Image

ഭൂമിയുടെ മറുഭാഗത്തുനിന്ന്‌ മലയാളിത്തമുള്ള കഥകള്‍ (പുസ്‌തക പരിചയം)

Published on 09 January, 2014
ഭൂമിയുടെ മറുഭാഗത്തുനിന്ന്‌ മലയാളിത്തമുള്ള കഥകള്‍ (പുസ്‌തക പരിചയം)
കടപ്പാട്‌: സമകാലിക മലയാളം വാരിക

ഇ. ഹരികുമാര്‍

റിട്ടേണ്‍ ഫ്‌ളൈറ്റ്‌ (കഥകള്‍)

റീനി മമ്പലം

ലിപി പബ്‌ളിക്കേഷന്‍സ്‌

വില: 50 രൂപ.

www.induleka.com ലൂടെ മെയില്‍ ഓര്‍ഡര്‍ ചെയ്യാം

ലോകം എങ്ങിനെയാണ്‌ എന്നതിനെപ്പറ്റിയെഴുതുന്നത്‌ സാഹിത്യകൃതിയാവണമെന്നില്ല. അതിനെ ചരിത്രമെന്നോ നാള്‍വഴിയെന്നോ പറയാം. ഈ ചരിത്രമാകട്ടെ എഴുതുന്ന വ്യക്തിയുടെ അഭിരുചികള്‍ക്കനുസരിച്ചും രാഷ്ട്രീയ ചായ്‌വുകള്‍ക്കനുസൃതമായും അല്‌പാല്‌പം മാറ്റുകയും ചെയ്യാറൂണ്ട്‌. മറിച്ച്‌ ലോകം എങ്ങിനെയാവണമെന്നതിനെപ്പറ്റി നിരന്തരം സ്വപ്‌നം കാണുകയും എഴുതുകയും ചെയ്യുന്ന ഒരു വ്യക്തിയാണ്‌ സാഹിത്യകാരന്‍. അങ്ങിനെ വരുമ്പോള്‍ എഴുത്ത്‌ യാഥാര്‍ത്ഥ്യത്തില്‍നിന്ന്‌ വഴിമാറി സ്വപ്‌നതലത്തിലെത്തുന്നു.

റീനി മമ്പലത്തിന്റെ `റിട്ടേണ്‍ ഫ്‌ളൈറ്റ്‌' എന്ന സമാഹാരത്തിലെ പന്ത്രണ്ടു കഥകള്‍ വായിച്ചപ്പോള്‍ കഥകളുടെ പിന്നില്‍ നിരന്തരം സ്വപ്‌നം കാണുന്ന ഒരു എഴുത്തുകാരിയെയാണ്‌ കാണാന്‍ കഴിഞ്ഞത്‌. `എഴുത്തിന്റെ വഴികള്‍' എന്ന കഥയിലെ ദീപയെന്ന ചെറുപ്പക്കാരി വീട്ടമ്മ അമേരിക്കയില്‍ ജോലിയെടുക്കുന്ന ഒരു കുടുംബിനിയാണ്‌. പക്ഷെ അവര്‍ വളരെ വിചിത്രമായ വഴിയില്‍ അവിടെ ഒറ്റപ്പെടുകയാണ്‌. ആ ഒറ്റപ്പെടല്‍ കാണിക്കാന്‍ കഥാകാരി ഉപയോഗിക്കുന്ന ബിംബങ്ങള്‍ പുതിയ ലോകത്തിന്റേതാണ്‌. ഭാര്യയുടെ ലോലവികാരങ്ങള്‍ ഒരിക്കലും മനസ്സിലാവാത്ത, എപ്പോഴും ലാപ്‌ടോപിനു മുമ്പിലിരിക്കുന്ന ഭര്‍ത്താവിന്റെ ചിത്രമാണ്‌ അതിലൊന്ന്‌. അവള്‍ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയില്‍നിന്നുള്ള സമ്മാനമായ പൂച്ചട്ടി ഉടഞ്ഞപ്പോള്‍ അത്‌ വേറെ വാങ്ങിക്കൂടെ എന്ന ചോദ്യം അവള്‍ക്ക്‌ താങ്ങാവുന്നതിലപ്പുറമായിരുന്നു. അവളെ സംബന്ധിച്ചേടത്തോളം ആ പൂച്ചട്ടി വളരെ വിലപിടിച്ചതാണ്‌.

ഒറ്റപ്പെടുന്ന ഒരു സ്‌ത്രീ

ഒരഭയമെന്ന മട്ടില്‍ തുടങ്ങിയ എഴുത്തിനെപ്പറ്റി അയാളുടെ അഭിപ്രായം `എന്തിനാ ഇതൊക്കെ എഴുതിക്കൂട്ടുന്നത്‌, കുട്ടികള്‍ക്ക്‌ കാലത്തും നേരത്തും വല്ലതും വെച്ചുകൊടുത്തുകൂടെ' എന്നാണ്‌. അതുപോലെ കുട്ടികള്‍ വിശക്കുന്നു എന്നു പറഞ്ഞപ്പോള്‍ ഭര്‍ത്താവ്‌ ഓര്‍മ്മിപ്പിയ്‌ക്കുന്നു, `ദീപേ ഫ്രിഡ്‌ജില്‍ ഇരിക്കുന്ന പച്ചക്കറികള്‍ കേടുവന്നു പോകുന്നു.' അതോടെ അവള്‍ക്കുണ്ടാകുന്ന തോന്നല്‍ ഈയിടെയായി ഫ്രിഡിജിന്റെ തട്ടുകള്‍ക്ക്‌ അഗാധമായ ഒരു കുഴല്‍കിണര്‍പോലെ ആഴം കൂടുന്നു എന്നാണ്‌. അകത്തേയ്‌ക്കൊന്നും കാണാന്‍ കഴിയുന്നില്ലെന്ന തോന്നലുണ്ടായപ്പോള്‍ അവള്‍ ഫ്രിഡ്‌ജിലെ ബള്‍ബ്‌ മാറ്റിയിടുന്നു. ശരിയ്‌ക്കു പറഞ്ഞാല്‍ ഫ്രിഡ്‌ജിന്റെ ഉള്ളിലെ വെളിച്ചം കുറഞ്ഞതോ കാഴ്‌ച കുറയുന്നതോ അല്ല പ്രശ്‌നം, തന്നിലേയ്‌ക്ക്‌ ഉള്‍വലിയുന്ന ഒരു മനസ്സിന്റെ ക്രമാഗതമായ സ്വയം നഷ്ടപ്പെടലാണത്‌. അവളുടെ വീട്‌ സന്തോഷമുാക്കുന്ന ഒന്നിനേയും അകത്തേയ്‌ക്ക്‌ കടത്തിവിടാത്ത കറുത്ത ഗോളമാണെന്ന്‌ അവള്‍ വിശ്വസിച്ചിരുന്നു. മറിച്ച്‌ അവള്‍ എഴുതിക്കൂട്ടിയ അക്ഷരങ്ങള്‍ക്കും അവ പണിതെടുത്ത പ്രപഞ്ചത്തിനും അവള്‍ക്കിഷ്ടപ്പെട്ട വെളുത്ത നിറമായിരുന്നു.

ഒറ്റപ്പെടുന്ന ഒരു സ്‌ത്രീയുടെ വികാരങ്ങള്‍ വളരെ മനോഹരമായി, തീവ്രമായി ആവിഷ്‌കരിക്കുകയാണ്‌ റീനി. അതിനു നേരെ മറിച്ചാണ്‌ എഴുത്തിന്റെ വഴികളും അതിന്റെ സൈബര്‍ പ്രതികരണങ്ങളും, അതുപോലെ ഒരു പൂവിന്റെ മെയില്‍ ഐ.ഡി.യുള്ള ഒരജ്ഞാതനുമായുള്ള ഇ.മെയിലുകളും. വര്‍ച്വല്‍ ലോകത്ത്‌ അവള്‍ ഒറ്റപ്പെടുന്നില്ല. ആ ലോകമാകട്ടെ അവളുടെ സ്വന്തം സൃഷ്ടിയുമാണ്‌. ആ ലോകവും തകര്‍ന്നേക്കാവുന്ന ഒരവസ്ഥയില്‍നിന്ന്‌ അവള്‍ അദ്‌ഭുതകരമായി രക്ഷപ്പെടുകയാണ്‌. ഭഅരുതാത്ത ഇഷ്ടം ജീവിസഹജമായ, ശിക്ഷയര്‍ഹിക്കാത്ത അപരാധമാണ്‌ എന്ന സ്വന്തം മനസ്സാക്ഷിയുടെ സാന്ത്വനം അവളെ ആ വര്‍ച്വല്‍ ലോകത്തെ ഒറ്റപ്പെടലില്‍നിന്ന്‌ ഒഴിവാക്കുകയാണ്‌. മനോഹരമായ കഥയാണ്‌ `എഴുത്തിന്റെ വഴികള്‍'.

അരുതാത്ത ഇഷ്ടം ശിക്ഷയര്‍ഹിക്കാത്ത അപരാധമാണ്‌ എന്ന തീം തന്നെയാണ്‌ സെപ്‌റ്റമ്പര്‍ 14 എന്ന കഥയുടെയും അന്തര്‍ധാര. ഇവിടെ പക്ഷെ അവളെ കാത്തിരിക്കുന്നത്‌ വളരെ കനപ്പെട്ട പരീക്ഷയാണ്‌. സെപ്‌റ്റംബര്‍ 11ന്‌ ലോകത്തെ നടുക്കിയ ട്വിന്‍ ടവര്‍ അട്ടിമറിയില്‍ നഷ്ടപ്പെട്ട മൂവ്വായിരത്തില്‍ പരം പേരില്‍ അവളുടെ മകനും ഉള്‍പ്പെട്ടുവോ എന്ന സംശയം.അമേരിക്കയില്‍ സ്ഥിരതാമസമാക്കിയെങ്കിലും പിറന്ന നാടിന്റെ സ്‌പന്ദനങ്ങള്‍ ഹൃദയത്തില്‍സൂക്ഷിച്ചുവയ്‌ക്കുന്ന ഒരു മനസ്സ്‌ എല്ലാ കഥകളിലും സജീവമാണ്‌. അത്‌ പല വിധത്തില്‍ അവളെ ബാധിയ്‌ക്കുന്നു്‌, ആര്‍ദ്രസ്‌നേഹമായി, ഗൃഹാതുരമായി. പലപ്പോഴും ശല്യം ചെയ്‌തുകൊണ്ട്‌്‌ ആ ഓര്‍മ്മകള്‍ അവളെ വേട്ടയാടുന്നു. നാട്ടില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന അമ്മ, അല്‍ഷൈമേഴ്‌സ്‌ പിടിച്ച്‌ ഓര്‍മ്മയുടെ ആ കയങ്ങളില്‍ മുങ്ങിത്തപ്പുന്ന അപ്പന്‍. ഭചിതറിപ്പോയ മാപ്പില്‍ രാത്രിമുഴുവന്‍ സ്വന്തം നാടിനെ തിരയുന്ന സുമി അങ്ങിനെ നിറമുള്ള കഥാപാത്രങ്ങളിലൂടെ ഈ കഥാകാരി ഒരു പുതിയ ലോകം, പുതിയ ഭാഷ നമുക്ക്‌ തരുന്നു.

പ്രവാസലോകത്തെക്കുറിച്ച്‌, പ്രത്യേകിച്ച്‌ അമേരിക്കന്‍ പ്രവാസികളുടെ ജീവിതത്തെക്കുറിച്ച്‌ നമുക്ക്‌ അധികം കഥകളൊന്നും ലഭിച്ചിട്ടില്ല. ആ ജീവിതം സ്വര്‍ഗ്ഗമാണ്‌ എന്നു കരുതുന്നവര്‍ക്കിടയില്‍ അപൂര്‍വ്വമായെങ്കിലും വീര്‍പ്പുമുട്ടലുകളമുഭവിക്കുന്നവരുമു്‌ എന്ന്‌ ഈ കഥകള്‍ നമ്മോട്‌ പറയുന്നു. അങ്ങിനെയുള്ളവരുടെ ലോകം നമുക്കു മുമ്പില്‍ തുറന്നുവെയ്‌ക്കുകയാണ്‌ റീനി.

