Image

എന്നിലെ തൊമ്മിയും പട്ടേലരും- ടോം ജോസ് തടിയാംപാട്

ടോം ജോസ് തടിയാംപാട് Published on 09 February, 2014
എന്നിലെ തൊമ്മിയും പട്ടേലരും- ടോം ജോസ് തടിയാംപാട്
ഞാന്‍ ആദ്യമായി ഒരു ലേഖനം ഇവിടുത്തെ ഓണ്‍ലൈന്‍ പത്രങ്ങളില്‍ എഴുതുന്നത് ഇംഗ്ലണ്ടിലേക്കു വരുന്ന ധ്യാനഗുരുക്കന്‍മാരോട് എന്ന് പറഞ്ഞുകൊണ്ടായിരുന്നു. ആ ലേഖനം എഴുതാന്‍ എന്നെ പ്രേരിപ്പിച്ച ഘടകം എന്ന് പറയുന്നത് ഇവിടെ ധ്യാനത്തിന്റെ പേരില്‍ നടക്കുന്ന അന്തവിശ്വാസപ്രവര്‍ത്തനങ്ങള്‍ ആയിരുന്നു. ഇവിടെ വരുന്ന ധ്യാനഗുരുക്കന്‍മാര്‍ എല്ലാം അന്ന് പറഞ്ഞിരുന്നത് ഇംഗ്ലീഷുകാരുടെ സംസ്‌കാരത്തിന് എതിരായിരുന്നു അതുമാത്രം അല്ല നമ്മളെ ഇവിടെ ദൈവം കൊണ്ട് വന്നിരിക്കുന്നത് ഇംഗ്ലീഷ്‌കാരെ നന്നാക്കാന്‍ ആണ് എന്ന് ഒരു ഉളുപ്പും ഇല്ലാതെ പറഞ്ഞു നടക്കുന്നത് കേട്ടു മടുത്താണ് ഇങ്ങനെ ഒന്ന് എഴുതിയത്. ആ കാലത്ത് പള്ളിയില്‍ അരങ്ങേറിയ ഒരു നാടകത്തില്‍ ഒരു സ്ത്രീയെ അടിക്കുന്ന രംഗം ഉണ്ടായിരുന്നു അതിനെയും ഞാന്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. ആ ലേഖനത്തിന് ഒട്ടെറെ വിമര്‍ശനം ആ കാലത്ത് ഏല്‍ക്കേണ്ടിവന്നു. ഒത്തിരി ആളുകള്‍ എന്റെ കാഴ്ചപ്പാടിനു അനുകൂലമായും പ്രതികരിച്ചിരുന്നു. അന്ന് ഉണ്ടായ ഒരു പ്രധാന  വിമര്‍ശനം ഞാന്‍ ബ്രിട്ടീഷുകാരുടെ തൊമ്മി ആണ് എന്ന് ആയിരുന്നു. വിമര്‍ശകന്‍ എന്റെ പേരില്‍ തൊമ്മി ഉള്ളതും ചൂണ്ടിക്കാട്ടിയിരുന്നു. അതിനു മഹാത്മാഗാന്ധി ബ്രിട്ടീഷ് ഇന്ത്യയെ പറ്റി അദ്ദേഹത്തിന്റെ എന്റെ സത്യന്വേഷണ പരിഷ്ണങ്ങള്‍ എന്ന പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന വാക്കുകള്‍ എടുത്തു ഞാന്‍ മറുപടിയും നല്‍കിയിരുന്നു. പക്ഷെ എന്നെ തൊമ്മി എന്ന് വിളിച്ചതിന് ശേഷം വലിയ ഒരു അനുഗ്രഹം എനിക്ക് കിട്ടി. ഞാന്‍ പിന്നെ എന്നിലെ തൊമ്മിയെ കണ്ടെത്താന്‍ ഉള്ള അന്വേഷണം തുടങ്ങി. ആദ്യമായി വിധേയന്‍ സിനിമ ഒന്നുകൂടി കണ്ടു. പിന്നെ ദൈനംദിന ജീവിതത്തില്‍ നാം തൊമ്മി ആകേണ്ടിവരുന്ന സാഹചര്യങ്ങളെ ശ്രദ്ധിക്കാന്‍ തുടങ്ങി അങ്ങനെ ശ്രദ്ധിച്ചപ്പോള്‍ ഇവിടുത്തെ മലയാളി ജീവിതത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് തൊമ്മി എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

ജോലിക്കിടയില്‍ പലപ്പോഴും കേള്‍ക്കുന്ന പാക്കി വിളിയോട് തൊമ്മി ആയി മാത്രമേ എനിക്ക് പ്രതികരിക്കാന്‍ കഴിയുന്നുള്ളൂ. അവസാനം കേട്ട വിളി പാക്കി ബോംബര്‍ എന്നായിരുന്നു. അതു കേട്ടപ്പോള്‍ ഞാന്‍ ആന്‍ ചിന്തിച്ചു ഒരിക്കലും ഒരു ബോംബു കണ്ടിട്ടില്ലാത്ത എന്നെ ആണ് ബോംബര്‍ എന്ന് വിളിച്ചത്. അതുകേട്ട് മുന്‍പോട്ടു പോയപ്പോള്‍ ഈ സമൂഹത്തിലെ തൊണ്ണൂറ്റി ഒന്‍പതു ശതമാനത്തിന്റെ പ്രതിനിധി ആയ ഒരു മനുഷ്യന്‍ എന്നോട് പറഞ്ഞു അത് ശ്രദ്ധിക്കേണ്ട, അത് ഡ്രഗ് അഡിറ്റുകളാണ്. അത് ഒരു സ്വാന്തനമായി തോന്നി എങ്കിലും എന്നിലെ തൊമ്മിയെ വീണ്ടും ഞാന്‍ തിരിച്ചറിഞ്ഞു. വീട്ടില്‍ ഒരിക്കല്‍ ഞാന്‍ ആറു വയസായ എന്റെ മോളെ അടിക്കാന്‍ വടി എഠുത്തപ്പോള്‍ അവള്‍ പറഞ്ഞു എന്നെ അടിച്ചാല്‍ ഞാന്‍ ടീച്ചര്‍നോട് പറയും. ഞാന്‍ വടി താഴെ വച്ചു കാരണം അവള്‍ ടീച്ചറോട് പറഞ്ഞാല്‍ അവള്‍ ചിലപ്പോള്‍ എനിക്ക് നഷ്ടപ്പെടും. അപ്പോഴും ഞാന്‍ എന്നിലെ തൊമ്മിയെ വീണ്ടും കണഅടു. പള്ളിയില്‍ പോയപ്പോള്‍ അച്ഛന്‍മാര്‍ പാപം പൊറുക്കാന്‍ വേണ്ടി അവരുടെ കാലുപിടിക്കാന് പറയുകയും അത് ചെയ്ത കുഞ്ഞാടുകലെ പറ്റി കേട്ടു അതിനെതിരെ നിശബ്ദന്‍ ആയി നിന്നപ്പോളും ഞാന്‍ എന്നിലെ തൊമ്മിയെ കണ്ടുമുട്ടി. അങ്ങനെ തൊമ്മി എന്നെ സമസ്ത മേഖലയിലും ചവുട്ടി മെതിച്ചു വിജയകൊടി പാറിച്ചു കടന്നുപോകുന്നത് ഒരു ആസ്വാദനം ആയി പിന്നീട് എനിക്ക് മാറി. എന്നാല്‍ ഈ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിലെ യാത്രികന്‍ എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് 'ആമേന്‍'  എന്ന സിനിമയില്‍ ഫാദര്‍ ഒറ്റപ്ലാക്കന്‍ ആയി അഭിനയിച്ച ജോയ്മാത്യൂ എന്ന നടന്‍ പറഞ്ഞത് മനുഷ്യരില്‍ ഉള്ള രണ്ടുമുഖങ്ങളാണ് തൊമ്മിയും പട്ടേലരും എന്നാണ്. സക്കറിയയുടെ ഈ കഥാപാത്രങ്ങള്‍ മനുഷ്യരുടെ സമസ്ഥ ജീവിതത്തിലും നിറഞ്ഞു നില്‍ക്കുന്നു എന്ന് പറഞ്ഞതു കേട്ടപ്പോള്‍ മുതല്‍ എന്നിലെ പട്ടേലരെ കണ്ടെത്താന് ഉള്ള ശ്രമങ്ങള്‍ തുടങ്ങി.. മാതാപിതാക്കളില്‍ നിന്നും പതിനായിരും മൈലിനപ്പുറം ജീവിക്കുന്ന എന്റെ ഭാര്യയുടെ അടുത്ത് തട്ടികേറുമ്പോള്‍ ഞാന്‍ എന്നിലെ പട്ടേലരേ കണ്ടു. എന്നില്‍ താഴെയുള്ളവര്‍ എന്നോട് എന്തെങ്കിലും സഹായം അഭ്യര്‍ത്ഥിക്കുമ്പോള്‍ എന്റെ മനസിനെ മതിക്കുന്ന പട്ടേലരെ ഞാന്‍ കണ്ടു. ഏതു മലയാളി പരിപാടിയില്‍ ചെന്നാലും അവിടെ ഒട്ടേറെ പട്ടേലരുമാരെ എനിക്ക് കാണാന്‍ കഴിഞ്ഞു. മറ്റു പുറംലോകത്തു തൊമ്മി ആയി നില്‍ക്കുന്നവര്‍ക്കു പട്ടേലര്‍ ആകാന്‍ കഴിയുന്ന ഒരു സ്ഥലം അത് മാത്രം ആണ് എന്നത് കൊണ്ടാണ് അവര്‍ മലയാളി പരിപാടിയില്‍ പട്ടേലര്‍ ആകുന്നത് എന്ന് എനിക്ക് മനസിലായി. ഒരു പത്രത്തിന് വേണ്ടി മാത്രം ഞാന് എഴുതിയിരുന്ന കാലത്ത് ആ പത്രമുതലാളിയിലെ പട്ടേലരെ ഞാന്‍ കണ്ടുമുട്ടി. അങ്ങനെ പട്ടേലര്‍ ആകാന്‍ കഴിയാത്തിടത്ത് തൊമ്മി ആയി ജീവിതം തള്ളി നീക്കുന്ന ഓരോ മലയാളിയും ഒരു പട്ടേലരെ സ്വപ്നം കണ്ടു കൊണ്ട് ഓരോ ദിവസവും ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു തൊമ്മി ആകുന്നു എന്ന യാഥാര്‍ത്ഥ്യവും എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു.


എന്നിലെ തൊമ്മിയും പട്ടേലരും- ടോം ജോസ് തടിയാംപാട്എന്നിലെ തൊമ്മിയും പട്ടേലരും- ടോം ജോസ് തടിയാംപാട്എന്നിലെ തൊമ്മിയും പട്ടേലരും- ടോം ജോസ് തടിയാംപാട്
Join WhatsApp News
bijuny 2014-02-10 15:54:55
What a wonderful article. So nice , so true. Wish everyone read this.
nijesh jose 2014-02-11 13:19:22
good article. really true
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക