എഴുത്തിന്റെ ലിംഗരൂപം പരിശോധിച്ച് നിര്‍വചനങ്ങള്‍ ക്കുളളില്‍ തളച്ചിടുന്നതിനു പകരം എഴുത്തില്‍ എഴുത്തില്‍ നിന്ന് പുറപ്പെടുന്ന ചിന്താ കോശങ്ങളെ സ്വീകരിക്ക എന്ന പുതിയ ബോധം അവതരിപ്പിച്ച ബ്രിട്ടീഷ് എഴുത്തുകാരി ഡോറിസ് ലെസിങ്ങിന് അവരുടെ കൃതി സമുദ്രത്തില്‍ ഓടിനടക്കുന്ന ദ്വീപുകള്‍ക്ക് നോബല്‍ സമ്മാനം ലഭിച്ചു.
അപകടകരമായ ഇടപെടലുകള്‍ കൊണ്ട ് എഴുത്തിനെ ശക്തമാക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്നതിന്റെ തെളിവാണ് ഈ പുസ്തകം. “ അനുഭവങ്ങളിന്‍ നിന്ന് ഉരുകിയൊലിച്ച ലാവകൊണ്ട് ഞാന്‍ എന്റെ സാഹിത്യം നിര്‍മ്മിച്ചു” എന്നാണ് ദി ഗുഡ് ടൈറ്റിലിന്റെ ആമുഖത്തില്‍ ലെസിങ്ങ് എഴുതിയത്.
ആസ്ട്രിയന്‍ വിവാദ എഴുത്തുകാരി എല്‍ ഫ്രീദി ജലീനിക്കയുടെ അതിമനോഹരയ കൃതിയാണ് “ദി പിയാനോ ടീച്ചര്‍.”ആമുഖത്തില്‍ അവരെഴുതി: 'മൂര്‍ച്ചയേറിയ മുറിവുകള്‍ക്ക് പകരം റോസാപ്പൂക്കളുടെ കാല്പ്പനിക ഭംഗി അവതരിപ്പിക്കുന്നതില്‍ എന്തര്‍ത്ഥമാണുളളത് ?'
വായനക്കാരുമായി ഇത്രമാത്രം ഏറ്റുമുട്ടലുകള്‍ നടത്തിയിട്ടുളള എഴുത്തുകാരികള്‍ അധികമില്ല. സംഗീതം നിറഞ്ഞു തുളുമ്പിയ വിശുദ്ധ ഭാഷ കൊണ്ടാണ് കലാപരമായ ഔന്നത്യത്തില്‍ അവരെത്തിയത്.
'സാഹിത്യം പ്രചോദനത്തിന്റെ സൃഷ്ടിയാണ്.' പ്ലേറ്റോ പറഞ്ഞു. 'ഏതു മനുഷ്യനും ഈ പ്രചോദനത്തില്‍ സര്‍ഗ്ഗക്രിയയിലേക്ക് വരാം.'
വായന ഒരു രഹസ്യമായ മോഹപൂര്‍ത്തീകരണമാണ്. ഇവിടെ സ്ത്രീപുരുഷ വ്യത്യാസമുണ്ടോ ?
ഫെമിനിസ ആദ്യമുന്നേറ്റത്തിന്റെ സൈദ്ധാന്തിക മുഖം സമ്മാനിച്ച എഴുത്തുകാരി സിമോന്‍ ദെ ബുവേയുടെ 'ദി സെക്കന്‍ഡ് സെക്‌സ്' എന്ന പുസ്തകം സ്ത്രീപക്ഷ വിചാരങ്ങളില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. എല്ലാവരും ആ പുസ്തകം വായിച്ചിരിക്കേണ്ടതുമാണ്.
സ്ത്രീകള്‍ക്ക് സ്വന്തമായി ഒരു ചരിത്രമില്ലാതാവുന്നു എന്ന ഭയത്തില്‍ നിന്നുളവായ എഴുത്തു വന്നത് ആണെഴുത്തില്‍ സ്ത്രീ എങ്ങെ പ്രത്യക്ഷപ്പെടുന്നു എന്ന വിശകലനത്തില്‍ നിന്നാണ്. ഡി.എച്ച്. ലോറന്‍സിന്റെ സ്ത്രീ കഥാപാത്രങ്ങളെ വിചാണ ചെയ്യാന്‍ കരുത്തു കാട്ടിയവളാണ് സിമോന്‍ ദി ബുവേ.
പുരുഷന്‍ നല്‍കുന്ന ഫ്രെയിമിനും നിര്‍വ്വചനത്തിനും അപ്പുറത്ത് നില്‍ക്കുന്ന സ്ത്രീ സ്വത്വത്തിന്റെ അബോധം അന്വേഷണ വിഷയമാക്കണമെന്ന വാദം സൈക്കോ - ആനലിസ്റ്റ് സിദ്ധാന്തമാണ്.
ആധുനീക ഫെമിനിസ്റ്റ് ആശയങ്ങള്‍ ഊന്നി നില്‍ക്കുന്നത് പലകാര്യങ്ങളിലാണ്. ഒന്ന് സ്ത്രീ അബലയാണെന്ന വാദം. ' സ്ത്രീ ഒരു ഗര്‍ഭപാത്രം മാത്രമാണ്. 'എന്നൊരു പഴയ ലാറ്റിന്‍ പഴമൊഴിയുണ്ട്. നഃ സ്ത്രീ സ്വാതന്ത്യമര്‍ഹതി എന്ന് സംസ്‌കൃത ഭാരതം. സ്ത്രീ ദുര്‍ബലയായതിനാല്‍ അവള്‍ക്ക് പുരുഷന്റെ പരിരക്ഷ വേണം. അപ്പോള്‍ പുരുഷന് യജമാനത്തം.
ലൈംഗിക വൈജാത്യം പെണ്ണെഴുത്തിലൂടെ പ്രകടമാകുന്നു എന്ന് അഭിപ്രായപ്പെട്ടത് എലന്‍ ഷോ വാള്‍ട്ടര്‍ ആണ്. സ്ത്രീയുടെ ലൈംഗികാനുഭവം ആണിന്റേതില്‍ നിന്ന് വ്യവസ്ഥമാണ്. ആണിന്റെ കാഴ്ചയല്ല പെണ്ണിന്. നമ്മുടെ സമൂഹത്തില്‍ സംവാദം. രചന, അബോധം ഇവയെല്ലാം ഭരിക്കുന്നത് ആണ്‍കോയ്മയാണ് അപ്പോള്‍ ആണ്‍മൊഴിയുടെ തടവിലാണോ സ്ത്രീ? ആലോചിക്കേണ്ടതുണ്ട്.
ഭാഷയുടെ മേലുള്ള ആണ്‍കോയ്മയ്‌ക്കെതിരായി സ്ത്രീകള്‍ ശബ്ദമുയര്‍ത്തണെന്ന് വാദിച്ചത് ഡെയില്‍ സ്‌പെന്‍ഡറിന്റെ 'മാന്‍ മെയിഡ് ലാംഗ്വേജ്' എന്ന പുസ്തകമാണ്. മെയില്‍ ഡിസ്‌കോഴ്‌സിന് എതിരാണ് പെണ്ണെഴുത്ത്. എന്താണ് മെയില്‍ ഡിസ്‌കോഴ്‌സ്? ശക്തപുരുഷ കഥാപാത്രങ്ങളെയും ദുര്‍ബല സ്ത്രീ കഥാപാത്രങ്ങളെയും സൃഷ്ടിക്കുന്ന പുരുഷ സമീപന രീതി.
സ്ത്രീപക്ഷ സിദ്ധാന്തങ്ങള്‍ക്ക് രണ്ട് കളരികളാണ്. ആംഗ്ലോ അമേരിക്കനും, ഫ്രഞ്ചും. ആംഗ്ലോ അമേരിക്കന്‍ കളരിയില്‍ സാഹിത്യ വിമര്‍ശനത്തിലൂടെ ഫെമിനിസവാദം ചൂടുപിടിച്ചു. അമേരിക്കന്‍ സ്ത്രീപക്ഷ നിരൂപക എലന്‍ഷൊ വാള്‍ട്ടറുടെ എ ലിറ്ററേച്ചര്‍ ഓഫ് ദെയര്‍ ഓണ്‍ പെണ്ണെഴുത്തിന്റെ ചരിത്രം പരിശോധിക്കുന്ന കൃതിയാണ്. അതുപോലെ ആംഗ്ലോ അമേരിക്കന്‍ സ്ത്രീപക്ഷ സാഹിത്യ നിരൂപണത്തിന്റെ നാഴികക്കല്ലാണ് സാന്‍ഡ്ര ഗില്‍ബെര്‍ട്ടും സൂസന്‍ ഗൂബറും ചേര്‍ന്നെഴുതിയ 'ദി മാഡ് വിമന്‍ ഇന്‍ അറ്റ്‌ലാന്റിക്'.
ഫ്രഞ്ച് ഫെമിനിസം ആശയ ശാസ്ത്രത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ലക്കന്റെ മനഃശാസ്ത്ര രീതി പ്രകാരം സ്ത്രീ പുരുഷ സമീപനത്തില്‍ ഭാഷയുടെ പങ്കു പരിശോധിച്ചത് ഫ്രഞ്ച് ഫെമിനിസ്റ്റുകളാണ്. യൂറോപ്യന്‍ ഭാഷകളിലെ പുരുഷാധിപത്യത്തെയാണ് അവര്‍ എതിര്‍ത്തത്. ജൂലിയ ക്രിസ്റ്റോവ എഴുതിയ ഡിസയര്‍ ഇന്‍ ലംഗ്വേജ്-എ സെമിറ്റിക് അപ്പ്രോച്ച് ടു ലിറ്ററേച്ചര്‍ ആന്‍ഡ് ആര്‍ട്ട്” എന്ന പുസ്തകമാണ് മകുടോദാഹരണം. ലൂയിസ് ഇറിഗറെയുടെ 'ദി സെക്‌സ് വിച്ച് ഈസ് നോട്ട് മീ' എന്ന പുസ്തകം വായനക്കാരുടെ ഇടയില്‍ വിസപോടനം തന്നെ നടത്തി.
ഏ വുമണ്‍ ഈസ് ലൈക്ക് എ റ്റീ ബാഗ്. യു കനോട്ട് റ്റെല്‍ ഹൗ സ്‌ട്രോങ്ങ് ഷി ഈസ് അണ്‍ ടില്‍ യു പുട്ട് ഹര്‍ ഇന്‍ ഹോട്ട് വാട്ടര്‍. എലനോര്‍ റൂസവെല്‍ട് പറഞ്ഞു. ഇഷ്ടപ്പെട്ട പുരുഷനുമൊത്ത് അയാളുടെ തണലില്‍ കുടുംബജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരാണ് സ്ത്രീയെഴുത്തുകാര്‍. പുരുഷ മേല്‍ക്കോയ്മ അവരെ ചതച്ചരയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് അവര്‍ പോലുമറിയാതെ തങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന ശക്തിയും തന്റേടവും പ്രകടമാവുന്നത്. ഉറച്ച മൂല്യബോധം കൈവിടാതെ പ്രതികൂല സാഹചര്യങ്ങളെ നേരിടുന്ന സ്ത്രീയെ വെറും പെണ്ണെന്ന്, അവളുടെ എഴുത്തിനെ പെണ്ണെഴുത്തെന്ന് പുച്ഛിച്ച് തരം താഴ്ത്തുന്നത് തീരെ ശുഭകരമല്ല തന്നെ.