും കൊണ്ടാടുന്നു.
ചന്തത്തില്‍ മുറ്റം
ചെത്തിപ്പറിച്ചീല
എന്തെന്റെ മാവേലി ഓണംവന്നു
നെല്ലു പുഴുങ്ങീല
തെല്ലുമുണങ്ങീല
എന്തെന്റെ മാവേലി ഓണം വന്നു.....
എന്നുപാടിക്കൊണ്ട്
മുറ്റം വൃത്തിയാക്കി ചാണകം മെഴുകി കളമൊരുക്കാന്‍ മാനവര്‍ ധൃതികൂട്ടുന്നു. അത്തം
നാളില്‍ സാധാരണയായി തുളസിക്കതിരുകളും മത്തപ്പൂ കുമ്പളപ്പൂ എന്നിവയുമാണ്
പൂക്കളത്തിനുപയോഗിക്കുക. കിഴക്കോട്ടു തിരിച്ചുവയ്‌ക്കുന്ന തുളസിക്കതിരുകള്‍
സൂര്യനുമായി പൂക്കള്‍ക്കുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. ചിത്തിരനാളില്‍ ചുവന്ന
പൂവൊഴിച്ച് മറ്റു പൂക്കളും ഉപയോഗിക്കാം. ചോതി നാള്‍ മുതല്‍ക്കാണ് പല സ്ഥലങ്ങളിലും
ചുവന്ന പൂക്കള്‍ ഉപയോഗിക്കുക. വിശാഖം, അനിഴം നാളുകളില്‍ ക്രമാനുസൃതമായി കൂടുതല്‍
പൂക്കള്‍ ഉപയോഗിക്കുന്നു. ഓരോ പൂവിനെയും ശ്ലാഘിച്ചുകൊണ്ട് കന്യകമാര്‍ പാടുന്ന
പാട്ടുകള്‍ തന്നെയുണ്ട്. പൂക്കളം ഒരുക്കു#നന വേളകളില്‍ അവര്‍ ഇങ്ങനെ
പാടുന്നു.
മല്ലിപ്പൂ ഞാനിടുന്നേന്‍
മാംഗല്യം കൈവരുന്നതിനായ്
അല്ലല്‍
സകലം നീങ്ങാനായ്
തുളസിപ്പൂ ചൂടിക്കുമ്പോള്‍
ശുഭവേള ലഭിപ്പതിനായ്
മന്ദാരം
അര്‍പ്പിക്കുന്നേന്‍
സന്തതീ സൗഖ്യത്തിനായ്
തുമ്പപ്പൂമലര്‍
തൂവുന്നേന്‍
തുമ്പം സകലം കളവാനായ്
തെച്ചിപ്പൂമലര്‍
പൊഴിയുന്നേന്‍
തെറ്റാതെന്‍ കുലം വളരാനായ്
തൃക്കേട്ടനാളില്‍ വിപുലമായ
രീതിയിലുള്ള പൂക്കളത്തോടൊപ്പം സാമൂഹ്യ ഒത്തുകൂടിലുകളും സാംസ്‌ക്കാരിക പരിപാടികളും
നടക്കുന്നു. മൂലം നക്ഷത്രത്തിന് വട്ടത്തിലുള്ള പൂക്കളങ്ങള്‍ക്കു പകരം
മൂലതിരിച്ചാണ് പൂക്കളിടുക പതിവ്. പൂരാടം, ഉത്രാടം ദിവസങ്ങളില്‍ ചെന്താമര,
ദശപുഷ്‌പം, കാക്കപ്പൂ തുടങ്ങി എല്ലായിനം പൂക്കളും, ഇതളുകളും ഉപയോഗിക്കുന്നു.
തിരുവോണ ദിവസത്തെ പ്രധാന ചടങ്ങാണ് തൃക്കാക്കരയപ്പനെ വെക്കല്‍. ആവണിപ്പലകയിലോ,
തൂശനിലയിലോ ആണ് തൃക്കാക്കരയപ്പനെ ഒരുക്കുക. പഴയകാലത്ത് അത്തംനാള്‍ തൊട്ട്
വീട്ടുമുറ്റത്ത് ഓരോ കളങ്ങള്‍ ക്രമത്തില്‍ ഒരുക്കി പടിവരെ കളങ്ങളുണ്ടാവും. ഓരോ
ദിവസം ഓരോ കളങ്ങളിലാണ് പൂവിടുക. മഹാബലിയെ വീട്ടുപടിക്കല്‍ നിന്നുതന്നെ
സ്വീകരിക്കുക എന്നതാണ് ഉതുകൊണ്ടുദ്ദേശിക്കുന്നത്. തൃക്കാക്കരയപ്പന്‍ മൂന്നോ അഞ്ചോ
ഏഴോ ഒക്കെ ആവാം. കൂട്ടത്തില്‍ മുത്തിയമ്മ, മുത്താര് (പ്രായമായവര്‍), നാഴി, പഴ,
അമ്മി, ആട്ടുകല്ല് എന്നിവയൊക്കെ ഇതോടൊപ്പം വയ്‌ക്കു പതിവാണ്.
തിരുവോണത്തിന്‍നാളില്‍ നാളികേരം കൊട്ടുക എന്നൊരു ചടങ്ങുണ്ട്. നാളികേരം, ഉടച്ച്
രണ്ടായി പകുത്ത് അതില്‍ അരി കിഴികെട്ടും. തുടര്‍ന്ന് തുമ്പപ്പൂചേര്‍ത്ത്
ഉപ്പില്ലാത്ത പൂവട, പഴം എന്നിവയൊക്കെ തൃക്കാക്കരയപ്പനു നേദിച്ചശേഷം ചെറിയ
തൃക്കാക്കരയപ്പനെ വീട്ടുപടിക്കലും കൊണ്ടുവയ്‌ക്കുന്നു. തൃക്കാക്കരയപ്പന്മാരുടെ
ചുറ്റിലും തുമ്പത്തലകൊണ്ട് അലങ്കരിക്കും.
തൃക്കാക്കരപ്പാ പടിക്കലും
വായോ
ഞാനിട്ട പൂക്കളം കാണാനും വായോ
എന്ന ഈരടികള്‍ പണ്ടുള്ളവര്‍ പാടുക
പതിവായിരുന്നു. തിരുവോണനാളില്‍ ശ്രീപരമേശ്വരന്‍ ശ്രീമൂലസ്ഥാനത്ത് ആഗതനാകുന്നു എന്ന
സങ്കല്‌പത്തോടെ.
തൃശൂരില്‍, ഈക്കീക്കീമുറ്റത്തു മുല്ലനട്ടു
മുല്ല
കൊഴുത്തടിച്ചു വാഴനട്ടു
വാഴ കുലച്ച് വടക്കോട്ടു ചാഞ്ഞു
വടക്കുള്ള
നായന്മാരങ്കം വെട്ടി.
എന്നിങ്ങനെയുള്ള ശീലുകള്‍
കേള്‍ക്കാറുണ്ട്.
ഓണസദ്യയാണ് അടുത്ത ഇനം. പഴയകാലത്ത് 64
വിഭവങ്ങളുണ്ടായിരിക്കും. ഇന്നു പതിനൊന്നും പതിമൂന്നുമൊക്കെയാണ്. സദ്യക്കുശേഷം
കൈക്കൊട്ടിക്കളി, ഓണത്തല്ല്, തുമ്പിതുള്ളല്‍, തലപ്പന്തുകളി
എന്നിവയുണ്ടാകും.
മാവേലിനാടിന്റെ സുവര്‍ണകാലത്തെക്കുറിച്ച് നമുക്ക്
ഒത്തൊരുമിച്ച് പാടാം. മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുനുമാന്നുപോലെ.
അരളിപ്പൂവര്‍പ്പിക്കുന്നേന്‍
ഐശ്വര്യം
കൈവരുവാന്‍
പൊന്‍ചേമന്തി കണിവെക്കുന്നേന്‍
പൊന്മാളികയില്‍
കുടിയേറാന്‍
മുല്ലപ്പൂമമണി വിതറുന്നേന്‍.