രൂപയുടെ വിലയിടിയുന്നു എന്ന് കേള്‍ക്കുമ്പോള്‍ സാമ്പത്തികശാസ്‌ത്രം പഠിച്ചവരും
പഠിക്കാത്തവരും ഒരുപോലെ ഭയപ്പെടുന്നു. പഠിക്കാത്തവര്‍ ടി.വി. യില്‍ നോക്കുമ്പോള്‍
ഡോളറിനു തുല്യമായി കാണിക്കുന്ന രൂപയുടെ തുക കൂടിവരുന്നതും മറുവശത്ത് വിലയിടിയുന്നു
എന്ന് പറയുന്നതും കേട്ട് അമ്പരക്കുന്നു. ഒരു ഡോളര്‍ വാങ്ങാന്‍ കൂടുതല്‍ രൂപ
കൊടുക്കേണ്ടിവരുമ്പോള്‍ ഇറക്കുമതിക്ക് കൂടുതല്‍ ഇന്ത്യന്‍ രൂപ വേണ്ടിവരുന്നു
എന്നാണു രൂപയുടെ വിലയിടിയുന്നു എന്ന് പറയുന്നതുകൊണ്ട് അര്‌ത്ഥ മാക്കുന്നത്
എന്നറിയുമ്പോള്‍ എന്നാല്‍ പിന്നെ ഇറക്കുമതി ചെയ്യാതിരുന്നുകൂടെ എന്ന്
സാധാരണക്കാരന്‍ ചിന്തിക്കുന്നു.
ഏറ്റവും കൂടുതല്‍ ഇറക്കുമതി
ചെയ്യേണ്ടിവരുന്നത് പെട്രോള്‍, ഡീസല്‍ എന്നിവയാണല്ലോ? എന്റെി ഊഹം ശരിയാണെങ്കില്‍
പല യന്ത്രങ്ങളും അതോടൊപ്പം സ്വര്‌ണ്ണെവും ആഡംബരവസ്‌തുക്കളും ഇന്ത്യക്ക്
ഇറക്കുമതിചെയ്യേണ്ടിവരുന്നു.
പെട്രോള്‍, ഡീസല്‍ ഇവയ്‌ക്ക് കൂടുതല്‍
ഇന്ത്യന്‍ രൂപ കൊടുക്കേണ്ടിവരുമ്പോള്‍ എണ്ണക്കമ്പനികള്‌ക്ക്‌ാ നഷ്ടം ഉണ്ടാകുന്നു.
(എന്തു കുറച്ചാലാണ് നഷ്ടം കുറയ്‌ക്കാനാകുക എന്ന് ആരും ചിന്തിക്കുന്നുണ്ടെന്നു
തോന്നുന്നില്ല. കാരണം അങ്ങനെ ചിന്തിച്ചാല്‍ ജനസേവകരായ ഉദ്യോഗസ്ഥന്മാര്‍, കമ്പനിയെ
നയിക്കുന്ന ഡയരക്ടര്‌മാോര്‍ എന്നിവരുടെ വേതനം ആദ്യം കുറക്കേണ്ടിവരും. അത് ഇവിടെ
നടപ്പില്ലല്ലോ? രാജ്യം നമുക്കുവേണ്ടിയല്ലേ ത്യാഗം സഹിക്കേണ്ടത്? നമ്മള്‍
രാജ്യത്തിനുവേണ്ടിയല്ലല്ലോ? പിന്നെ ഓരോ സംഗതി കോണ്ട്രാക്‌റ്റ് കൊടുക്കേണ്ടി
വരുമ്പോഴുള്ള ചിലവ്. അത് കുറയ്‌ക്കാന്‍ കോണ്ട്രാക്‌റ്റര്‌ക്കുഓ കഴിയില്ലല്ലോ?
കാരണം അക്കൌണ്ട് ബുക്കില്‍ എഴുതപ്പെടുന്നതും പെടാത്തതുമായ എന്തെല്ലാം ചെലവുകളാണ്
ഒരു കോണ്ട്രാക്‌റ്റര്‍ ചെയ്യേണ്ടിവരുന്നത്.
അപ്പോള്‌പിിന്നെ ഒരു
വഴിയുള്ളത് ഇന്ധനം ഉള്‌പ്പടടെ ഇറക്കുമതി കുറക്കലാണ്. യന്ത്രങ്ങള്‍ ഗുണമേന്മയോടെ
കഴിയുന്നതും ഇവിടെ നിര്‌മ്മി ക്കുക, സ്വര്‌ണംട, ആഡംബരവസ്‌തുക്കള്‍ ഇവയുടെ ഇറക്കുമതി
ഒരു സാഹചര്യത്തിലും അനുവദിക്കാതിരിക്കുക, (പുതിയ പുതിയ സ്വര്‌ണ്ണ ക്കടകള്‍ ദിവസവും
ഉല്‌ഘാ്‌ടനംചെയ്യപ്പെടുന്നു. ഇവക്കെല്ലാം എവിടെ നിന്നാണ് സ്വര്‌ണംണ ലഭിക്കുന്നത്?
അവരവര്‍ കുഴിച്ചെടുക്കുകയാണോ?) ഇന്ധനത്തിന്റെ ഉപയോഗം കുറയ്‌ക്കുക എന്നതെല്ലാം ആണ്
ചെയ്യേണ്ടത്. ഇന്ധനോപയോഗം കുറക്കുന്നതെങ്ങനെ എന്ന് നമുക്കൊന്ന്
ചിന്തിക്കാം.
പബ്ലിക് ട്രാന്‌സ്‌പോഎര്‌ട്ട്‌് സിസ്റ്റം കാര്യക്ഷമമാക്കുക.
എന്നിട്ട് െ്രെപവറ്റ് വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക. (െ്രെപവറ്റ് വാഹനം
എന്നാല്‍ െ്രെപവറ്റ് ബസ്സ് എന്നല്ല ഉദ്ദേശിക്കുന്നത്. പൊതുജനങ്ങള്‌ക്ക്‌ു
ഉപയോഗപ്പെടാത്ത, ഒരു വ്യക്തിയുടെ മാത്രം ആവശ്യത്തിനായി ഉപയോഗിക്കപ്പെടുന്ന
വാഹനങ്ങള്‍. നമ്മള്‍ െ്രെപവറ്റ് കാര്‍ എന്നെല്ലാം പറയുന്ന വാഹനങ്ങള്‍). അപ്പോള്‍
ഇന്ധനത്തിന്റെ ഉപയോഗം എത്രമാത്രം കുറയും എന്ന് ഊഹിക്കാമല്ലോ? പക്ഷെ അതിന്
സര്‌ക്കാ്ര്വയക കൂടുതല്‍ വാഹനങ്ങള്‍ വേണം. ഇന്ത്യയിലെ വാഹനനിര്‌മാനതാക്കളോട്
സത്യസന്ധമായി ഇടപെട്ടാല്‍ ആ പ്രശ്‌നം നല്ല ഒരു പരിധിവരെ പരിഹരിക്കാം. (അല്ലെങ്കിലും
കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ അങ്ങേയറ്റം ഇനിയും അഞ്ചുകൊല്ലം കഴിയുമ്പോള്‍
വാഹനങ്ങള്‍ റോഡിലിറക്കുന്നത് തന്നെ ദുഷ്‌കരമാകും. കാരണം ആവശ്യത്തിനു റോഡ്
ഇല്ലാതെവരും. അപ്പോള്‍ െ്രെപവറ്റ് കാറുകളും മറ്റും ഷെഡ്ഡില്‍ ഇട്ടിട്ട് പൊതുവായ
വാഹനങ്ങളില്‍ യാത്ര ചെയ്യേണ്ടിവരും. അപ്പോള്‍ ഏതായാലും പബ്ലിക്
ട്രാന്‌സ്‌പോതര്‌ട്ട്‌് സിസ്റ്റം കാര്യക്ഷമമാക്കേണ്ടിവരും. അല്ലെങ്കില്‍
`ഭരിയുന്ന'വര്‍ ഭരിക്കുന്നവരെ എന്നും ഘെരാവോ ചെയ്‌തെന്നു വരും. അല്ലെങ്കില്‍ പിന്നെ
ഇഷ്ടം പോലെ ഹെലികോപ്‌ടര്‍ കൊടുക്കേണ്ടിവരും. അപ്പോള്‍ ഇന്ന് നടക്കുന്ന
റോഡപകടങ്ങള്‍ ആകാശ അപകടങ്ങളാകും. എല്ലാവര്‌ക്കും ഓരോ ഹെലികോപ്‌ടര്‍! പക്ഷെ അങ്ങനെ
ഉടനെയെങ്ങും വരില്ലെന്ന് സമാധാനിക്കാം.)
ഉടനെ ചെയ്യേണ്ടത് നേതാക്കന്മാരുടെ
യാത്ര കുറയ്‌ക്കലാണ്. കല്ലിടീല്‍, ഉല്‌ഘാ)ടനം മുതലായവ ആ സ്ഥാപനം കൊണ്ട്
ഗുണമുണ്ടാകേണ്ടവര്‍ ചെയ്‌താല്‍ മതി എന്ന് തീരുമാനിക്കണം. മദ്ധ്യകേരളത്തില്‍
(വേണമെങ്കില്‍ മദ്യകേരളത്തില്‍ എന്നും പറയാം) ഒരു ബസ്‌സ്റ്റാന്റ് ഉദ്‌ഘാടനം
ചെയ്യാന്‍ തിരുവനന്തപുരത്തു നിന്ന് മന്ത്രി എന്തിന് വരണം? അതുകൂടാതെ
പാര്‌ട്ടി്‌ക്കാരുടെ കല്യാണങ്ങള്‌ക്കും മറ്റുമുള്ള നേതാക്കന്മാരുടെ യാത്ര.
എന്നിട്ടു കല്ലേറും, ചീമുട്ടയേറും പോലീസും അടിപിടിയും അക്രമങ്ങളും
ചികിത്സാസഹായങ്ങളും നഷ്ടപരിഹാരങ്ങളും. ഇന്ധനനഷ്ടം ഇതിനെല്ലാം ഉപരി. എന്തിനിതെല്ലാം?
ഫോണും കമ്പ്യുട്ടറും മൊബൈലും എല്ലാം ഉള്ള ഇക്കാലത്ത് നേതാക്കന്മാര്‍ എന്ന്
പറയുന്ന ജനസേവകര്‍ക്ക് തലസ്ഥാനത്തോ അവരവരുടെ വീട്ടിലോ ഇരുന്നു കാര്യങ്ങള്‍
ചെയ്‌തുകൂടെ? മന്ത്രിസഭാ പുനസംഘടനയെന്നെല്ലാം പറഞ്ഞു കേരളത്തിലെ നേതാക്കന്മാര്‍
എത്ര പ്രാവശ്യം ഡല്‌ഹിതക്ക് പോയി? നാടിനു ഒരു ഗുണവും ഉണ്ടായില്ല. പണം ഒന്നുകില്‍
സര്‌ക്കാനരിന്റെങ. അല്ലെങ്കില്‍ പാര്‌ട്ടി യുടെ. രണ്ടായാലും പൊതുജനങ്ങളുടെ. അല്ലാതെ
നേതാക്കന്മാരുടെയല്ലല്ലോ? അതുകൊണ്ട് അത്തരം യാത്രകള്‍ നിറുത്തണം. അല്ലാതെ
പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ ആജ്ഞാപിക്കുകയല്ല ചെയ്യേണ്ടത്. പെട്രോള്‍
പമ്പ് രാത്രിയില്‍ അടച്ചിട്ടാല്‍ ആളുകള്‍ പകല്‌തന്നെ പെട്രോള്‍ അടിക്കും.
പമ്പില്‍ തിരക്കുകൂടും എന്നൊരു പ്രയോജനം മാത്രം.
ഇതെല്ലാം വായിച്ചാല്‍
പെട്രോളിന്റെ യും ഡീസലിന്റ്യെും ചെലവു കുറക്കാന്‍ സാധാരണക്കാരന് ഒന്നും
ചെയ്യാനില്ല എന്ന് തോന്നും. അങ്ങനെയല്ല. സാധാരണക്കാരനും വളരെയേറെ ചെയ്യാന്‍
കഴിയും. ഉദാഹരണത്തിന് കല്യാണ ഓട്ടങ്ങള്‍. തിരുവനന്തപുരത്തുള്ള ഒരു പയ്യന്‍
ഏറണാകുളത്തുള്ള ഒരു പെണ്‌കുതട്ടിയെ കല്യാണം കഴിക്കുന്നു. വളരെനല്ലത്. ആര്‌ക്കും
എതിപ്പില്ല. പക്ഷെ അനേകം വാഹനങ്ങള്‍ അതിനുവേണ്ടിമാത്രമായി തിരുവനന്തപുരത്തുനിന്നും
ഏറണാകുളം വരെ ഓടിയാലോ? എത്രമാത്രം ഇന്ധനമാണ് വെറുതെ കത്തിച്ചുകളയുന്നത്!
പോകുന്നവര്‌ക്കാാണെങ്കിലോ? എന്തൊക്കെ അസൌകര്യങ്ങള്‍? അവസാനം വധുവിനെയോ
കല്യാണച്ചടങ്ങുകളോ നേരെചൊവ്വേ കാണാന്‍ പോലും കഴിയാതെ ഒരു മടക്കുയാത്ര. എന്തിനാണ്
പണവും സമയവും ഇന്ധനവും ഇങ്ങനെ വെറുതെ ചെലവഴിക്കുന്നത്? ആര്‌ക്കുസ പ്രയോജനം?
അത്യാവശ്യമുള്ളവര്‍ (പയ്യന്റെന അച്ചന്‍, അമ്മ, സഹോദരങ്ങള്‍ മുതലായി ഏറ്റവും അടുത്ത
ബന്ധുക്കള്‍) മാത്രം പോയാല്‍ പോരേ? അങ്ങിനെയൊക്കെ എത്രമാത്രം ഇന്ധനം പൊതുജനം വെറുതെ
കത്തിച്ചുകളയുന്നു!
രാഷ്ട്രീയക്കാരുടെ ഭാഗത്തുനിന്നുതന്നെയുള്ള വേറൊരു വലിയ
പെട്രോള്‍ ചെലവാണ് എസ്‌ക്കോര്‌ട്ട് വാഹനങ്ങള്‍. എന്തിനാണ് ഇവര്‌ക്ക്വ
എസ്‌ക്കോര്‌ട്ട്‌ു? ആരെയാണ് ഇവര്‍ ഭയപ്പെടുന്നത്? സ്വയം പൊതുജനസേവനത്തിനു
വന്നവരല്ലേ? ആരും ക്ഷണിച്ചുവരുത്തിയതല്ലല്ലോ? അതുകൊണ്ട് എസ്‌ക്കോര്‌ട്ട്‌ങ
വാഹനങ്ങള്‍ നിര്‌ത്തു ക. മുകളില്‍ എഴുതിയതുപോലെ നേതാക്കന്മാരുടെ യാത്രകള്‍ തന്നെ
അനാവശ്യമാകുമ്പോള്‍ എസ്‌ക്കോര്‌ട്ട് നല്‌കു്‌ന്ന പ്രശ്‌നം തന്നെ മിക്കവാറും
ഇല്ലാതാകില്ലേ?
അപ്പോള്‍ നേതാക്കന്മാര്‍ സ്വന്തം ജീവിതത്തിലേക്ക് ഒന്ന്
തിരിഞ്ഞുനോക്കുക. പല വഴികളും തെളിയും. സ്വന്തം ശമ്പളവും മറ്റാനുകൂല്യങ്ങളും പെന്‌ഷ
നും മറ്റും സ്വയം വര്‌ദ്ധി പ്പിക്കാതെ എല്ലാവരേയും പോലെ ജീവിക്കുന്നതാണ്
ജനാധിപത്യത്തിന്റെ കാതല്‍ എന്നും ഈ രാജ്യം ഭരിക്കേണ്ടത് ഇവിടെ ജനിച്ചു വളര്‍ന്നു,
ഇവിടുത്തെ സംസ്‌കാരം സത്യസന്ധതയും നിസ്വാര്‌ത്ഥ തയും മുഖമുദ്രയായ ഭാരതീയസംസ്‌കാരം
ഉള്‌ക്കൊതള്ളുന്ന ആളുകളാണെന്നും സ്വാര്‌ത്ഥസതയുടെ പിന്നാലെ പായുന്നത്
അധര്‌മ്മംമാണെന്നും എപ്പോള്‍ നേതാക്കന്മാര്‌ക്ക് മനസ്സിലാകുന്നോ, അപ്പോള്‍ ഭാരതം
ലോകത്തിന്റെ് നെറുകയിലെത്തും. പൊതുജനങ്ങളും ഈ കാര്യങ്ങള്‍ ചിന്തിച്ചു പെരുമാറട്ടെ.
ഇല്ലെങ്കില്‍ കല്ലേറും ചീമുട്ടയും മറ്റുമായി നമുക്ക് മുന്നോട്ടിഴഞ്ഞുപോകാം.
***********
കൃഷ്‌ണ