പാരിസ് അല്ലെങ്കില്‍ ഫ്രാന്‍സ് എന്നൊക്കെ
കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് ആദ്യം ഓടിവരുന്നത് ഫ്രഞ്ച് വിപ്ലവും
നെപ്പോളിയന്‍ ചക്രവര്‍ത്തിയും ഒക്കെ ആണ്. ലോക സമൂഹത്തിനു
സ്വാതന്ത്ര്യം, സമത്വം, സഹോദരൃം എന്നീ മുദ്രാവാക്യം ആണ് ആ മഹത്തായ
വിപ്ലവത്തിലൂടെ ലഭിച്ചത്. പിന്നിട് ലോകത്ത് നടന്ന വലിയ സാമൂഹിക
മാറ്റങ്ങള്‍ക്കു ആ വിപ്ലവം ഒരു വലിയ പ്രചോദനം ആയി മാറി. ആ വലിയ വിപ്ലവത്തിന്
പ്രചോദനം ആയി നിന്നത് വോള്‍ട്ടേയര്‍, റുസോ, ഡാന്‍ടോണ്‍ മുതലായ സാമൂഹിക
നവോഥാന ചിന്തകരുടെ ദര്‍ശനങ്ങള്‍ ആയിരുന്നു .
സന്‍ഡര്‍ലാന്‍ഡില്‍ താമസിക്കുന്ന മാര്‍ട്ടിന്‍ ജോര്‍ജ് എന്ന ഞങ്ങളുടെ
കുടുംബസുഹൃത്ത് ഫ്രാന്‍സിലേക്ക് യാത്രയെപറ്റി കുറെ മാസങ്ങള്‍ക്ക്
മുന്‍പ് പറഞ്ഞപ്പോള്‍ ഇതു ഒരു നല്ല കുടുംബ കൂട്ടായ്മ ആയി മാറും എന്ന്
തോന്നി. പിന്നിട് എഡിന്‍ബറോയില്‍ നിന്ന്
ജെയ്‌മോനും കുടുംബവും കൂടി വരുന്നു എന്ന് കേട്ടപ്പോള്‍ യാത്ര പോകാന്‍ തന്നെ
തിരുമാനിച്ചു
ഒരാഴ്ചത്തെക്ക് വേണ്ട വസ്ത്രങ്ങളും അത്യാവശ്യം വെള്ളവും ചെറിയ രീതിയില്‍
ഉള്ള ഭക്ഷണവും ഒക്കെ ആയി കഴിഞ്ഞ 21 നു തിങ്കളാഴ്ച രാവിലെ 6 മണിക്ക് സന്‍ഡര്‍ലാന്‍ഡില്‍ നിന്നും രണ്ടു ബസ്സുകളില്‍ ആയി 24 കുടുംബങ്ങള്‍
ഫ്രാന്‍സിനെ ലക്ഷൃമാക്കി നീങ്ങി യാത്രക്കിടയില്‍ മോട്ടോര്‍വെയില്‍ ഉണ്ടായ
അപകടം കൊണ്ട് നാലു മണിക്കൂര്‍ താമസിച്ചാണ് ഡോവര്‍ ഫെറിയില്‍ എത്തിയത് അവിടെ
എത്തിയപ്പോള്‍ നിര്‍ദ്ദിഷ്ട ഫെറി കിട്ടിയില്ല അതുകൊണ്ട് അടുത്ത ഫെറിയ്ക്ക്
വേണ്ടി നാലു മണിക്കൂര്‍ കാത്ത് വീണ്ടും കിടന്നു. ഈ സമയം എല്ലാവരും ബസില്‍
നിന്നും ഇറങ്ങി ഫെറി കാണുകയും അവിടുത്തെ കടകളില്‍ നിന്നും ഭക്ഷണം
കഴിക്കുകയും ചെയ്തു.
രണ്ടരക്ക് കിട്ടേണ്ടിയിരുന്ന ഫെറി കിട്ടിയത് ഏകദേശം വൈകുന്നേരം എഴരയോടു
കൂടി ആയിരുന്നു എങ്കിലും യാത്രയിലും ഫെറിയിലെ കാത്തു കിടക്കലിലും വലിയ
മുഷിപ്പ് തോന്നിയില്ല. കാരണം യാത്രക്കിടയില്‍ തമാശകള്‍ സൃഷ്ട്ടിക്കാന്‍
സുനിലും എബിയും ജയിമോനും ഒക്കെ മത്സരിക്കുകയായിരുന്നു. കുട്ടികള്‍ അവരുടെ
പ്രായത്തിനു അനുസരിച്ചുള്ള കുട്ടികളെ കണ്ടെത്തി സൗഹൃദം പങ്കിട്ടിരുന്നു.
