Image

മുരളി ജെ. നായര്‍ക്ക്‌ സമഗ്രസാഹിത്യ സംഭാവനയ്‌ക്കുള്ള ഫോക്കാനാ പുരസ്‌കാരം

ജോയിച്ചന്‍ പുതുക്കുളം Published on 11 July, 2014
മുരളി ജെ. നായര്‍ക്ക്‌ സമഗ്രസാഹിത്യ സംഭാവനയ്‌ക്കുള്ള ഫോക്കാനാ പുരസ്‌കാരം
ഷിക്കാഗോ: ജൂലൈ ആദ്യവാരം ഷിക്കാഗോയില്‍ നടന്ന പതിനാറാമത്‌ ഫൊക്കാനാ കണ്‍വന്‍ഷനില്‍ വെച്ച്‌ അറ്റോര്‍ണി മുരളി ജെ. നായര്‍ക്ക്‌ സമഗ്രസാഹിത്യ സംഭാവനയ്‌ക്കുള്ള പുരസ്‌കാരം നല്‌കപ്പെട്ടു. ആറാംതീയതി നടന്ന ബാങ്ക്വറ്റില്‍ വെച്ച്‌ ഫൊക്കാന പ്രസിഡന്റ്‌ മറിയാമ്മ പിള്ളയും ട്രസ്റ്റീ ബോര്‍ഡ്‌്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളിയും ചേര്‍ന്ന്‌ ഫലകം സമ്മാനിച്ചു.

പ്രസ്‌തുത കണ്‍വന്‍ഷന്റെ ഭാഗമായിനടന്ന സാഹിത്യസമ്മേളനത്തില്‍, മുരളി ജെ. നായര്‍ മലയാള പ്രവാസി സാഹിത്യത്തെപ്പറ്റി ഒരു പ്രബന്ധവും അവതരിപ്പിക്കുകയുണ്ടായി.

മാവേലിക്കര താലൂക്കില്‍പ്പെട്ട കണ്ണനാകുഴി സ്വദേശിയായ മുരളി ജെ. നായര്‍ക്ക്‌ 2000 ത്തിലെ ഫൊക്കാന ചിന്താധാര സ്വര്‍ണ്ണമെഡലടക്കം നിരവധി സാഹിത്യപുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. മലയാളത്തില്‍ മൂന്നു പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌ ഇതിഹാസങ്ങളുടെ മണ്ണില്‍ (ഗ്രീക്‌ യാത്രാവിവരണം), നിലാവുപൊഴിയുന്ന ശബ്ദം (കഥകള്‍), സ്വപ്‌നഭൂമിക (നോവല്‍) എന്നിവ. കൂടാതെ The Monsoon Mystic എന്ന ഇംഗ്ലിഷ്‌ നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കേരളത്തിലെ മാതൃഭൂമിദിനപത്രം, മാതൃഭൂമിവാരിക, കലാകൗമുദി, കഥ എന്നീ പ്രസീദ്ധീകരണങ്ങളിലും അമേരിക്കയിലെ വിവിധ മലയാള ആനുകാലികങ്ങളിലും കൃതികള്‍ പ്രസീദ്ധീകരിച്ചിട്ടുണ്ട്‌. അമേരിക്കയിലെത്തുന്നതിനുമുമ്പ്‌ കുറെക്കാലം സൗദി അറേബിയയില്‍ പത്രപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു.

അഭിഭാഷകനായ മുരളി ജെ. നായര്‍ ഇപ്പോള്‍ ഫിലഡെല്‍ഫിയ കേന്ദ്രമാക്കി സ്വന്തമായി നിയമസ്ഥാപനം നടത്തുന്നു. ഫോണ്‍ നമ്പര്‍: 215 744 5100, ഇമമെയില്‍ Morley J. Nair (mjnair@aol.com)
മുരളി ജെ. നായര്‍ക്ക്‌ സമഗ്രസാഹിത്യ സംഭാവനയ്‌ക്കുള്ള ഫോക്കാനാ പുരസ്‌കാരംമുരളി ജെ. നായര്‍ക്ക്‌ സമഗ്രസാഹിത്യ സംഭാവനയ്‌ക്കുള്ള ഫോക്കാനാ പുരസ്‌കാരംമുരളി ജെ. നായര്‍ക്ക്‌ സമഗ്രസാഹിത്യ സംഭാവനയ്‌ക്കുള്ള ഫോക്കാനാ പുരസ്‌കാരംമുരളി ജെ. നായര്‍ക്ക്‌ സമഗ്രസാഹിത്യ സംഭാവനയ്‌ക്കുള്ള ഫോക്കാനാ പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക