(ഏപ്രില്‍ 27 ന് വിശുദ്ധനായി പ്രഖ്യാപിതനാകുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ യുവാവായിരിക്കേ രചിച്ച കവിത)
വെണ്മ-യെടുത്തുടുത്ത
ജീവന്റെ പൂക്കളമല്ലയോ
വര്‍ഷങ്ങളേറയായ് .. നീ…
വിശ്രാന്തി കൊള്ളുമീ… വെണ്ണക്കല്ലറ!!
നീ.. അരൂപിയായിട്ടെത്രയോ
വര്‍ഷങ്ങളാ-യെന്നിട്ടും; ഇതി•േലേ;
നിന്റെ-യീ വെണ്‍കല്ലറ മേലേ,
ജീവന്റെ തൂവെള്ളപ്പൂക്കള്‍!!
ഈ പൂവുകളൊക്കെയും
കടന്നെത്രയോ പേര്‍
കാണാമറയത്തേക്ക്
കടന്നേ പോയ്!
എന്നിട്ടും; ഇതി•േലേ;
നിന്റെ-യീ വെണ്‍കല്ലറ മേലേ,
അതിനെപ്പുതപ്പണിഞ്ഞ്,
ഏറെയേറെ വര്‍ഷങ്ങളായ്;
കുഞ്ഞിക്കാറ്റിന്‍ മൃദു-
ചിറ്റോളമുതിര്‍ത്തും കൊണ്ടേ;
മേലേ മേലേയ്ക്കുയര്‍ത്തുന്നതാം -
ഏതോ ഒന്നായ്,
മരണത്തെപ്പോലെ -
എല്ലാ ഗ്രാഹ്യങ്ങള്‍ക്കുമപ്പുറമായ്,
ഇതി•േലേ;
നിന്റെയീ വെണ്‍കല്ലറ മേലേ-
ഓ, എന്റെയമ്മേ;
നിന്റെ സ്‌നേഹം!!
നിന്റെയിത്തരം സ്‌നേഹം!!
……………….!!!!!!
അതെന്നെങ്കിലും നിലയ്ക്കുമോ?
അമ്മേ ;
പുത്രഹൃദയ- നിറവാര്‍-
ന്നിവന്റെ-യാരാധന:
മാതൃപൂജയായര്‍പ്പിപ്പൂ…
ഈശ്വരാ…. പ്രാര്‍ത്ഥന:
നല്‍കണമേ-യിവള്‍ക്കെന്നെന്നും
നിതാന്തമാം നിന്‍ ശാന്തത;
നിത്യശാന്തി....!!!
(Here is the transcript of poem by Karol Wojtyla)
Over This, Your White Grave
Over this, your white grave
the flowers of life in white--
so many years without you--
how many have passed out of sight?
Over this your white grave
covered for years, there is a stir
in the air, something uplifting
and, like death, beyond comprehension.
Over this your white grave
oh, mother, can such loving cease?
for all his filial adoration
a prayer:
Give her eternal peace--
[Krakow, spring 1939])