അങ്ങനെ മനുഷ്യ മനസ്സുകളിലെല്ലാം ശ്രീയേശുവിന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ട് ഒരു
ദുഃഖവെള്ളിയാഴ്ച കൂടി കടന്നു പോകുന്നു. സാധാരണ മനുഷ്യമനസ്സുകളില്‍ ദുഃഖം അതിന്റെ
എല്ലാ പവിത്രതയോടെയും പ്രതിഫലിപ്പിക്കുന്ന ഒരു ദിനം.
പക്ഷെ എല്ലാ
ദുഃഖവെള്ളിയാഴ്ചകളിലും എന്റെ മനസ്സില്‍ ഒരു സംശയം കടന്നുവന്നു മറയാറുണ്ട്. അത്
താഴെ എഴുതുന്നു.
കേരളത്തില്‍ ദുഃഖവെള്ളിയാഴ്ച എന്ന് അറിയപ്പെടുന്ന
ദിനത്തിന് ഇംഗ്ലീഷിലെ പേര് ഗുഡ് ഫ്രൈഡേ (GOOD FRIDAY) എന്നാണല്ലോ? ഗുഡ് ഫ്രൈഡേ
എന്നാല്‍ നല്ല വെള്ളിയാഴ്ച. യേശുവിനെ തൂക്കിലേറ്റിയ ദിവസം എങ്ങനെ നല്ല
വെള്ളിയാഴ്ച ആകും? ഇതാണ് എന്റെ സംശയം.
ഞാന്‍ ഇതേപ്പറ്റി വളരെയേറെ ചിന്തിച്ചു.
യേശുവിന്റെ ദൈവീകത്വം പൂര്‍ണ്ണമായി ലോകത്തെ അറിയിച്ചത് അദ്ദേഹത്തിന്റെ
ഉയിര്ത്തെ ഴുന്നേല്പ്പാകണല്ലോ. അപ്പോള്‍ ആ ദിനത്തിലേക്ക് നയിക്കുന്ന നാളെന്ന
ഉദ്ദേശത്തിലാണോ യേശുവിനെ കുരിശിലേറ്റിയ നാളിനെ ഗുഡ് ഫ്രൈഡേ എന്ന് വിളിക്കുന്നത്?
പക്ഷെ ആ ദിനം അദ്ദേഹത്തിന് നല്കിയ വേദനയെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഈ
ന്യായീകരണം ഉളവാക്കുന്നത് വേദന മാത്രമാണ്. ആ കാരണത്താല്‍ തന്നെ ആ വാദഗതി
അംഗീകരിക്കാനാകുന്നില്ല. കൂടുതല്‍ ചിന്തിച്ചപ്പോള്‍ എനിക്ക് തോന്നിയത്
മറ്റൊന്നാണ്.
ഗുഡ് ഫ്രൈഡേ എന്നല്ല ആ ദിനത്തിനു കൊടുത്ത ശരിയായ പേര്. അത്
ഗോഡ് ഫ്രൈഡേ (GOD FRIDAY) എന്നാണ്. പിന്നെ ഏതോ കാലത്ത് അബദ്ധത്തില്‍,
അല്ലെങ്കില്‍ യേശുവിനെ തെറ്റിദ്ധരിച്ചവരാല് അത് ഗുഡ് ഫ്രൈഡേ എന്നായി മാറി. ആരും
പിന്നീട് അതെപ്പറ്റി ചിന്തിച്ചുമില്ല.
ഇതാകില്ലേ വാസ്തവം?
ചിന്തിച്ചുനോക്കൂ. ശരിയെന്നു തോന്നുന്നുണ്ടെങ്കില്‍ ഈ വിഷയത്തില്‍
താല്പര്യം ഉള്ളവര്‍ക്ക് ഗവേഷണം നടത്താം. ഡോക്ടറേറ്റ് നേടാവുന്ന കാര്യമല്ലേ?
The first of these theories is that Good Friday is called Good Friday because, Christians believe, there is something very good about it: It is the anniversary, they say, of Jesus suffering and dying for their sins. “That terrible Friday has been called Good Friday because it led to the Resurrection of Jesus and his victory over death and sin and the celebration of Easter, the very pinnacle of Christian celebrations,” the Huffington Post suggests. Perhaps this logic has helped the name stick—it is certainly how many Christians today understand the name—but it is not where the name originally comes from...."
Read more:
http://www.slate.com/blogs/browbeat/2014/04/18/why_is_good_friday_called_good_friday_the_etymology_and_origins_of_the_holiday.html