ഗോളാന്തങ്ങള്‍ക്കപ്പുറേ നിന്നും
സീമാതീത ജ്യോതിസ്സുമായീ
പുല്‍ക്കൊടിത്തുമ്പിനെത്തേടിവന്ന
ദിവ്യ നക്ഷത്രമേ, ദിവ്യ നക്ഷത്രമേ..
ജീവദായകാ, നിന്റെ പുല്‍ക്കൂടിന്‍
വാതിലില്‍ വന്നു മുട്ടുകുത്തീ..
കൈകള്‍ കൂപ്പുന്നൂ, പാട്ടുപാടുന്നൂ
മോദമായ് നൃത്തമാടിടുന്നൂ....
സാകൂതം കൈകള്‍ കൂപ്പിടുന്നൂ
മോദാല്‍ പാട്ടുകള്‍ പാടിടുന്നൂ...
പൈതലായിടും നിന്റെ സുസ്മിതം
ഭൂവിലാനന്ദമേകിടുമ്പോള്‍
താന്തമാം മര്‍ത്ത്യ ജന്മങ്ങളും
പുണ്യ സൗഹൃദം നേടിടുന്നൂ...
കണ്ടറിഞ്ഞെന്‍ മനംജന്മ സൗഖ്യം
നിന്നിലാണെന്നറിഞ്ഞിടുന്നൂ....
ഗോളാന്തങ്ങള്‍ക്കപ്പുറേ നിന്നും
സീമാതീത ജ്യോതിസ്സുമായീ
പുല്‍ക്കൊടിത്തുമ്പിനെത്തേടിവന്ന
ദിവ്യ നക്ഷത്രമേ, ദിവ്യ നക്ഷത്രമേ..