ഫാദര്‍ സജി തോട്ടത്തില്‍ ആയിരുന്നു ഞങ്ങളെ നയിച്ചിരുന്നത്. അദ്ദേഹത്തിന്റെ
ലാളിത്യമര്‍ന്ന പെരുമാറ്റം യാത്രക്ക് കൂടുതല്‍ കൊഴുപ്പെകി എന്ന്
പറയാതിരിക്കാന്‍ കഴിയില്ല
രണ്ട് മണിക്കൂര്‍ നേരം ആയിരുന്നു ഫേറിയിലെ യാത്ര. എല്ലാവരും കപ്പലിന്റെ
മുകളില്‍ കയറി നിന്ന് ഫോട്ടോ എടുക്കുകയും ഫെറി യാത്ര ആസ്വദിക്കുകയും
ചെയ്തു. ആദ്യമായി കപ്പല്‍ യാത്ര നടത്തിയ എന്നെ പോലെയുള്ളവര്‍ക്ക് ഫെറി അത്ഭുതകരമായി തോന്നി. കാരണം അത്രക്കും സൗകര്യം അതിനുള്ളില്‍ കാണാന്‍ കഴിഞ്ഞു. അതിനു ശേഷം ഫെറിയില്‍
നിന്നും ഭക്ഷണം കഴിക്കുകയും ചെയ്തു. തിര്‍ന്നപ്പോള്‍ തന്നെ രണ്ടു
മണിക്കൂര്‍കഴിഞ്ഞിരുന്നു. അങ്ങനെ ഞങ്ങള്‍ ഫ്രാന്‍സിന്റെ മണ്ണില്‍ കലീസ്
തുറമുഖത്ത് എത്തി. അവിടെ നിന്നും വീണ്ടും യാത്ര.
ഡോവര്‍ ഫെറിയില്‍ വച്ച് തന്നെ ഞങ്ങളുടെ ബസ്സിന്റെ ്രൈഡവര്‍മാര്‍
മാറിയിരുന്നു. എപ്പോഴും രണ്ടു ്രൈഡവര്‍ മാര്‍ ആയിരുന്നു ബസില്‍
ഉണ്ടായിരുന്നത്. ഫ്രാന്‍സില്‍ ്രൈഡവ് ചെയ്യുന്നത് വലതു വശത്ത് കൂടിയാണ്.
റോഡുകള്‍ വളരെ മനോഹരം. റോഡിന്റെ രണ്ടു സൈഡിലും ചോളവും
സൂര്യകാന്തിയും കൃഷി. ഫ്രാന്‍സിലെ
വീടുകള്‍ ഇംഗ്ലണ്ട്‌ലെ പോലെ അല്ല. അവിടെ എല്ലാം ഒറ്റ തിരിഞ്ഞ വീടുകള്‍.
അപ്പോഴേക്കും രാത്രി ആയി ചെറിയ രീതിയില്‍ കുട്ടികളുടെയും
വലിയവരുടെയും കലാപരിപടികളും സജിയച്ചന്റെ നേതൃത്വത്തില്‍ നടന്ന
പ്രാര്‍ത്ഥനയും കഴിഞ്ഞു ഞങ്ങള്‍ ലൂര്‍ദിനെ ലക്ഷ്യം
ആക്കി നിങ്ങി. ഇടയ്ക്ക്
വണ്ടി സര്‍വീസുകളില്‍ നിര്‍ത്തുന്നുണ്ടായിരുന്നു. അപ്പോള്‍ ഒക്കെ ആളുകള്‍
ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു. അവിടെ നിന്നും ചായയും ഒക്കെ കുടിച്ചു
വീണ്ടും യാത്ര തുടര്‍ന്നു.
22 തിയതി ചൊവ്വഴ്ച 12 മണിയോട് കൂടി ആണ് ലൂര്‍ദ്ദില്‍. 30
മണിക്കൂര്‍ നേരം എകദേശം1500 കിലോമിറ്റര്‍ ബസ്സില്‍ ഇരുന്നത് എല്ലാവര്ക്കും ദുസ്സഹമായി തോന്നി എന്ന് പറയാതിരിക്കാന്‍ കഴിയില്ല. തന്നെയും അല്ല
ഒരു പഴയ ബസ് ആയിരുന്നത് കൊണ്ട് വേണ്ടെത്ര സൗകര്യവും ബസില്‍ ഇല്ലായിരുന്നു.
അവിടെ നിന്നും എല്ലാവരും ഹോട്ടലില്‍ എത്തി കുളിച്ചു ഭക്ഷണവും കഴിച്ചു
നേരെ ലൂര്‍ദ്ദ് പള്ളിയിലേക്ക്.
അടുത്ത ലക്കം ലൂര്‍ദ്ദില്‍ കണ്ട അല്‍ഭുതങ്ങള്‍
ടോം ജോസ് തടിയംപാട്