ഔട്ട്‌സോഴ്‌സിങ്ങ്‌ ആണ്‌ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ കാതലായിട്ടുള്ള സവിശേഷത. എന്നാല്‍ മാതൃത്വത്തില്‍ ഔട്ട്‌സോഴ്‌സിങ്ങ്‌ നടത്തുന്നത്‌ വളരെ സാധാരണമായിട്ടുന്നെ കാര്യം ആരും അറിയുന്നുണ്ടാവില്ല. അതിന്റെയും ഗുണഭോക്താക്കള്‍ ഇന്ത്യക്കാരാണെന്നതും അധികമാര്‍ക്കും അറിയില്ല. ഗുണഭോക്താക്കള്‍ എന്നതു കൊണ്ടുദ്ദേശിക്കുന്നത്‌ സാമ്പത്തികനേട്ടം മാത്രമാണ്‌. പക്ഷെ അതിനു കൊടുക്കേിവരുന്ന വിലഭ ഇന്ത്യന്‍ അമ്മമാര്‍ക്ക്‌ നേട്ടമല്ല, മാനസികമായ കോട്ടംതന്നെയാണെന്ന്‌ സൂചിപ്പിക്കുന്ന ഒരു കഥയാണ്‌ `ഔട്ട്‌സോഴ്‌സ്‌ഡ്‌' അണ്ഡവും പുരുഷബീജവും വേറെ വ്യക്തികളുടേതാണ്‌. ബീജസംയോജനം ലാബില്‍വെച്ചു നടക്കുന്നു. അതിനുശേഷമാണ്‌ ഗര്‍ഭമേല്‍ക്കാന്‍ സന്നദ്ധയായ ഒരു സ്‌ത്രീയുടെ ഗര്‍ഭപാത്രത്തിലതു നിക്ഷേപിയ്‌ക്കുന്നത്‌. ശരിയ്‌ക്കു പറഞ്ഞാല്‍ ആ ഗര്‍ഭസ്ഥശിശു മറ്റൊരു ദമ്പതികളുടേതാണ്‌, ഈ സ്‌ത്രീ അതിനെ ഒമ്പതുമാസം ചുമക്കുന്നുവെന്നേയുള്ളു. ഇത്രയും യുക്തിസഹജമായി വാദിയ്‌ക്കാം. പക്ഷെ പ്രകൃതി, ഏത്‌ സാധാരണ സ്‌ത്രീയെയും ഈ ഒമ്പതുമാസത്തിനുള്ളില്‍ അവളുടെ ദേഹത്തിലെ പരിണാമങ്ങള്‍ വഴി ഒരമ്മയാക്കുന്നു. ഗര്‍ഭപാത്രത്തില്‍ വളരുന്ന ശിശുവിനു കൊടുക്കാനായി അവളുടെ മുലകളില്‍ പാല്‍ നിറയ്‌ക്കുന്നു, ഒരു കുട്ടിയ്‌ക്ക്‌ കിടക്കുവാന്‍ പാകത്തില്‍ അവളുടെ ദേഹം വികസിപ്പിയ്‌ക്കുന്നു. എല്ലാറ്റിനുമുപരി അവളുടെ മനസ്സിനാണ്‌ ഏറ്റവും വലിയ പരിണാമമുണ്ടാക്കുന്നത്‌. വംശം നിലനിര്‍ത്താനുള്ള പ്രകൃതിയുടെ ആയുധമാണ്‌ പുതുജാതരോടുള്ള ഒരമ്മയുടെ വാത്സല്യം, ആര്‍ദ്രത. ഇതൊന്നും ഒരു ദിവസംകൊ്‌ തുടച്ചുനീക്കാവുന്നതല്ല. പിഞ്ചു വായുടെ അഭാവത്തില്‍ മുലയിലെ പാല്‍ ക്രമേണ വറ്റിയെന്നു വരും, പക്ഷെ അവളുടെ മനസ്സിലുായ മുറിവ്‌ ഉണങ്ങിയെന്നു വരില്ല. മറിച്ച്‌ ഒരുസ്‌ത്രീയും പുരുഷനും തമ്മില്‍ കാണുന്നതുപോലും ഒരേയൊരു കാര്യത്തിന്‌, അതായത്‌ ലൈംഗിക സമ്പര്‍ക്കത്തിന്‌ മാത്രമാണെന്ന്‌ അടിയുറച്ച്‌ വിശ്വസിക്കുന്ന ഒരു നാട്ടില്‍, ഈ സെറഗെറ്റ്‌ മാതൃത്വം അവള്‍ക്ക്‌ നല്‍കുന്നത്‌ അപവാദങ്ങളും വേദനയും മാത്രമായിരിക്കും. ഇതെല്ലാം സഹിച്ച്‌ ഒരു സ്‌ത്രീ കഴിയുമ്പോള്‍ അതില്‍നിന്നു ലഭിക്കുന്ന പണംകൊണ്ട്‌ നല്ല ജീവിതം നയിക്കുന്ന ഭര്‍ത്താവ്‌ താന്‍ ഇതിന്റെയൊന്നും ഭാഗമല്ലെന്ന്‌ നടിക്കുന്നു. സാന്ത്വനം നല്‍കുന്നില്ലെന്നു മാത്രമല്ല സ്വന്തം പ്രവൃത്തികള്‍കൊും വാക്കുകള്‍ കൊും അവളെ നോവിപ്പിയ്‌ക്കുകയും ചെയ്യുന്നു. റീനിയുടെ ഔട്ട്‌സോഴ്‌സ്‌ഡ്‌ എന്നത്‌ ഒരസാധാരണ സൗന്ദര്യമുള്ള കഥയാണ്‌.

ഒരാത്മാവിന്റെ ധര്‍മ്മസങ്കടം

ആദ്യത്തെ കഥയായ `ഓര്‍മ്മകളുടെ ഭൂപടം' ചെറിയതാണെങ്കിലും മനസ്സില്‍ തട്ടുന്ന കഥയാണ്‌. നാട്ടില്‍നിന്ന്‌ അമേരിക്കയിലേയ്‌ക്ക്‌ വരുന്ന ഒരു പഴയ സ്‌നേഹിതന്റെ ഫോണ്‍ വിളിയില്‍നിന്ന്‌ അവള്‍ കോളജില്‍ പഠിക്കുന്ന കാലത്ത്‌ അവളെ സ്‌നേഹിച്ചുകൊണ്ട്‌ പിന്നാലെ നടന്നിരുന്ന ജോര്‍ജ്ജിന്റെ മരണവാര്‍ത്ത അറിയുന്നു. ഒരു തീവി സ്‌ഫോടനത്തിലാണയാള്‍ മരിച്ചത്‌. ആവാര്‍ത്ത അവളില്‍ വലിയ കോളിളക്കമൊന്നും സൃഷ്ടിച്ചിരുന്നില്ല, കാരണം അവള്‍ക്കയാളെ ഇഷ്ടമല്ലായിരുന്നു. പക്ഷെ സ്‌നേഹിതന്‍ പറഞ്ഞതിലെ ഒരു വാക്യം അവളില്‍ കോളിളക്കങ്ങള്‍ സ്രൃഷ്ടിക്കുകയാണ്‌. ആ പൊട്ടിത്തെറിയില്‍ അവള്‍ക്ക്‌ നഷ്ടപ്പെട്ടത്‌ സ്വന്തം നാടായിരുന്നു. നാട്‌ മങ്ങിയ ഓര്‍മ്മകള്‍ക്കു പിന്നില്‍ ശിഥിലമായെന്ന്‌ അവളറിഞ്ഞു. കഥയുടെ അന്ത്യം വളരെ ഭാവസാന്ദ്രമാണ്‌. `ചിതറിപ്പോയ മാപ്പില്‍ അന്നു രാത്രിമുഴുവന്‍ഞാനെന്റെ നാടിനെ തിരഞ്ഞു.'

`പുഴപോലെ' എന്ന കഥ മൂന്നു തലമുറകളുടെ കഥയാണ്‌. നാട്ടില്‍, ചെറുപ്പത്തിലേ വിധവയായ അമ്മ, അവരുടെ അമേരിക്കയിലേയ്‌ക്ക്‌ കല്യാണം കഴിച്ചെത്തുന്ന മകള്‍, അവരുടെ `ഇരു തൊലിയും വെളുത്ത മനസ്സുമായി' നടക്കുന്ന രു മക്കള്‍. ഭവൈധവ്യം ക്രൂരമായി എറിഞ്ഞുകൊടുത്ത സ്വാതന്ത്യം ഇഷ്ടപ്പെടുക കാരണം മകന്റെ ഒപ്പം ജീവിക്കാനിഷ്ടമില്ലാതെ തറവാട്ടിന്റെ ഏകാന്തതയിലേയ്‌ക്കു തിരിച്ചു വന്ന ആ അമ്മയ്‌ക്കും അമേരിക്കന്‍ ജീവിതത്തില്‍ ഇഴുകിച്ചേര്‍ന്ന തന്റെ മക്കള്‍ക്കുമിടയില്‍ ഞെരിയുന്ന ഒരു ചെറുപ്പക്കാരി അമ്മയുടെ ചിത്രംഈ കഥയില്‍ വരച്ചുകാണിക്കുന്നു. പിറന്ന നാടിനെയും വൃദ്ധയും നിരാലംബയുമായ അമ്മയെയും സ്‌നേഹിക്കുന്നുങ്കെിലും അമേരിക്കയില്‍വച്ച്‌ ജന്മം നല്‍കിയ മക്കളുടെ ഭാവി ഓര്‍ത്ത്‌ തിരിച്ചു പോകാന്‍ കഴിയാതാവുന്ന ഒരാത്മാവിന്റെ ധര്‍മ്മസങ്കടം, തേങ്ങല്‍ ആണ്‌ ഈ കഥ.

വയസ്സായ അച്ഛനെ വിദേശത്ത്‌ ഒപ്പം താമസിയ്‌ക്കാന്‍കൊുവന്ന ഒരു മകന്റെ കഥയാണ്‌ ഭശിശിരംഭ. തികച്ചും അപരിചിതമായ ഒരന്തരീക്ഷത്തില്‍ ഒരു മിസ്‌ഫിറ്റായി തോന്നിയ ആ മനുഷ്യന്‌ അല്‍ഷൈമേഴ്‌സ്‌ എന്ന മറവിരോഗംകൂടി പിടിപെട്ടു. എല്ലാവരുടെ ജീവിതത്തിലും ഒരു ശിശിരമുണ്ട്‌ എന്ന്‌ ഓര്‍മ്മിപ്പിക്കുന്നതാണ്‌ അവസാനമായി സഹോദരിയുടെ മകള്‍ പറയുന്ന വാചകം. നല്ല കഥ.

വര്‍ഷങ്ങളായി അമേരിക്കയില്‍ സ്ഥിരതാമസമാണെങ്കിലും ഒരു മലയാളിയെപ്പോലെ ചിന്തിക്കുകയും, മലയാളം മലയാളംപോലെ എഴുതുകയും ചെയ്യുന്ന ഈ എഴുത്തുകാരി ഒരദ്‌ഭുതമാണ്‌. ചുരുക്കിപ്പറഞ്ഞാല്‍ ഗുണപരമായ മേന്മ അവകാശപ്പെടുന്ന ഈ മലയാളിക്കഥകള്‍ നമ്മുടെ വായനയെ ധന്യമാക്കുന്നു.
ഭൂമിയുടെ മറുഭാഗത്തുനിന്ന്‌ മലയാളിത്തമുള്ള കഥകള്‍ (പുസ്‌തക പരിചയം)ഭൂമിയുടെ മറുഭാഗത്തുനിന്ന്‌ മലയാളിത്തമുള്ള കഥകള്‍ (പുസ്‌തക പരിചയം)ഭൂമിയുടെ മറുഭാഗത്തുനിന്ന്‌ മലയാളിത്തമുള്ള കഥകള്‍ (പുസ്‌തക പരിചയം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക