Image

രാജാധിരാജന്‍ (കവിത: മോന്‍സി കൊടുമണ്‍)

Published on 06 December, 2013
രാജാധിരാജന്‍ (കവിത: മോന്‍സി കൊടുമണ്‍)
ക്ഷോണിയില്‍ ജാതനായ്‌
ഉണ്ണിയീശോ രാജന്‍
ക്ഷീണിത മര്‍ത്യര്‍ക്കുദീപം കാട്ടി
വാനില്‍ തിളങ്ങും വെള്ളിനക്ഷത്ര-
മിതു ദൈവപുത്രന്റെ തിരുജനനം
ഉണ്ണിക്കു ചുറ്റും കാവല്‍ മാലാഖമാര്‍
കണ്ണിമയ്‌ക്കാതെ കാത്തുനില്‍പൂ
രാജാക്കള്‍ മൂവര്‍ താണുവണങ്ങി
പൊന്‍കുന്തിരിക്കം കാഴ്‌ചവെച്ചു.
പട്ടുമെത്തയില്ല പൊന്‍മേടയില്ല
നാഥനു നല്‍കിയതു പുല്‍ക്കൂടുമാത്രം
വാനിലുദിച്ച ദിവ്യതാരകമിന്നു
ലോകജനതയ്‌ക്കു വെളിച്ചമേകി
സ്‌നേഹം പകരാനും ശാന്തിനിറയ്‌ക്കാനും
പാപം പൊറുക്കാനും വന്ന ദൈവപുത്രാ-
മണ്ണിനും വിണ്ണിനുമാമോദം നല്‍കും നീ
ഒരുപുതുയുഗ സ്‌നേഹത്തിന്‍ ലോകശില്‍പി.
രാജാധിരാജന്‍ (കവിത: മോന്‍സി കൊടുമണ്‍)രാജാധിരാജന്‍ (കവിത: മോന്‍സി കൊടുമണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക