Image

പശ്ചിമഘട്ടവും ചില കള്ളപ്രചരണങ്ങളും ചില യാഥാര്‍ത്ഥ്യങ്ങളും - ടോം ജോസ് തടിയാംപാട്

ടോം ജോസ് തടിയാംപാട് Published on 05 April, 2014
പശ്ചിമഘട്ടവും ചില കള്ളപ്രചരണങ്ങളും ചില യാഥാര്‍ത്ഥ്യങ്ങളും -  ടോം ജോസ് തടിയാംപാട്
കേരളത്തിലെ 123 വില്ലേജുകളില്‍ താമസിക്കുന്ന മനുഷ്യരെ അംഗലാപ്പില്‍ ആക്കികൊണ്ട് പശ്ചിമഘട്ടവും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും മലയോരങ്ങളിലെ മനുഷ്യരുടെ തലക്കു മുകളില്‍ ഡെമോക്ലസിന്റെ വാളുപോലെ തൂങ്ങികിടക്കുന്നു. ഇതിന്റെ മറവില്‍ രാഷ്ട്രീയലാഭം ഉണ്ടാക്കുന്നതിനു വേണ്ടി രാഷ്ട്രീയ പാര്‍ട്ടികളും, മധ്യകാലത്ത് തങ്ങള്‍ക്ക് നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കാന്‍ ചില അഭിവന്ദ്യരും ശ്രമിക്കുന്നത് കാണുമ്പോള്‍ ഇതിനെ പറ്റി മനസ്സിലാക്കിയ ചെറിയ അറിവുകള്‍ പങ്കുവയ്ക്കാതിരിക്കുന്നത് തെറ്റാണ് എന്ന് വിചാരിക്കുന്നത് കൊണ്ടാണഅ ഇത് എഴുതുന്നത്.

ലോകത്ത് മുഴുവന്‍ ഉണ്ടായ കാലാവസ്ഥ വ്യതിയാനത്തിന്റെ അടിസ്ഥാനത്തില്‍ അതിന്റെ കാരണങ്ങള്‍ അന്വേഷിച്ച ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡിനടുത്ത് ഹെഡിങ്ങ്‌ടോണ്‍ കാരനായ പരിസ്ഥിതി, ജൈവ വൈവിധ്യ ശാസ്ത്രജ്ഞന്‍ നോര്‍മന്‍ മേയര്‍ 1988ലും 1990 ലും എഴുതിയ രണ്ടു ആര്‍ട്ടിക്കിളില്‍ നിന്നാണഅ ലോകത്തെ ജൈവ വൈവിദ്ധ്യങ്ങളുടെ കലവറയെ പറ്റി ലോകം അിറയപ്പെടുന്നത് ഇതിന്റെ അടിസ്ഥാനത്തില്‍ 1992 ല്‍ യുണൈറ്റഡ് നേഷന്‍ ഈ വിഷയത്തെ പറ്റി പഠിക്കുന്നതിനു വേണ്ടി ബ്രസീലില്‍ വച്ച് വിളിച്ചു കൂട്ടിയ 154 രാജ്യങ്ങളുടെ മീറ്റിംഗില്‍ ലോകത്തെ  മനുഷ്യരാശിയെ നിലനിര്‍ത്തുന്നതിന് പ്രധാന പങ്കുവഹിക്കുന്ന ജൈവ വൈവിധ്യങ്ങളെ പറ്റി പഠിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ 1993 ല്‍ ലോകത്തെ 50 രാജ്യങ്ങളില്‍ നിന്നും ആയി 300 ശാസ്ത്രജ്ഞരെ UNEP ( United Nations Environment Programme )നിയോഗിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ലോകത്തെ 7 ഭൂഖണ്ഡങ്ങളില്‍ നടത്തിയ സര്‍വേയില്‍ 25 ബയോ ഡൈവേര്‍സിറ്റി ഹോട്ട് പോയിന്റ് കണ്ടെത്തി. അതില്‍ ഒന്ന് മാത്രം ആണ് ഇന്ത്യയിലെ പശ്ചിമഘട്ടം എന്നാല്‍ ഇതു ലോകത്തെ പത്തു അതീവ വൈവിദ്ധ്യപ്രദേശങ്ങളില്‍ ഒന്നുകൂടി ആണ്. ഇന്‍ഡ്യയിലെ ആറു സംസ്ഥാനങ്ങളില്‍ ആയി 164280 കി.മീ. ചതുരക്ര കിലോമീറ്ററില്‍ കിടക്കുന്ന പശ്ചിമഘട്ടത്തിന്റെ 59940 ചതുരക്ര കിലോമീറ്റര്‍ ഇഎസ്‌ഐയില്‍ പെടുന്നു. 5 കോടി മനുഷ്യര്‍ ഇഎസ്എയ്ക്ക് അകത്തു ജീവിക്കുമ്പോള്‍ ഈ പശ്ചിമഘട്ടത്തിന്റെ തണലില്‍ ജീവിക്കുന്ന 245 മില്യണ്‍ മനുഷ്യരുടെ നിലനില്‍പ്പിന്റെ പ്രശ്‌നവും കൂടിയാണിത്. അത് മാത്രമല്ല. ഈ 245 മില്യണ്‍ പ്രശ്‌നം എന്നു പറഞ്ഞാല്‍ അത് ഇന്ത്യയിലെ മുഴുവന്‍ മനുഷ്യരും ആയി ബന്ധപ്പെട്ടു നില്‍ക്കുന്നു അതിനു ഉപരിയായി കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ എന്ന് ലോകം സജീവമായി ചര്‍ച്ചചെയ്യുന്ന കാലം ആണ് ഇംഗ്ലണ്ടില്‍ ഈ അടുത്ത കാലത്ത് പഴകിയ വണ്ടികള്‍ തിരിച്ചു കൊടുത്താല്‍ പുതിയ വണ്ടി വാങ്ങുന്നവര്‍ക്ക് 2000 പൗണ്ട് സര്‍ക്കാര്‍ കൊടുക്കുന്ന ഒരു പദ്ധതിയിലൂടെ കഴിയുന്ന അത്രയും ഒമിഷന്‍ കുറക്കാന്‍ ശ്രമിക്കുന്നു. അതുപോലെ ഇപ്പോള്‍ പരിസ്ഥിതി അനുയോജ്യമായ ബസുകള്‍ നിരത്തില്‍ ഓടാന്‍ തുടങ്ങി അതുപോലെ ഈ അടുത്ത കാലത്ത് പ്രസിദ്ധന്‍ ആയ പത്രപ്രവര്‍ത്തകന്‍ ജോണ്‍ സിംസണ്‍ ബിബിസിയില്‍ അവതരിപ്പിച്ച ഒരു പ്രോഗ്രാമില്‍ പറഞ്ഞിരിക്കുന്നത് പ്രകൃതിയില്‍ നിന്നും മനുഷ്യന്‍ കൂടുതല്‍ എടുക്കുന്നു, അതുകൊണ്ടാണ് കാലവസ്ഥയില്‍ ഈ വ്യതിയാനം ഉണ്ടാകാന്‍ കാരണം എന്നാണ്. ആ പ്രോഗ്രാമില്‍ കൂടുതലും കാണിച്ചിരുന്നത് കേരളത്തിലെ സ്‌ക്കൂളുകളായിരുന്നു. അദ്ദേഹം പറയുന്നത് കേരളം ഇതിനു മാതൃകയാണ് എന്നാണ്. കാരണം ഇന്‍ഡ്യയില്‍ തന്നെ കുടുംബാസൂത്രണം ശക്തമായി നടത്തി ജനസംഖ്യ നിയന്ത്രിച്ചു അതിലൂടെ കേരളം പരിസ്ഥിതി  സംരക്ഷിക്കുന്നതില്‍ മറ്റു മൂന്നാം ലോക രാജ്യങ്ങളേക്കാള്‍ മുമ്പില്‍ ആണ് എന്നാണ് അദ്ദേഹം ആ പ്രോഗ്രാമിലൂടെ ചൂണ്ടികാണിച്ചത്.

2009 ല്‍ ഇന്ത്യയുടെ വനം പരിസ്ഥിതി മന്ത്രി ആയി വന്ന ജയറാം രമേഷ് ഈ പ്രദേശത്തിന്റെ പ്രാധാന്യം മനസിലാക്കുകയും പശ്ചിമഘട്ടം നശിച്ചാല്‍ ഇന്ത്യയിലെ ഏകദേശം 25 കോടി മനുഷ്യരുടെ നിലനില്‍പ്പ് നേരിട്ടും അതോടൊപ്പം ഇന്ത്യന്‍ ജനതയെ ആകമാനം നേരിട്ടല്ലാതെ ബാധിക്കുന്നതും ആയ ഈ പ്രദേശം സംരക്ഷിക്കുന്നതിനു വേണ്ടി, പ്രൊഫസര്‍ മാധവ ഗാഡ്ഗിലിനെ ഇതിനെ പറ്റി പഠിക്കാന്‍ നിയോഗിക്കുകയും, അദ്ദേഹം അതിനെപറ്റി പഠിച്ചു 5 സംസ്ഥാനങ്ങളില്‍ ആയി 1600 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന പ്രദേശം ജൈവവൈവിദ്ധ്യ പ്രദേശം ആയി സംരക്ഷിക്കേണ്ടതാണ് എന്ന് ചൂണ്ടി കാണിക്കുകയും, അവിടെ നടത്തേണ്ട വ്യവസായങ്ങളെ സംബന്ധിച്ചും  കൃഷിയെ സംബന്ധിച്ചും ആളുകളുടെ ജീവിതത്തെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തി മുമ്പോട്ടു കൊണ്ടുപോകുന്നതിനുള്ള ഒരു നയരേഖ കൂടി ആയിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ വേണ്ടത്ര പഠനം കൂടാതെ ജനവാസ കേന്ദ്രങ്ങളായ പ്രദേശങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തി എന്നുള്ളത് കൊണ്ട് ഉണ്ടായ ശക്തമായ എതിര്‍പ്പിന്റെ ആ റിപ്പോര്‍ട്ട്  സര്‍ക്കാര്‍ തള്ളുകയും പിന്നീട് തെറ്റ് തിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും കസ്തൂരിരംഗന്‍ കമ്മിറ്റിയെ 2012 ല്‍ നിയോഗിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ കസ്തൂരിരംഗന്‍ കൊടുത്ത റിപ്പോര്‍ട്ടിലും ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളത് കൊണ്ട് അവ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടത് അനുസരിച്ച് ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റിയെ കേരള സര്‍ക്കാര് വയ്ക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി കൊടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇഎസ്എ((ecological sensitive area) തീരുമാനിക്കാന്‍ അതാതു പഞ്ചായത്തുകളെയും ഗ്രാമസഭകളെയും അധികാരപ്പെടുത്തിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പറയുകയും ചെയ്തിട്ടുണ്ട് എന്ന് സമരക്കാര്‍ പറയട്ടെ എന്നും അദ്ദേഹം പറയുകയുണ്ടായി.

നിലവില്‍ പശ്ചിമഘട്ടിത്തിന്റെ 70 ശതമാനം നഷ്ടപ്പെട്ടു എന്നാണ് യുഎന്‍ പറയുന്നത് ബാക്കി ഉള്ളവ എങ്കിലും സംരക്ഷിക്കാന്‍ എല്ലാവരും തയ്യാറാകേണ്ടതില്ലേ? 23 സെല്‍ഷ്യസ് ചൂട് അനുഭവപ്പെട്ടിരുന്ന ഇടുക്കിയില്‍ ഇന്നു 33 സെല്‍ഷ്യസ് ചൂട് സര്‍വ്വസാധാരണമായി, കൊതുക് ക്രമാതീതമായി വര്‍ദ്ധിച്ചു, കുടിവെള്ളം വലിയ പ്രശ്‌നമായി മാറി കഴിഞ്ഞു. ഇതൊക്കെ കണ്ടില്ല എന്ന് നടിച്ച് എത്രനാള്‍ മുമ്പോട്ടു പോകാന്‍ കഴിയും എന്ന് ചിന്തിക്കുന്നത് നന്നാവും. അതു മാത്രം അല്ല ഇന്നു ബി.ജെ.പി. ഇറക്കിയിരിക്കുന്ന പ്രകടന പത്രികയില്‍ ഗാട്ട്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അതെ പടി നടപ്പില്‍ ആക്കും എന്നുകൂടി പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ജനവാസകേന്ദ്രങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് ഒപ്പം നില്‍ക്കുന്ന കോണ്‍ഗ്രസ് പോലെ ഉള്ള ഒരു ശക്തമായ പ്രസ്ഥാനം ഇടുക്കിയിലെ ജനങ്ങള്‍ക്കൊപ്പം ഇല്ലെങ്കില്‍ അതിന്റെ ഫലം ദൂരവ്യാപകം ആയിരിക്കും. എന്നതില്‍ സംശയം ഇല്ല.

താഴെ കൊടുത്തിരിക്കുന്ന ഫോട്ടോ ലോകത്തെ യുഎന്‍ കണ്ടെത്തിയ പ്രധാന 25 ജൈവ വൈവിദ്ധ്യ കേന്ദങ്ങള്‍.

പശ്ചിമഘട്ടവും ചില കള്ളപ്രചരണങ്ങളും ചില യാഥാര്‍ത്ഥ്യങ്ങളും -  ടോം ജോസ് തടിയാംപാട്പശ്ചിമഘട്ടവും ചില കള്ളപ്രചരണങ്ങളും ചില യാഥാര്‍ത്ഥ്യങ്ങളും -  ടോം ജോസ് തടിയാംപാട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക